Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
നാടന്‍ സ്റ്റൈല്‍ മട്ടണ്‍ കറി വളരെ എളുപ്പത്തില്‍ തയ്യാറാക്കാം
Village Style Mutton Curry Recipe: നോണ്‍ വെജ് തയ്യാറാക്കുക എന്നത് അല്പം പ്രയാസമുള്ള ഒന്ന് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇതെല്ലാം വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നു. സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കേ, കുട്ടികള്‍ക്ക് ഇഷ്ടമുള്ളതെല്ലാം പാകം ചെയ്ത് കൊടുക്കാന്‍ അമ്മമാര്‍ മത്സരിക്കുകയാണ്. അതില്‍ ആരോഗ്യം നല്കുന്ന കറികളില്‍ മുന്നില്‍ തന്നെയാണ് നല്ല നാടന്‍ മട്ടണ്‍കറി. സാധാരണ കടകൡ നിന്ന് വാങ്ങുന്ന കറിക്ക് പകരം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് പോലെ ഒന്ന് മട്ടണ്‍ കറി തയ്യാറാക്കി നോക്കൂ. അതും നല്ല നാടന്‍ രുചിയില്‍. പാചകക്കുറിപ്പ് നോക്കാം.....

ആവശ്യമുള്ള ചേരുവകള്‍
* മട്ടണ്‍ - 3/4 കിലോ
* വെളുത്തുള്ളി - 15 അല്ലി
* പച്ചമുളക് - 2
* ഉള്ളി - 1
* തക്കാളി - 1
* ഉപ്പ് - ആവശ്യത്തിന്
* മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
* മുളകുപൊടി - 1 ടീസ്പൂണ്‍
* മല്ലി - അല്പം
* വെള്ളം - ആവശ്യമായ അളവ്
ഗ്രേവി തയ്യാറാക്കാന്‍
*എണ്ണ - 3 ടേബിള്‍സ്പൂണ്‍
* പെരുംജീരകം- 1 ടീസ്പൂണ്‍
* ഗ്രാമ്പൂ - 4
* കറുവപ്പട്ട - 2 കഷണങ്ങള്‍
*പൈനാപ്പിള്‍ - 1
* ഉള്ളി - 2
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
* തക്കാളി - 2
* ഉപ്പ് - പാകത്തിന്
* മുളകുപൊടി - 2 ടീസ്പൂണ്‍
* ഗരം മസാല - 1/2 ടീസ്പൂണ്‍
അരയ്ക്കാന്‍...
* തേങ്ങ - 1/4 അടപ്പ്
* കശുവണ്ടി - 10
* ജീരകം - 1 ടീസ്പൂണ്‍
* വെള്ളം - അല്പം
തയ്യാറാക്കുന്ന വിധം
*ആദ്യം മട്ടണ്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ശേഷം ഒരു കുക്കറില്‍
അല്പം വെള്ളമൊഴിച്ച് അതിലേക്ക് മട്ടണ്‍ ചേര്‍ത്ത് വെളുത്തുള്ളി,
പച്ചമുളക്, ഉള്ളി, തക്കാളി, പാകത്തിന് ഉപ്പ്, മഞ്ഞള്‍പൊടി,
കറിവേപ്പില, കുറച്ച് മല്ലിയില എന്നിവ ചേര്‍ത്ത് മട്ടണ്‍ കുക്കറില്‍
വേവിച്ചെടുക്കണം. ആറ് വിസിലെങ്കിലും വേണം
* തണുത്തതിന് ശേഷം കുക്കര്‍ തുറന്ന് മിക്സിയില്‍ അരച്ച് വെച്ച ജാറില്‍
തേങ്ങയും കശുവണ്ടിയും ജീരകവും കുറച്ച് വെള്ളവും ഒഴിച്ച് വെ്ച്ചത്
മാറ്റിവെക്കണം.
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 3 ടേബിള്‍സ്പൂണ്‍ ഓയില്‍
ഒഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത്
നല്ലതുപോലെ വഴറ്റിയെടുക്കുക.
* ഉള്ളി ചേര്‍ത്ത് വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
* ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് പാകത്തിന് ഉപ്പ്
ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം.
* ശേഷം ഗ്രേവിക്കായി മാറ്റി വെച്ച മുളകുപൊടിയും ഗരംമസാലയും ചേര്‍ത്ത്
2 മിനിറ്റ് ഇളക്കുക, കുക്കറില്‍ വേവിച്ച മട്ടണ്‍ മാത്രം ചേര്‍ത്ത്
വീണ്ടും നന്നായി ഇളക്കുക.
* ശേഷം മട്ടണ്‍ വേവിച്ച വെള്ളം ഒഴിച്ച് നന്നായി മൂടി 10 മിനിറ്റ്
തിളപ്പിക്കാന്‍ വയ്ക്കുക.
* അവസാനം തേങ്ങ അരച്ചത് ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക, മുകളില്‍
മല്ലിയിലയും കറിവേപ്പിലയും വിതറുക. നല്ല കിടിലന്‍ മട്ടണ്‍ കറി
തയ്യാര്‍
Image Courtesy: Apoorvaa's Nalabagam
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications