Latest Updates
-
നവരാത്രി മൂന്നാം നാൾ: അടുക്കളയിൽ വാസ്തു നോക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഒപ്പം സുരക്ഷാ ടിപ്പുകളും -
ഡൽഹിയിൽ കനത്ത മഴയും കാറ്റും: റെഡ് അലർട്ട് പ്രഖ്യാപിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു; യാത്രക്കാർ ശ്രദ്ധിക്കുക! -
വാടകവീടാണോ? നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ പരീക്ഷിക്കൂ -
നവരാത്രി പൂജാമുറി: ഐശ്വര്യത്തിനായി ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഫ്ലാറ്റുകാർക്കും അനുയോജ്യം! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുവോ? 'മാസ്ക്നെ' തടയാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
40 ദിവസത്തിൽ 15 കിലോ കുറഞ്ഞു! ഡയറ്റിംഗല്ല, ഇഷിത ദത്തയുടെ ഭാരം കുറയാൻ കാരണം ഇതായിരുന്നു -
കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നവരാത്രി ആഘോഷങ്ങൾക്കിടയിൽ ജാഗ്രത വേണം -
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം
എന്തിനും ബില്ലു ചോദിയ്ക്കുന്ന ഭര്‍ത്താവ്
രണ്ട് വര്‍ഷത്തെ വിവാഹജീവിതത്തില്‍ നിന്ന് മോചനം നേടിയതാണ് റിയ. സ്വസ്ഥമായ ഒരു വിവാഹ ജീവിതം ആഗ്രഹിച്ചാണത്രേ റിയ വിവാഹം തീരുമാനിച്ചശേഷം ജോലി ഉപേക്ഷിച്ചത്. ജോലികഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്ന ഒരു ഭാര്യയായി സന്തുഷ്ട ജീവിതം അതായിരുന്നു റിയയുടെ ലക്ഷ്യം.
പക്ഷേ വിവാഹം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ജോലി നഷ്ടപ്പെടുത്തിയത് ബുദ്ധിമോശമായെന്ന് റിയയ്ക്ക് തോന്നാന്‍ തുടങ്ങിയത്. പച്ചക്കറി വാങ്ങിയാലും ബ്യൂട്ടി പാര്‍ലറില്‍ പോയാലും എല്ലാത്തിന്റെയും ബില്ല് ചോദിയ്ക്കുന്ന ഭര്‍ത്താവ്. ബില്‍ ഇല്ലെന്നു പറഞ്ഞാല്‍ സംശയത്തോടെയുള്ള പെരുമാറ്റം.
വിവാഹം വരെ സ്വന്തമായി പണം സമ്പാദിയ്ക്കുകയും അത് സ്വതന്ത്രമായി ചെലവാക്കുകയും ചെയ്യുന്നവളായിരുന്ന ഞാന്‍ . പെട്ടെന്നൊരാള്‍ കണക്കുചോദിയ്ക്കുകയും വിശ്വാസക്കുറവ് കാണിയ്ക്കുകയും ചെയ്യുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സഹികെട്ടാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയത്- റിയ വിശദീകരിച്ചു. ഇവിടെയും വില്ലന്‍ റോള്‍ പണത്തിന് തന്നെ.



Click it and Unblock the Notifications
