Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
വിഷു സ്പെഷ്യല്‍: മാമ്പഴക്കാലത്ത് തേനൂറും രുചിയില്‍ ഒരുഗ്രന്‍ മാമ്പഴ പ്രഥമന്‍ റെസിപ്പി
വിഷു ഇങ്ങെത്തി. വിഷുക്കണിക്കും സദ്യയ്ക്കും വേണ്ട സാധനസാമഗ്രികള്‍ സംഘടിപ്പിക്കുന്നതിനുള്ള തിരക്കിലായിരിക്കും മിക്കവരും. വിഷുക്കണിയും കൈനീട്ടവും കഴിഞ്ഞാല്‍ വിഷുവിന്റെ മറ്റൊരു പ്രധാന ആവേശം സദ്യ തന്നെയാണ്. സദ്യയില്‍ തന്നെ പായസമാണ് മിക്കവര്‍ക്കും പ്രിയപ്പെട്ടത്.
സദ്യ ഒരുക്കുമ്പോള്‍ ഏത് പായസം വേണമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും സംശയമാണ്. അട പ്രഥമന്‍, പരിപ്പ് പ്രഥമന്‍, പാലട, പാല്‍പ്പായസം, സേമിയ പായസം എന്നിവയൊക്കെയാണ് മിക്കവരും സദ്യയ്ക്ക് തയ്യാറാക്കാറുള്ളത്. എന്നാല്‍ ചിലരെങ്കിലും പായസത്തില്‍ ചില വ്യത്യസ്തതകള്‍ പരീക്ഷിക്കാറുണ്ട്. ചക്കപ്പായസം, മത്തങ്ങപ്പായസം, ഇളനീര് പായസം, മുളയരിപ്പായസം എന്നതൊക്കെ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളവര്‍ അനവധിയാണ്.

ഈ വിഷുക്കാലത്ത് ഒരു മാമ്പഴ പ്രഥമന്‍ തയ്യാറാക്കിയാലോ. മാമ്പഴക്കാലത്ത് നല്ല തേനൂറുന്ന മാമ്പഴങ്ങള്‍ സുലഭമാണ്. അപ്പോള്‍പ്പിന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മാമ്പഴപ്പായസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
*നല്ല പഴുത്ത മാങ്ങ
*ശര്‍ക്കരപ്പാനി
*തേങ്ങയുടെ ഒന്നാംപാല്‍
*തേങ്ങയുടെ രണ്ടാംപാല്
*നെയ്യ്
*വറുത്തിടുന്നതിന് തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി
തയ്യാറാക്കുന്ന വിധം
*മാങ്ങാ തൊലികളഞ്ഞ് കഷ്ണങ്ങളാക്കി മിക്സിയില്‍ നന്നായി അടിച്ച്
അരിച്ചെടുക്കുക.
*ഒരു ഉരുളി അടുപ്പത്ത് വെച്ച് അതിലേയ്ക്ക് നെയ്യ് ഒഴിച്ച് മാങ്ങാസത്ത്
ഒഴിച്ച് വരട്ടിയെടുക്കുക
*നന്നായി കുറുകിവരുമ്പോള്‍ അതിലേയ്ക്ക് ശര്‍ക്കരപ്പാനി ഒഴിച്ച്
വീണ്ടും വരട്ടിയെടുക്കുക.
*ഇടയ്ക്ക് അല്‍പ്പം കൂടി നെയ്യ് ഒഴിച്ച് ബ്രൗണ്‍ നിറമാകുന്നത് വരെ
വരട്ടിയെടുക്കുക.
*അതിനുശേഷം അതിലേയ്ക്ക് തേങ്ങയുടെ രണ്ടാംപാല് ചേര്‍ത്ത്
ഇളക്കിക്കൊണ്ടിരിക്കുക.
*ഇത് മുക്കാല്‍ഭാഗത്തോളം വറ്റിക്കഴിഞ്ഞാല്‍ അതിലേയ്ക്ക്
പൊടിച്ചുവെച്ചിരിക്കുന്ന ഏലയ്ക്ക, ചുക്ക് ചേര്‍ക്കുക.
*പായസം വറ്റി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക
*ഇനി അതിലേയ്ക്ക് തേങ്ങയുടെ ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കി
യോജിപ്പിക്കുക.
*ഇനി ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്തും
അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് വറുത്ത് അത് പായസത്തിയേല്ക്ക്
ചേര്‍ക്കുക.
*നല്ല രുചികരമായ മാമ്പഴ പ്രഥമന്‍ റെഡി.
*ഇനി ഒരു പഴവും പപ്പടവും ചേര്‍ത്ത് മാമ്പഴപ്രഥമന്റെ രുചി ആവോളം
ആസ്വദിക്കുക.
Image Courtesy: naavinruchi
Recipe Courtesy: inji_pennu
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
