Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പച്ചക്കറി ചേര്‍ത്ത മുട്ട ഓംലറ്റ്
മുട്ട നല്ലൊരു സമീകൃതാഹാരമാണ്. ഇതില്‍ അല്പം പച്ചക്കറികള്‍ കൂടി ചേര്‍ത്താല്‍ സ്വാദും ഗുണവും ഇരട്ടിയ്ക്കും.
മുട്ട-6
ക്യാരറ്റ്- അരക്കപ്പ് (ചെറുതാക്കി നുറുക്കിയത്)
ബീന്‍സ്-അരക്കപ്പ ( ചെറുതാക്കി നുറുക്കിയത്)
ക്യാബേജ്-അരക്കപ്പ് (ചെറുതാക്കി അരിഞ്ഞത്)
പാല്-4 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി-ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
നെയ്യ്
മുട്ട ഉടച്ചു പതപ്പിക്കുക. ഇതില്‍ ഉപ്പ്, കുരുമുളകുപൊടി, പാല് എന്നിവ ചേര്‍ത്തിളക്കുക. ഇതില്‍ പകുതിയെടുത്തു മാറ്റി വയ്ക്കുക. നുറുക്കി വച്ച പച്ചക്കറികള്‍ അല്പം എണ്ണയോ നെയ്യോ ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് മല്ലിയില ചേര്‍ക്കുക.
ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി നെയ്യൊഴിച്ചു പരത്തുക. ഇതിലേക്ക് പകുതി മുട്ട മിശ്രിതം ഒഴിയ്ക്കുക. ഇത് ഒരുവിധം വെന്തു കഴിയുമ്പോള്‍ വഴറ്റി വച്ചിരിക്കുന്ന പച്ചക്കറി മിശ്രിതം ഇടണം. ഇതിന് മുകളില്‍ ബാക്കി മുട്ട മിശ്രിതം പരത്തിയൊഴിയ്ക്കുക. അല്പം നെയ്യ് വശത്തു തളിച്ചു കൊടുക്കാം.
ഇരുഭാഗവും വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
