Latest Updates
-
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ! -
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഹല്‍വ സ്പെഷ്യല്‍ ആക്കണോ, തണ്ണിമത്തന് കൊണ്ട് തയ്യാറാക്കാം
ഹല്‍വ ഇഷ്ടമുള്ളവരായിരിക്കും പലരും. എന്നാല്‍ എപ്പോഴും വെറൈറ്റി ഹല്‍വ ആഗ്രഹിക്കുന്നവര്‍ക്ക് അല്പം കൂടി വെറൈറ്റിയില്‍ നല്ലൊരു തണ്ണിമത്തന് ഹല്‍വ തയ്യാറാക്കാം. എന്നാല്‍ പലപ്പോഴും സ്വാദിഷ്ഠമായ ഈ ഹല്‍വ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഇന്നത്തെ സ്പെഷ്യല്‍ റെസിപ്പി സെലിബ്രിറ്റി ഷെഫും റെസ്റ്റോറന്റ് മാധ്യമപ്രവര്‍ത്തകനുമായ കുനാല്‍ കപൂര്‍ സ്പെഷ്യല്‍ റെസിപ്പിയായ തണ്ണിമത്തന് ഹല്‍വ തയ്യാറാക്കി നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
തണ്ണിമത്തന്റെ തൊണ്ട് - 2-3 വലിയ കഷ്ണം
നെയ്യ് - രണ്ട് സ്പൂണ്‍
അല്പം സൂചി റവ - 1 ടീസ്പൂണ്‍
കടലമാവിന്റെ പൊടി - 1 ടീസ്പൂണ്‍
പഞ്ചസാര - അരക്കപ്പ്
ഏലക്കപ്പൊടി - അര ടീസ്പൂണ്‍
ജാതിക്കപ്പൊടി - ഒരു നുള്ള്
പാല്- ഒരു കപ്പ്
ബദാം , പിസ്ത പൊടിച്ചത് - മൂന്ന് സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യം തണ്ണിമത്തന്റെ പുറത്തുള്ള തൊണ്ടിലെ തൊലി കളഞ്ഞ് വെളുത്ത നിറം
മാത്രം എടുത്ത് ഇത് പേസ്റ്റ് രൂപത്തില്‍ മിക്സിയില്‍ അരച്ചെടുക്കുക.
പിന്നീട് ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്പം നെയ്യ് ചേര്‍ക്കണം.
പിന്നീട് സൂചിറവ, കടലമാവ് എന്നിവ ബ്രൗണ്‍ നിറമാവുന്നത് വരെ
ഇളക്കിയെടുക്കാം. ഇതിലേക്ക് അരച്ച് വെച്ച തണ്ണിമത്തന് പേസ്റ്റ്
ചേര്‍ത്ത് 20 മിനിറ്റ് വഴറ്റിയെടുക്കേണ്ടതാണ്. ശേഷം ഇത്
കട്ടിയാവുന്നത് വരെ നല്ലതുപോലെ വേവിച്ചെടുക്കണം.
പിന്നീട് ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് പത്ത് മിനിറ്റ് കൂടി ഇളക്കി എല്ലാം മിക്സ് ആവുന്നത് വരെ വേവിച്ചെടുക്കണം. പിന്നീട് ഏലക്ക പൊടിച്ചതും, ജാതിക്കപ്പൊടിയും പാലും എല്ലാം മിക്സ് ചെയ്ത് വീണ്ടും അഞ്ച് പത്ത് മിനിറ്റ് വേവിച്ചെടുക്കണം. ഇതിലേക്ക് ബദാം, പിസ്ത എന്നിവ ഉപയോഗിച്ച് ചൂടോടെ വിളമ്പേണ്ടതാണ്. നല്ല കിടിലന്‍ ടേസ്റ്റില്‍ തണ്ണിമത്തന് ഹല്‍വ തയ്യാര്‍..
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
