For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷുവിന് ഇടിച്ചു പിഴിഞ്ഞ പായസം

By Super
|

Idichu Pizhinja Payasam
വിഷുവിന് കണികാണല്‍, കൈനീട്ടം എന്നീ ചടങ്ങുകള്‍ക്ക് ശേഷം പ്രാതലും കഴിച്ച് കഴിഞ്ഞാല്‍ സ്ത്രീജനങ്ങളെല്ലാം അടുക്കളയിലേക്ക് ഓടുന്നത് പതിവ് കാഴ്ചയാണ്. ഉച്ചയാകാന്‍ അധികം നേരമില്ല, വേഗം പാചകം തുടങ്ങാമെന്ന് കരുതി പോകുമ്പോള്‍ എന്തെല്ലാം വിഭവങ്ങള്‍ വേണമെന്ന് മനസ്സില്‍ ഒരു രൂപം ഉണ്ടാകും. ഓരോന്നും പടിപടിയായി ഉണ്ടാക്കും, ഒടുവിലാണ് പായസത്തിന് നറുക്ക് വീഴുക. എന്ത് പായസമുണ്ടാക്കും? എളുപ്പം പണി തീര്‍ത്ത് പൂമുഖത്ത് എല്ലാവരോടും ഒരല്പമെങ്കിലും കുശലം പറച്ചില്‍ നടത്തേണ്ടേ, എങ്കില്‍ ഒരു എളുപ്പമുള്ള പായസം ഉണ്ടാക്കാം. ഇടിച്ചു പിഴിഞ്ഞ പായസം. ഏറെ പേര്‍ക്കും ഈ പായസം ഉണ്ടാക്കാനറിയുമായിരിക്കും, എങ്കിലും ചുരുക്കം ചിലര്‍ക്കെങ്കിലും ഈ പായസത്തെക്കുറിച്ച് അധികം അറിവുണ്ടാകാനും ഇടയില്ല. അവര്‍ക്കായി ഇടിച്ചുപിഴിഞ്ഞു പായസത്തിന്റെ പാചകരീതി


ചേരുവകള്‍ (ഏകദേശം 10 പേര്‍ക്ക്)

ഉണക്കലരി - അര കിലോ
ശര്‍ക്കര-2 1/2 കിലോ (അധികം മധുരം വേണ്ടെങ്കില്‍ അളവ് കുറക്കാം. ഉരുക്കി കരടുകളെല്ലാം അരിച്ചു കളയണം)
നാളികേരം 2-3 എണ്ണം
കശുവണ്ടിയും മുന്തിരിയും ആവശ്യത്തിന്
കദളിപ്പഴം - 2 എണ്ണം
നെയ്യ്- 50 ഗ്രാം
തേങ്ങ/കൊപ്ര- കഷണങ്ങളാക്കിയത് ആവശ്യത്തിന്


ആദ്യം വലിയൊരു ഉരുളിയില്‍ അരി വേവിക്കുക. അരി വേവിക്കാന്‍ വെള്ളമോ അല്ലെങ്കില്‍ ചിരകിയ തേങ്ങയുടെ മൂന്നാം പാലോ ഉപയോഗിക്കാംം. മൂന്നാം പാല്‍ ആവശ്യത്തിന് ഇല്ലെങ്കില്‍ വെള്ളമായാലും മതി. വേവിക്കാന്‍ ധാരാളം വെള്ളം ഉപയോഗിക്കേണ്ട. അരി മുക്കാല്‍ വേവാകുമ്പോള്‍ കുറച്ച് നെയ്യ് ഒഴിക്കുക. അതിന് ശേഷം നെയ്യുമായി അരി നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം. യോജിച്ച് വരുമ്പോള്‍ ഉരുക്കി അരിച്ച് വെച്ച ശര്‍ക്കര അതിലേക്ക് ഒഴിക്കുക. പാത്രത്തിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടക്കിടെ ഇളക്കിക്കൊണ്ടിരിക്കണം.

ശര്‍ക്കര ഒഴിച്ച ശേഷം അല്പം കഴിഞ്ഞ് രണ്ടാം പാല്‍ ഒഴിക്കുക. നന്നായി തിളച്ചുവരുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കുക. എല്ലാം നല്ലവണ്ണം കുറികുവരുമ്പോള്‍ കദളിപ്പഴം ചെറുതായി മുറിച്ചിടുക. അതിന് ശേഷം അടുപ്പില്‍ നിന്നും ഉരുളി മാറ്റി വെയ്ക്കാം.

ഇനി നെയ്യ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് അത് അടുപ്പില്‍ വെച്ച് ചൂടാക്കുക. അതിലേക്ക് മുറിച്ചുവെച്ച കൊപ്ര അഥവാ തേങ്ങ കഷ്ണങ്ങള്‍ ഇടുക. കഷ്ണങ്ങള്‍ അപ്പം വഴറ്റിയ ശേഷം കശുവണ്ടിയും മുന്തിരിയും കൂടി നെയ്യിലേക്ക് ഇട്ട് വഴറ്റുക. തേങ്ങ കഷ്ണങ്ങളും മുന്തിരിയും അണ്ടിപ്പരിപ്പും ഒന്നിച്ചിടാതെ നോക്കണം. കാരണം തേങ്ങ പാകമാകുമ്പോഴേക്കും അണ്ടിപ്പരിപ്പും മുന്തിരിയും കരിഞ്ഞുപോകും. ഇവ വാങ്ങിവെച്ച ശേഷം പായസത്തിന് മുകളില്‍ വിതറുക. അല്പം തണുത്ത ശേഷം ചെറുപാത്രങ്ങളില്‍ വിളമ്പി നല്‍കാം.

English summary

Idichu Pizhinja Payasam, Vishu Special, Recipe, ഇടിച്ചു പിഴിഞ്ഞ പായസം, വിഷു പ്രത്യേക, പാചകവിധി

Idichu Pizhinja Payasam is a special and easy recipe for Vishu. Raw rice, Jaggery, Coconut Milk are the main ingredients of this sweet kheer (rice pudding)
Story first published: Thursday, April 12, 2012, 12:10 [IST]
X
Desktop Bottom Promotion