Latest Updates
-
നവരാത്രി മൂന്നാം നാൾ: അടുക്കളയിൽ വാസ്തു നോക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഒപ്പം സുരക്ഷാ ടിപ്പുകളും -
ഡൽഹിയിൽ കനത്ത മഴയും കാറ്റും: റെഡ് അലർട്ട് പ്രഖ്യാപിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു; യാത്രക്കാർ ശ്രദ്ധിക്കുക! -
വാടകവീടാണോ? നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ പരീക്ഷിക്കൂ -
നവരാത്രി പൂജാമുറി: ഐശ്വര്യത്തിനായി ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഫ്ലാറ്റുകാർക്കും അനുയോജ്യം! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുവോ? 'മാസ്ക്നെ' തടയാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
40 ദിവസത്തിൽ 15 കിലോ കുറഞ്ഞു! ഡയറ്റിംഗല്ല, ഇഷിത ദത്തയുടെ ഭാരം കുറയാൻ കാരണം ഇതായിരുന്നു -
കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നവരാത്രി ആഘോഷങ്ങൾക്കിടയിൽ ജാഗ്രത വേണം -
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം
സീന്‍ ഒന്ന്: പെട്രോള്‍ ബങ്ക്
ഓഫീസിലേയ്ക്കുള്ള വഴിയേ റോണിത്തും രജനിയും പെട്രോള്‍ ബങ്കിലെത്തുന്നു. വണ്ടിയില്‍ ഇന്ധനം നിറച്ചുകഴിഞ്ഞ് റോണിത്ത് രജനിയോട് അഞ്ഞൂറു രൂപ ആവശ്യപ്പെടുന്നു.
പൊടുന്നനെ രജനിയുടെ നെറ്റി ചുളിയുന്നു പുരികങ്ങള്‍ ചോദ്യചിഹ്നങ്ങളാകുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഞാനാണ് പെട്രോളിന് കാശ് കൊടുക്കുന്നത്. ഇന്നും ഞാന്‍ തന്നെ കൊടുക്കണോ?. എന്തോ ഓര്‍ത്തെടുത്തപോലെ റോണിത് ശരി...ശരി ഞാന്‍ മറന്നിട്ടില്ല. നീയിപ്പോള്‍ പണം താ വൈകീട്ട് വീട്ടിലെത്തി മൂന്നുദിവസത്തേതും കൂടി ഒരുമിച്ചു തരാം.... റോണിത് അക്ഷമനായി.
തുടര്‍ന്ന് മനസ്സില്ലാമനസ്സോടെ ബാഗ് തുറന്ന് രജനി അഞ്ഞൂറു രൂപ നല്കുന്നു. പെട്രോള്‍ ബങ്കില്‍ പണം നല്കി വണ്ടി വീണ്ടും ഓഫീസിലേയ്ക്ക്. അടുത്തടുത്തിരുന്ന് സ്വന്തം കയ്യില്‍ നിന്നും ചെലവായതിന്റെ കണക്ക് ഉരുക്കഴിയ്ക്കാന് തുടങ്ങുന്നു രണ്ടുപേരും.
ഒന്‍പത് വര്‍ഷമായി വിവാഹ ജീവിതം നയിക്കുന്നവരാണ് റോണിത്തും രജനിയുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ. വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായെന്ന് മാത്രമല്ല ഇവര്‍ക്ക് എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സന്തുഷ്ടകുടുംബം!!!!!



Click it and Unblock the Notifications
