Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കൊതിയൂറും ട്രിപ്പിള്‍ ചോക്ളേറ്റ് മില്‍ക്ക് ഷേക്
ട്രിപ്പിള്‍ ചോക്ളേറ്റ് മില്‍ക്ക് ഷേക്ക് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചോക്ളേറ്റ് പ്രിയരുടെ വായില്‍ വെള്ളം നിറയും. ഇനി ഇതിന്റെ രുചിയെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ?
പൊടിച്ച ബ്രൗണീസ് ചേര്‍ത്ത് മില്‍ക്ക് ഷേക്കിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇതിന് പുതിയ ബ്രൗണി തന്നെ വേണമെന്നില്ല. തലേദിവസത്തെ ബ്രൗണി ഫലപ്രദമായി ഉപയോഗിക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിത്.

ചേരുവകള്‍
ചോക്ളേറ്റ് ഐസ്ക്രീം- ഒന്നോ രണ്ടോ കരണ്ടി
പാല്- എട്ട് ഔണ്‍സ് അല്ലെങ്കില്‍ 240 മില്ലീലിറ്റര്‍
ചോക്ളേറ്റ് സ്ട്രാ അല്ലെങ്കില്‍ സ്റ്റിക്ക്
പൊടിച്ച ബ്രൗണി രണ്ട് എണ്ണം
കടഞ്ഞെടുത്ത ക്രീം
ചോക്ളേറ്റ് സിറപ്പ് അല്ലെങ്കില്‍ ചോക്ളേറ്റ് സ്വാസ്
ഉണ്ടാക്കുന്നവിധം
1. എടുത്തു വച്ചിരിക്കുന്ന പാല് ബ്ളെന്ഡറിലേക്ക് ഒഴിക്കുക.
2. ഇതിലേക്ക് ചേക്ളേറ്റ് ഐസ്ക്രീം ചേര്‍ക്കുക. ഒന്നോ രണ്ടോ കരണ്ടി മതിയാകും. നിങ്ങളുടെ രുചിക്ക് അനുസരിച്ച് കൂടുതല്‍ ചേര്‍ക്കാവുന്നതാണ്.
3. മാര്‍ദ്ദവമുള്ള മിശ്രിതമാകുന്നതു വരെ ഐസ്ക്രീമും പാലും ചേര്‍ത്ത് ഇളക്കുക.
4. ഇതിലേക്ക് പൊടിച്ച ബ്രൗണി ചേര്‍ക്കുക. ഇത് നല്ല പൊടിയായെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ മിശ്രിതത്തില്‍ നന്നായി ഇളക്കി ചേര്‍ക്കാന്‍ കഴിയില്ല. ബാക്കിയുള്ള ചേരുവകളും ചേര്‍ക്കുക.
5. ചേരുവകളെല്ലാം നന്നായി കൂടക്കലര്ന്ന് മില്‍ക്ക് ഷേക്ക് തരികള്‍ ഇല്ലാതാകുന്നതു വരെ ബ്ളെന്‍ഡ് ചെയ്യുക.
6. ബ്ളെന്‍ഡര്‍ ഓഫ് ചെയ്യുക. ഇനി ട്രിപ്പിള്‍ ചോക്ളേറ്റ് മില്‍ക്ക് ഷേക്ക് ഗ്ളാസുകളിലേക്ക് പകരാം.
7. കടഞ്ഞെടുത്ത ക്രീം ഉപയോഗിച്ച് മില്‍ക്ക് ഷേക്ക് അലങ്കരിക്കുക.
8. ചോക്ളേറ്റ് സിറപ്പോ സ്വാസോ ഇതിന് മുകളില്‍ എല്ലായിടത്തുമായി ഇറ്റിക്കുക.
9. ചോക്ളേറ്റ് സ്ട്രായോ സ്റ്റിക്കോ കപ്പിലേക്കിട്ട് ട്രിപ്പിള്‍ ചോക്ളേറ്റ് മില്‍ക്ക് ഷേക്ക് രുചിക്കാം.
മേമ്പൊടി
ചോക്ളേറ്റിന്റെ രുചി കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ബ്രൗണി ചേര്‍ക്കുക.നട്ട്സ് ചേരാത്ത ബ്രൗണിയാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ രുചിയില്‍ വ്യത്യാസമുണ്ടാകും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
