Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

സ്‌പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം

ഇഡ്ഡലി തയ്യാറാക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്, എന്നാല്‍ നല്ല സ്‌പോഞ്ച് പോലുള്ള ഇഡ്ഡലി തയ്യാറാക്കാന്‍ മിനക്കെടുന്നവര്‍ക്ക് പലപ്പോഴും അതിന് സാധിക്കാതെ വരുന്നു. രാവിലെ എന്ത് പാകം ചെയ്യണം എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഗോതമ്പ് ഇഡ്ഡലി. ഇത് രാവിലെയുള്ള ആശയക്കുഴപ്പത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് തയ്യാറാക്കാവുന്ന ഒന്നാണ് ഗോതമ്പ് ഇഡ്ഡലി. ലോക ഇഡ്ഡലി ദിനത്തില്‍ നമുക്ക് അല്‍പം വെറൈറ്റിയായി ഗോതമ്പ് ഇഡ്ഡലി തയ്യാറാക്കാന്‍ നോക്കാം. അതുകൊണ്ട് ഇഡലി മാവ് ഇല്ലാത്തപ്പോള്‍ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാവുന്ന ഇഡ്ഡലിയെ കുറിച്ച നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Wheat Idli Recipe

ആവശ്യമായ ചേരുവകള്‍
* ഗോതമ്പ് പൊടി - 2 കപ്പ്
* എണ്ണ - 2 ടേബിള്‍സ്പൂണ്‍
* ചെറുപയര്‍ - 1 ടേബിള്‍സ്പൂണ്‍
* ഉഴുന്ന് പരിപ്പ്- 1 ടീസ്പൂണ്‍
* കടുക് - 1 ടീസ്പൂണ്‍
* ജീരകം - 1/2 ടീസ്പൂണ്‍
* ഇഞ്ചി - 1 കഷണം (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് - 2 (ചെറുതായി അരിഞ്ഞത്)
* കറിവേപ്പില - അല്പം (ചെറുതായി അരിഞ്ഞത്)
* കാരറ്റ് - 1 (ചെറുതായി അരിഞ്ഞത്)
* മല്ലിയില- അല്‍പം (ചെറുതായി അരിഞ്ഞത്)
* ഉപ്പ് - 1/2 ടീസ്പൂണ്‍
* പുളിയുള്ള തൈര് - 1/2 കപ്പ്
* വെള്ളം - 1 1/2 കപ്പ്
* ബേക്കിംഗ് സോഡ - 1/4 ടീസ്പൂണ്‍
* എണ്ണ - അല്പം

തയ്യാറാക്കുന്ന വിധം
* ആദ്യം ഒരുതവ അടുപ്പില്‍ വയ്ക്കുക, അതിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഇത് ഗോള്‍ഡന്‍ നിറമാവുന്നത് വരെ വറുത്തെടുക്കുക.
* ശേഷം ഇത് തണുക്കുന്നതിന് വേണ്ടി മാറ്റി വെക്കുക
* അത് കഴിഞ്ഞ് അതേ പാന്‍ അടുപ്പില്‍ വച്ച് 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഉഴുന്ന് പരിപ്പ്, ഉലുവ എന്നിവ ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്തെടുക്കുക
* ശേഷം കടുകും ജീരകവും ചേര്‍ത്ത് താളിച്ചെടുക്കുക
* ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഇതില്‍ വഴറ്റിയെടുക്കാം
* ശേഷം കാരറ്റ് ചേര്ത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കണം
* പിന്നീട് ഇതിലേക്ക് മല്ലിയില വിതറി ഇളക്കി തണുപ്പിച്ചെടുക്കാം
* വറുത്ത ഗോതമ്പ് പൊടി എടുത്ത് 1/2 ടീസ്പൂണ്‍ ഉപ്പും തൈരും ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് കട്ടയില്ലാതെ നല്ലതുപോലെ ഇളക്കുക
* ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേര്‍ത്ത് ഇളക്കി മാറ്റി വെക്കണം.
* അല്‍പ സമയത്തിന് ശേഷം വറുത്ത ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കാം
* അവസാനം ഇഡ്ഡലി പാത്രം വെച്ച് ഇതിലേക്ക് ഇഡ്ഡലി പകര്‍ന്ന് നല്ലതുപോലെ വേവിച്ചെടുക്കാം.

Image Courtesy: Cooking 4 all Seasons

[ of 5 - Users]

English Summary

Here in this article we are discussing about how to make wheat idli on World Idli Day 2024. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+