Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
നാവില്‍ നിന്ന് പോവില്ല, അഞ്ച് മിനിറ്റില്‍ കുക്കറില്‍ തയ്യാറാക്കാം കുറുമയുടെ രുചി
വെജിറ്റബിള്‍ കുറുമ വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാവുന്ന ഒരു കറിയാണ് എന്നതില്‍ സംശയം വേണ്ട. അത്രയധികം ആള്‍ക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് വെജിറ്റബിള്‍ കുറുമ. കാരണം ഇതിന്റെ രുചിയും തയ്യാറാക്കാന്‍ എളുപ്പവുമാണ് എന്നത് തന്നെയാണ് കുറുമയുടെ പ്രത്യേകത. വെറും അഞ്ച് മിനിറ്റില്‍ നമുക്ക് നല്ല സൂപ്പര്‍ ടേസ്റ്റി കുറുമ തയ്യാറാക്കാം. അത് എങ്ങനെയെന്ന് ഈ റെസിപ്പി പറയും. അതും കുക്കറില്‍ അധികം വെന്തുടയാതെ നമുക്ക് വെജിറ്റബിള്‍ കുറുമ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:
ഉരുളക്കിഴങ്ങ് - കാല്‍ക്കിലോ
കാരറ്റ്- രണ്ടെണ്ണം
ഉള്ളി -കാല്‍ക്കിലോ
ബീന്‍സ് - 200 ഗ്രാം
പച്ചമുളക് - രണ്ട് മൂന്നെണ്ണം
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി -6-7 കഷ്ണം
ജീരകം- അല്പം
ഗ്രീന്‍പീസ്- മൂന്ന് സ്പൂണ്‍
തേങ്ങ - അരക്കപ്പ്
കുരുമുളക്, ഗരംമസാലപ്പൊടി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
* ആദ്യം കുക്കറില്‍ അല്പം എണ്ണ ഒഴിക്കുക. ഇതിലേക്ക് ജീരകം, പച്ചമുളക്
എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കേണ്ടതാണ്
* ശേഷം അല്പം വഴറ്റിയതിന് ശേഷം പച്ചക്കറികള്‍ എല്ലാം ഇതിലേക്ക്
ചേര്‍ക്കാം.
* നിങ്ങളുടെ കൈയ്യിലുള്ള ഏത് പച്ചക്കറിയും ഇതിലേക്ക്
ചേര്‍ക്കാവുന്നതാണ്
* ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവയെല്ലാം തന്നെ
നല്ലതുപോലെ വഴറ്റിയെടുക്കണം
* ശേഷം അല്പം മല്ലിപ്പൊടി ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത്
ഇളക്കേണ്ടതാണ്
*ശേഷം ഒന്നരക്കപ്പ് വെള്ളം ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ഒരു വിസില്‍
വരുന്നത് വരെ നല്ലതുപോലെ വേവിക്കാം
*പിന്നീട് ഇതിലേക്ക് അരക്കപ്പ് തേങ്ങ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത്
മികിസ് ചെയ്ത് അരച്ച് ചേര്‍ക്കാം
* പിന്നീട് കുരുമുളക് പൊടിയും ഗരംമസാലപ്പൊടിയം ചേര്‍ത്ത് മല്ലിയില
തൂവി ഉപയോഗിക്കാവുന്നതാണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
