Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
നല്ല സോഫ്റ്റ് ആയ ബെക്കറി സ്റ്റൈല്‍ വെട്ടു കേക്ക്
വെട്ടുകേക്ക് പലരും കഴിച്ചിട്ടുണ്ടാവും, എന്നാല്‍ അത് ബേക്കറിയില്‍ നിന്ന് വാങ്ങിയായിരിക്കും പലരും കഴിച്ചിട്ടുണ്ടാവുത. പക്ഷേ അതിന്റെ ടേസ്റ്റ് എത്രയെന്ന് പറഞ്ഞാലും നല്ല കിടിലന്‍ രുചിയില്‍ നമുക്ക് വീട്ടില്‍ തന്നെ വെട്ട് കേക്ക് തയ്യാറാക്കാം. അതിലുപരി നിങ്ങള്‍ക്ക് കുട്ടികള്‍ക്ക് യാതൊരു മായവും ചേര്‍ക്കാതെ വീട്ടില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകതയും. വീട്ടില്‍ നമുക്ക് നല്ല കിടിലന്‍ ടേസ്റ്റില്‍ എങ്ങനെ വെട്ട് കേക്ക് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
മൈദ - അരക്കിലോ
റവ - രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
ബേക്കിംഗ് പൗഡര്‍ - അര ടീസ്പൂണ്‍
മുട്ട - 3 എണ്ണം
ഏലക്ക പൊടിച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ് - മൂന്ന് ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ഒന്നേകാല്‍ കപ്പ്
വനില എസ്സന്‍സ് - ആവശ്യമെങ്കില്‍ മാത്രം മൂന്ന് തുള്ളി
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തില്‍ മൈദ, മഞ്ഞള്‍പ്പൊടി, ഉപ്പ് ബേക്കിംഗ് പൗഡ
എന്നിവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം മുട്ട,
ഏലക്കായപ്പൊടി, നെയ്യ്, പഞ്ചസാര, വനില എസ്സന്‍സ് എന്നിവ നല്ലതുപോലെ
മിക്സിയില്‍ അടിച്ചെടുക്കണം. പിന്നീട് ഇവ തയ്യാറാക്കി
വെച്ചിരിക്കുന്ന പൊടിയിലേക്ക് ചേര്‍ക്കാം. ശേഷം ഇത് നല്ലതുപോലെ
കുഴച്ചെടുക്കാം. ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുത്തതിന് ശേഷം ഇത്
ഒന്നര മണിക്കൂറോളം മാറ്റി വെക്കണം.
ഒന്നര മണിക്കൂറിന് ശേഷം ഇത് ഒന്ന് കൂടി കുഴച്ചതിന് ശേഷം കട്ലറ്റ് ഷേപ്പിലേക്ക് മാറ്റുക. പിന്നീട് ഇത് കത്തി വെച്ച് ചെറുതായി വരകള്‍ ഇടുക. പിന്നീട് ചൂടായ എണ്ണയില്‍ പതുക്കെ വറുത്ത് കോരണം. മീഡിയം തീയ്യില്‍ വേണം വേവിച്ചെടുക്കുന്നതിന്. ഇത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുമ്പോള്‍ കോരി മാറ്റണം. നല്ല കിടിലന്‍ ടേസ്റ്റില്‍ വെട്ടുകേക്ക് തയ്യാര്‍
ചിത്രം/ റെസിപ്പി: ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
