Latest Updates
-
നവരാത്രി മൂന്നാം നാൾ: അടുക്കളയിൽ വാസ്തു നോക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഒപ്പം സുരക്ഷാ ടിപ്പുകളും -
ഡൽഹിയിൽ കനത്ത മഴയും കാറ്റും: റെഡ് അലർട്ട് പ്രഖ്യാപിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു; യാത്രക്കാർ ശ്രദ്ധിക്കുക! -
വാടകവീടാണോ? നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ പരീക്ഷിക്കൂ -
നവരാത്രി പൂജാമുറി: ഐശ്വര്യത്തിനായി ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഫ്ലാറ്റുകാർക്കും അനുയോജ്യം! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുവോ? 'മാസ്ക്നെ' തടയാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
40 ദിവസത്തിൽ 15 കിലോ കുറഞ്ഞു! ഡയറ്റിംഗല്ല, ഇഷിത ദത്തയുടെ ഭാരം കുറയാൻ കാരണം ഇതായിരുന്നു -
കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നവരാത്രി ആഘോഷങ്ങൾക്കിടയിൽ ജാഗ്രത വേണം -
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം
ദാന്പത്യത്തില്‍ പണത്തിന് വില്ലന്‍ റോള്‍
ഇതിനെക്കുറിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോക്ടര്‍ മധുമതി സിംഗ് പറയുന്നതിങ്ങനെ...പുരുഷനെപ്പോലെ സ്ത്രീയും സാമ്പത്തിക സ്വാതന്ത്ര്യം പ്രഖ്യാപിച്ചുതുടങ്ങുന്നേടത്തുനിന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് വേണമെങ്കില്‍ പറയാം.
പണം മുഴവന്‍ സമ്പാദിക്കുന്നതും ചെലവാക്കുന്നതും പുരുഷനാണെങ്കില്‍ അവിടെ എന്റെ പണം എന്ന് എടുത്തുപറയേണ്ട ആവശ്യം വരുന്നില്ല . എന്നാല്‍ ജീവിതത്തിനായി സ്ത്രീയും സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുമ്പോള്‍ അവിടെ എന്റേതെന്നും നിന്റേതെന്നും വേര്‍തിരിവ് വരുന്നു.
ഒപ്പം അവശ്യസാധനങ്ങള്‍ക്ക് വിലകൂടുകയും ജീവിത നിലവാരവും ജീവിതച്ചെലവും ഒരുപോലെ ഉയരുകയും ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി. സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യമാണ് സ്വന്തം സമ്പാദിക്കുന്നതിലൂടെ സ്ത്രീയ്ക്കും പുരുഷനും കിട്ടുന്നത്. എന്നാല്‍ പണംതന്നെയാണ് മിക്ക ബന്ധങ്ങളും ശിഥിലമാക്കാന്‍ ഏറ്റവും പ്രധാന കാരണമെന്നും പഠനങ്ങള്‍ പറയുന്നു.
വിവാഹം പങ്കുവെയ്ക്കലാണെന്നും ഭാര്യയും ഭര്‍ത്താവും പങ്കാളികളാണെന്നുമുള്ള മുദ്രാവാക്യം പണത്തിനു മുന്നില്‍ മിക്കവരും സൗകര്യപൂര്‍വ്വം മറക്കുന്നു. ഭാര്യ സമ്പാദിക്കാനും ചെലവിടാനും തുടങ്ങുമ്പോള്‍ സാമ്പത്തിക മേധാവിത്വം നഷ്ടപ്പെടുന്ന തോന്നല്‍ പുരുഷന്മാര്ക്കുമുണ്ടാകുന്നു. അതേപോലെ തന്റെ സമ്പാദ്യത്തെ നിയന്ത്രിയ്ക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുമ്പോള്‍ ഇതെന്റേതാണെന്ന ധാരണ സ്ത്രീയിലും രൂപപ്പെടുന്നു- മധുമതി വിശദീകരിച്ചു.
പഴയ തലമുറയില്‍ ഗൃഹനാഥനാണ് വരുമാനമുണ്ടാക്കുകയും ചെലവാക്കുകയും ചെയ്യുന്നത്. കുടുംബത്തിലെ അംഗങ്ങള്‍ക്ക് പണം വിതരണം ചെയ്യപ്പെടുന്നതും ഗൃഹനാഥന്റെ കൈകളിലൂടെയാണ്. എന്നാല്‍ കാലം മാറി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സ്ത്രീകള്‍ മുന്നേറിക്കഴിഞ്ഞതോടെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം പ്രഖ്യാപിച്ചു തുടങ്ങി.
ഇപ്പോഴത്തെ ഉദ്യോഗസ്ഥ വനിതകള്‍ സ്വന്തമായി ബാങ്ക് അക്കൗണ്ടുകള്‍ സൂക്ഷിയ്ക്കുകയും അത് സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഇതിലുണ്ടാകുന്ന ഇടപെടലുകള്‍ അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറയുന്നതില്‍ തെറ്റില്ല. പണം വില്ലനാകുന്ന ചില ഉദാഹരണങ്ങള്‍.



Click it and Unblock the Notifications
