Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചായക്കടയില്‍ കിട്ടുന്ന മൊരിഞ്ഞ ഉള്ളിവട രഹസ്യം, ഇനി വീട്ടിലും നിങ്ങള്‍ക്കുണ്ടാക്കാം
നല്ല മഴപെയ്യുന്ന വൈകുന്നേരങ്ങളില്‍ ഒരു കട്ടന്ചായക്കൊപ്പം നല്ല ഒന്നാന്തരം ക്രിസ്പി ഉള്ളിവട കഴിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ആഹാ എത്ര മനോഹരം. എന്നാല്‍ ഉള്ളിവട ഉണ്ടാക്കാന്‍ തുടങ്ങുമ്പോഴാണ് പലപ്പോഴും പലരും ഞാനുണ്ടാക്കിയാല്‍ ശരിയാവില്ല ഉണങ്ങിയിരിക്കും ക്രിസ്പി ആവില്ല എന്നെല്ലാം പറഞ്ഞ് വരുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഇനി നിങ്ങളും ഒരു പ്രോ ആണെന്ന് തെളിയിക്കാന്‍ നല്ല കിടിലന്‍ ക്രിസ്പി ഉള്ളിവട റെസിപ്പിയാണ് ഈ ലേഖനത്തിലുള്ളത്.
അധികം കഷ്ടപ്പെടാതെ അധികം സമയം ചിലവാക്കാതെ വളരെ എളുപ്പത്തില്‍ നമുക്ക് നല്ല സൂപ്പര്‍ മൊരിഞ്ഞ ഉള്ളിവട തയ്യാറാക്കാം. അതിന് വേണ്ടി ഈ ലേഖനത്തിനായി ഒരു അഞ്ച് മിനിറ്റ് ചിലവാക്കുന്നത് നിങ്ങള്‍ക്ക് ഒരു നഷ്ടമേ അല്ല. അത്രക്കധികം രഹസ്യക്കൂട്ടുകള്‍ ഒരു ക്രിസ്പി ഉള്ളിവട തയ്യാറാക്കുന്നതിനായി ഈ ലേഖനം പറഞ്ഞ് തരുന്നു. എങ്ങനെ നല്ല കിടിലന്‍ തട്ടുകട സ്റ്റൈല്‍ ഉള്ളിവട തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* മൈദ - ഒരു കപ്പ്
* സവാള - 4-5 എണ്ണം
* ഇഞ്ചി - ഒരു വലിയ കഷ്ണം
* കറിവേപ്പില - മൂന്ന് തണ്ട്
* പച്ചമുളക് - നാല് അഞ്ചെണ്ണം
* തൈര് - അരക്കപ്പ്
* കടലമാവ്- രണ്ട് ടേബിള്‍ സ്പൂണ്‍
* എണ്ണ - വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
* ആദ്യമായി ഒരു പാത്രം എടുത്ത് അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക്
അരിഞ്ഞത്. ഇഞ്ചി അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത് എന്നിവ ചേര്‍ക്കണം
* ഇവയെല്ലാം തന്നെ ചെറുതായി വേണം അരിഞ്ഞെടുക്കുന്നതിന്, അരിഞ്ഞ ശേഷം
നല്ലതുപോലെ മിക്സ് ചെയ്യണം
* പിന്നീട് അല്പം തൈര് ഇതിലേക്ക്ക ഒഴിച്ച് നല്ലതുപോലെ
തിരുമ്മിയെടുക്കണം
* അതിന് ശേഷം ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് ആവശ്യത്തിന് മൈദപ്പൊടിയും
കടലമാവും ചേര്‍ക്കാം
* പിന്നീട് കൈ കൊണ്ട് തന്നെ ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത്
എടുക്കണം
* പിന്നീട് ഒരു ചീനച്ചട്ടി എടുത്ത് ഇതിലേക്ക് വറുക്കാന്‍ പാകത്തിന്
എണ്ണയൊഴിച്ച് കൊടുക്കാം
* എണ്ണ ചൂടായതിന് ശേഷം ഇരുകൈയ്യിലും അല്പം വെളിച്ചെണ്ണ പുരട്ടി
മമിക്സ് ചെയ്ത് വെച്ചിരിക്കുന്ന മാവില്‍ നിന്ന് അല്പം എടുത്ത്
കൈകൊണ്ട് ചെറുതായി വട്ടത്തില്‍ പരത്തി എണ്ണയിലേക്ക് ഇടാം
* ചുവന്ന നിറത്തിലേക്ക് മാറുമ്പോള്‍ എണ്ണയില്‍ നിന്ന് കോരി
മാറ്റുന്നതിന് ശ്രദ്ധിക്കണം
* നല്ല കിടിലന്‍ സൂപ്പര്‍ തട്ടുകട സ്റ്റൈല്‍ ഉള്ളിവട തയ്യാര്‍
PC: Wikipedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
