Latest Updates
-
നവരാത്രി മൂന്നാം നാൾ: അടുക്കളയിൽ വാസ്തു നോക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഒപ്പം സുരക്ഷാ ടിപ്പുകളും -
ഡൽഹിയിൽ കനത്ത മഴയും കാറ്റും: റെഡ് അലർട്ട് പ്രഖ്യാപിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു; യാത്രക്കാർ ശ്രദ്ധിക്കുക! -
വാടകവീടാണോ? നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ പരീക്ഷിക്കൂ -
നവരാത്രി പൂജാമുറി: ഐശ്വര്യത്തിനായി ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഫ്ലാറ്റുകാർക്കും അനുയോജ്യം! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുവോ? 'മാസ്ക്നെ' തടയാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
40 ദിവസത്തിൽ 15 കിലോ കുറഞ്ഞു! ഡയറ്റിംഗല്ല, ഇഷിത ദത്തയുടെ ഭാരം കുറയാൻ കാരണം ഇതായിരുന്നു -
കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നവരാത്രി ആഘോഷങ്ങൾക്കിടയിൽ ജാഗ്രത വേണം -
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം
കലഹം വരുന്ന വഴികള്‍
1 രണ്ടുപേര്‍ക്കും വ്യത്യസ്ത ആവശ്യങ്ങള്‍: തന്റെ ആവശ്യമാണെന്ന് വലുതെന്ന് ഓരോരുത്തര്‍ക്കും തോന്നുക തന്റെ ആവശ്യത്തിന് മുന്നില്‍ പങ്കാളിയുടെ ആവശ്യത്തെ കുറച്ചുകാണുക. പണം വെറുതെ ചെലവാക്കുന്നുവെന്ന് ആരോപിക്കുക. പ്രശ്നങ്ങള്‍ക്ക് മറ്റെവിടെയെങ്കിലും പോകേണ്ടതുണ്ടോ. ഇതുതന്നെ മതി കുറേ ദിവസത്തേയ്ക്ക്.
ഷോപ്പിംഗിന് ഇറങ്ങും മുമ്പേ വ്യക്തമായി സംസാരിച്ച് അവശ്യസാധനങ്ങളുടെ ലിസ്റ്റുണ്ടാക്കകയും തീരുമാനങ്ങളില്‍ പരസ്പരപരിഗണന നല്കാന് ശ്രമിക്കുകയും ചെയ്താല്‍ ഈ പ്രശ്നത്തെ മറികടക്കാം.
2 ക്രെഡിറ്റ് കാര്‍ഡ്, എന്റേത് നിന്റേത്: ഇത് പ്ലാസ്റ്റിക് മണിയുടെ യുഗമാണ്. എല്ലാ പര്‍ച്ചേസും വേഗത്തിലും എളുപ്പത്തിലുമാക്കുന്ന കാര്‍ഡുകളുടെ കാലം. ഭര്‍ത്താവിന്റെ ആവശ്യത്തിന് ചെലവാക്കിയാല്‍ ഭാര്യയത് തിരികെ ചോദിയ്ക്കുക നേരെ തിരിച്ചും ഇതെപ്പോഴും കാണുന്ന പ്രശ്നങ്ങളാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവാക്കാനായി ഇരുവരും ഒരു തുക മാറ്റിവെയ്ക്കുക.
3 ആരാണ് തീരുമാനമെടുക്കേണ്ടത്: ഇരുവരും വരുമാനമുണ്ടാക്കുമ്പോള്‍ എത്രചെലവാക്കിയെന്നും എത്ര സമ്പാദിച്ചുവെന്നും തുറന്നുപറയാന്‍ മടിയ്ക്കേണ്ട. സമ്പാദിക്കാനായി ഇരുവര്‍ക്കും സ്വീകാര്യമായി രീതികള്‍ തിരഞ്ഞെടുക്കാം. ഒരാള്‍ ആവശ്യമില്ലാതെ ചെലവാക്കുന്നയാളാണെങ്കില് പറഞ്ഞ് തിരുത്താന്ശ്രമിക്കുക. പങ്കാളി പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാവുക.
4 കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ ചെലവാക്കുക: വീട്ടിലെ ജോലികളും ബില്ലുകളടക്കുന്നതുമാണ് ദമ്പതികളില്‍ വലിയൊരു ശതമാനത്തിനിടയിലും കലഹങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എനിയ്ക്ക് കുറച്ചല്ലേ വരുമാനമുള്ള ബില്ല് മറ്റേയാള്‍ക്ക് അടച്ചാല്‍ പോരെയെന്ന മനോഭാവം ആവശ്യമില്ല. ജീവിതം രണ്ടുപേര്‍ക്കും ഒന്നാണ്. തീരുമാനങ്ങളും ഒന്നായിരിക്കണം. വീട്ടാവശ്യത്തിന് ഇരുവര്‍ക്കും ഇത്രയും തുക ചെലവാക്കാമെന്ന് ആദ്യമേ തന്നെ തീരുമാനിയ്ക്കുക.
5 നിന്റേത് ചെലവാക്കാന്‍ എന്റേത് സമ്പാദിക്കാന്‍: ഈ രീതി ഒരാള്‍ക്ക് തീര്‍ച്ചയായും വിയോജിപ്പുണ്ടക്കും. താന്‍ സമ്പാദിയ്ക്കുന്നത് മുഴുവന്‍ വീട്ടാവശ്യത്തിന് ചെലവാക്കുകയും മറ്റേയാളുടേത് മുഴുവന്‍ സമ്പാദിക്കുകയുമെന്ന രീതിയോട് യോജിക്കാന്‍ കഴിയാത്തതില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇക്കാര്യത്തിലും രണ്ടുപേരും ചേര്‍ന്ന് വ്യക്തമായ രൂപരേഖയുണ്ടാക്കുക. എത്രസമ്പാദിക്കണം, എത്ര ചെലവാക്കണെന്നും ഒരുമിച്ച് തീരുമാനിയ്ക്കുക.



Click it and Unblock the Notifications
