Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ഓട്‌സ് എഗ്ഗ് ഓംലെറ്റ് ഉണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് എന്നും ഹെല്‍ത്തി ആക്കാം

ഓംലെറ്റുകള്‍ മിക്കവരുടെ പ്രിയ ലഘുഭക്ഷണമാണ്. തട്ടുകടയുടെ ഓരത്ത് കൂടി പോയാല്‍ മൂക്കിലേക്ക് പാഞ്ഞെത്തുന്ന ഓംലെറ്റിന്റെ പരിമളം ആരെയും മാടിവിളിച്ച് പോകും. ഓംലെറ്റുകള്‍ തന്നെ പലതരത്തിലുണ്ട്. എങ്കിലും വീടുകളില്‍ മിക്കപ്പോഴും മുട്ടയും മറ്റ് അത്യാവശ്യം ചേരുവകളായ പച്ചമുളകും സവാളയും ചേര്‍ത്തുള്ള ഓംലെറ്റ് ആയിരിക്കും ഉണ്ടാക്കുക. പക്ഷേ ഇതല്ലാതെ ഓംലെറ്റിനെ കൂടുതല്‍ ആരോഗ്യകരമാക്കുന്ന മറ്റൊരു വെറൈറ്റി ഉണ്ട്. അതാണ് ഓട്‌സ് എഗ്ഗ് ഓംലെറ്റ്.

oats egg omelet

രാവിലത്തെ തിരക്കിനിടയില്‍ പ്രഭാതഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും സമയമില്ലാത്തവര്‍ക്ക് എന്നും വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഓംലെറ്റ് ആണിത്. ഓട്‌സ് എഗ്ഗ് ഓംലെറ്റ് എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.

ചേരുവകള്‍

  • *മുട്ട- രണ്ടെണ്ണം
  • *ഓട്‌സ്-കാല്‍ കപ്പ്
  • *പാല്‍- 3 ടേബിള്‍സ്പൂണ്‍
  • *സവാള അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍
  • *കാപ്‌സിക്കം അരിഞ്ഞത്- 2 ടേബിള്‍സ്പൂണ്‍
  • *ചിരകിയ ക്യാരറ്റ് - 2 ടേബിള്‍സ്പൂണ്‍
  • *തക്കാളി അരിഞ്ഞത്-2 ടേബിള്‍സ്പൂണ്‍
  • *പച്ചമുളക്- രണ്ടെണ്ണം അരിഞ്ഞത്
  • *മല്ലിയില- ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
  • *മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
  • *കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
  • *ഉപ്പ്
  • എണ്ണ- ഒന്നര ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

  • *പച്ചക്കറികളെല്ലാം വൃത്തിയില്‍ കഴുകി ചെറുതായി നുറുക്കിയെടുക്കുക. ക്യാരറ്റ് ചിരകിയെടുത്താല്‍ മതി. മല്ലിയില ചെറുതായി അരിയുക.
  • *മിക്‌സിയുടെ ചെറിയ ജാറില്‍ ഓട്‌സും ഉപ്പും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും ഇട്ട് ഒന്ന് പൊടിച്ചെടുക്കുക.
  • *ഇതിലേക്ക് പാല്‍ ചേര്‍ത്ത കട്ടകളില്ലാതെ മാവ്് കലക്കിയെടുക്കുക.
  • *ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം ഓട്‌സ് മാവുമായി ഇളക്കി യോജിപ്പിക്കുക. മുട്ടകള്‍ ചെറുതാണെങ്കില്‍ അല്‍പ്പം കൂടി പാല്‍ ചേര്‍ത്ത് മാവ് ലൂസ് ആക്കിയെടുക്കാം.
  • *ഇനി ഒരു തട്ട് അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ ഒന്നര ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക.
  • എണ്ണ ചൂടാകുമ്പോള്‍ മുട്ട-ഓട്‌സ് മിശ്രിതം അതിലേക്ക് ഒഴിച്ച് തീ മീഡിയം ഫ്‌ളെയിം ആക്കുക.
  • *അരിഞ്ഞുവെച്ച പച്ചക്കറികള്‍ നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് അടുപ്പില്‍ വെച്ചിരിക്കുന്ന മുട്ട- ഓട്‌സ് മിശ്രിതത്തിലേക്ക് പരത്തി ഇട്ടുകൊടുക്കുക.
  • *ഒരു പരന്ന തവി കൊണ്ട് പച്ചക്കറികള്‍ മുട്ട-ഓട്‌സില്‍ എല്ലായിടത്തും വന്നതായി ഉറപ്പിക്കുക.
  • *അടിഭാഗം വെന്തുകഴിയുമ്പോള്‍ മറിച്ചിട്ട് വേവിക്കുക.
  • *ആവശ്യമെങ്കില്‍ അവസാനം അല്‍പ്പം കൂടി കുരുമുളക് പൊടി ചേര്‍ക്കാം.
  • *ഓട്‌സ് എഗ്ഗ് ഓംലെറ്റ് റെഡി, ഇനിയിത് ചൂടോടെ കഴിക്കുക.

Image Credit:Swasthi's Recipes

[ of 5 - Users]

English Summary

This is a recipe article in Malayalam. This is oats egg omelet recipe. oats egg omelets are very healthy and tasty. Try this recipe.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+