For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷുവിന് ചക്ക കൊണ്ടുള്ള വിഭവങ്ങള്‍

By Sruthi K M
|

തൊടിയിലും പറമ്പിലും ചക്കപ്പഴം തൂങ്ങി നില്‍ക്കുന്നത് നിങ്ങള്‍ കണ്ടില്ലേ? കണ്ണന് ചക്ക കണിവെക്കാന്‍ ഉപയോഗിക്കുന്നത് പോലെ നിങ്ങള്‍ക്ക് വിഷുവിന് ചക്ക കൊണ്ടുള്ള ഏതെങ്കിലും ഒരു വിഭവം തയ്യാറാക്കി കൂടെ... വ്യത്യസ്ത വിഭവങ്ങള്‍ ചക്ക കൊണ്ട് തയ്യാറാക്കാം.

<strong>വിഷുവിന് പച്ചടിയും കിച്ചടിയും..</strong>വിഷുവിന് പച്ചടിയും കിച്ചടിയും..

ചക്ക പുഴുക്ക്, ചക്കവരട്ടി, ചക്കപ്പായസം എന്നിവയൊക്കെയാണ് സാധാരണ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകുക. എന്നാല്‍ സ്വാദേറുന്ന പല വ്യത്യസ്ത വിഭവങ്ങളും ചക്ക കൊണ്ട് ഉണ്ടാക്കാം. ചക്ക അവിയല്‍, ചക്ക അച്ചാര്‍, ചക്ക കറി, ചക്ക കട്‌ലേറ്റ്, ചക്ക പച്ചടി ഇങ്ങനെ പല തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

ചക്ക കുരു അവിയല്‍

ചക്ക കുരു അവിയല്‍

ആദ്യം ചക്കകുരു മുറിച്ച് രണ്ട് മണിക്കൂര്‍ വേവിക്കാന്‍ വെയ്ക്കാം. പാകം ആയ ചക്കക്കുരുവിലേക്ക് മുരിങ്ങക്ക,ചുവന്നുള്ളി,മഞ്ഞള്‍പ്പൊടി,ചില്ലി പൗഡര്‍,ജീരക പൗഡര്‍ ഒരുകപ്പ് വെള്ളവും ചേര്‍ക്കുക. ചെറിയ തീയില്‍ പാകം ചെയ്യാന്‍ വെയ്ക്കം.വെള്ളം വറ്റുന്നവരെ അടുപ്പില്‍ വെയ്ക്കാം. ചെറുതായി വെന്തുകഴിഞ്ഞാല്‍ തേങ്ങ,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേര്‍ക്കാം. പാകം ആയാല്‍ കടുക് പൊട്ടിച്ചതും ചേര്‍ക്കുക. ചക്ക കുരു അവിയല്‍ തയ്യാര്‍.

ചക്ക കറി

ചക്ക കറി

വെളിച്ചെണ്ണ ഒഴിച്ച് പാത്രം ചൂടാക്കാം.അതിലേക്ക് ഉള്ളി,വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ്,മഞ്ഞള്‍പ്പൊടി,ചില്ലി പൗഡര്‍,ജീരകം,ഖരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി പേസ്റ്റ്,അണ്ടിപ്പരിപ്പ് പേസ്റ്റ്,വേവിച്ച ചക്ക,ഉരുളക്കിഴങ്ങ്,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. അരകപ്പ് വെള്ളം ഒഴിച്ച് ഏഴ് മിനിട്ട് മൂടിവെയ്ക്കാം. അങ്ങനെ ചക്ക കറിയും തയ്യാര്‍.

ചക്ക പച്ചടി

ചക്ക പച്ചടി

പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് മുറിച്ചുവച്ച ചക്ക ചേര്‍ത്ത് ബ്രൗണ്‍ കളര്‍ ആകുന്നതുവരെ വഴറ്റാം. ശേഷം ഒരു പാത്രത്തില്‍ വെള്ളവും ഇതിലേക്ക് പനംചക്കരയും ഇടാം. ചക്കര അലിയുന്നതുവരെ പാകം ചെയ്യാം.ഇതിലേക്ക് വറുത്തുവെച്ച ചക്കയും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റിന്റെ രൂപത്തില്‍ യോജിപ്പിക്കുക. ഇതില്‍ അല്‍പം ഏലയ്ക്ക പൗഡറും ചേര്‍ത്ത് ചൂടോടെ തന്നെ വിളമ്പാം.

ചക്ക ദോശ

ചക്ക ദോശ

ഒരു മണിക്കൂര്‍ അരി കുതിര്‍ത്തുവെയ്ക്കണം. ഈ അരിയും ചക്കയും ചേര്‍ത്ത് അരച്ചെടുക്കാം. ഇതില്‍ തേങ്ങയും ഉപ്പും പേസ്റ്റാക്കി ചേര്‍ക്കാം. നെയ്യ് ഒഴിച്ച് ഇനി ചക്ക ദോശ ചുടാം. വിഷുവിന് പ്രാതല്‍ ചക്ക ദോശ വെച്ചുനോക്കൂ..

ചക്ക അച്ചാര്‍

ചക്ക അച്ചാര്‍

ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് വേവിച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് ജീരകം,കടുക്,മല്ലി,ചതച്ച പച്ചമുളക്,ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ചക്ക ചേര്‍ക്കാം. മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 5 മിനിട്ട് പാകം ചെയ്യാം. അടുപ്പില്‍ നിന്ന് എടുത്തശേഷം ചെറുനാരങ്ങ നീരും വിനാഗിരിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. അങ്ങനെ ചക്ക അച്ചാര്‍ തയ്യാര്‍.

ചക്കപ്പായസം

ചക്കപ്പായസം

പഴുത്ത ചക്ക പത്തെണ്ണം, കട്ടിയുള്ള തേങ്ങാപാല്‍ അര കപ്പ്, നേരിയ തേങ്ങാപാല്‍ ഒരു കപ്പ്, പനംചക്കര,നെയ്യ്,ഉപ്പ്,തേങ്ങാ കൊത്ത്, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് സാധാരാണം പായസം ഉണ്ടാക്കുന്നതുപോലെ ചക്കപ്പായസവും തയ്യാറാക്കാം.

English summary

different jack fruit recipes for vishu

This recipe makes use of raw jack fruit which absorbs all the flavours easily because of its subtle flavour.
Story first published: Saturday, April 11, 2015, 13:48 [IST]
X
Desktop Bottom Promotion