Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹോട്ടല് രുചിയില് തക്കാളി ചട്നി: ചേരുവകള് ഇവ മാത്രം
Tomato Kara Chutney Recipe In Malayalam: രാവിലെ ഇഡ്ലി, ദോശ എല്ലാം ഉണ്ടാക്കുമ്പോള് ചട്നി തയ്യാറാക്കാന് ആശങ്കയുണ്ടോ? എന്നാല് ഇനി അതിന് വേണ്ടി സമയം കളയേണ്ടതില്ല. വളരെ എളുപ്പത്തില് തന്നെ നല്ല രുചിയില് തക്കാളി ചട്നി തയ്യാറാക്കാം. ഇ്ഡലിയാവട്ടെ, ദോഷയാവട്ടെ ഏത് പലഹരുമാവട്ടെ മിനിറ്റുകള്ക്കുള്ളില് തക്കാളി ചട്നി തയ്യാറാക്കാം. തക്കാളി ചട്നി തയ്യാറാക്കുമ്പോള് ചേരുവകള് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇതില് സാധാരണ ചേര്ക്കുന്നതല്ലാതെ ചില ചേരുവകള് കൂടി ചേര്ക്കണം. എന്നാല് കാര്യങ്ങള് ഉഷാറാവും. മാത്രമല്ല കുട്ടികള് മുതല് മുതിര്ന്നവര് വരെ ഒരുപോലെ ഇഷ്ടപ്പെടുകയും ചെയ്യും.

ആവശ്യമായ ചേരുവകള്:
* എണ്ണ - 2 ടീസ്പൂണ്
* ഉണക്കമുളക് - 7
* വെളുത്തുള്ളി - 3 അല്ലി
* വലിയ ഉള്ളി - 2 (നുറുക്കിയത്)
* തക്കാളി - 5 (നുറുക്കിയത്)
* ഉപ്പ് - പാകത്തിന്
* പൊട്ടുകടല - 50 ഗ്രാം
താളിക്കുന്നതിന്
* എണ്ണ - 2 ടീസ്പൂണ്
* കടുക് - 1/2 ടീസ്പൂണ്
* ഉഴുന്ന് പരിപ്പ്- 1/2 ടീസ്പൂണ്
* ജീരകം - 1/4 ടീസ്പൂണ്
* കറിവേപ്പില - അല്പം
പാചകം ചെയ്യുന്ന വിധം
*ആദ്യം ഒരു ചട്ടി അടുപ്പില് വെച്ച്, അതില് 2 ടീസ്പൂണ് എണ്ണ ഒഴിച്ച്
ചൂടാക്കണം
*എണ്ണ ചൂടാക്കിയതിന് ശേഷം വെളുത്തുള്ളിയും ഉണക്കമുളകും
വഴറ്റിയെടുക്കണം. ചേര്ത്ത് നിറം മാറണം. വെളുത്തുള്ളി നല്ലതുപോലെ
ചതച്ച് വേണം ചേര്ക്കാന്
* പഴുത്ത തക്കാളിയും, ഉപ്പും ഇതിലേക്ക് ഇട്ട് തക്കാളി വേവിക്കുക.
ഇതിലേക്ക്
സവാളയും ചേര്ക്കണം
* അഞ്ച് മിനിറ്റ് ശേഷം അടപ്പ് തുറന്നാല് തക്കാളി നല്ലതുപോലെ സോഫ്റ്റ്
ആയി കാണപ്പെടും. പിന്നീട് തീ ഓഫ് ചെയ്യേണ്ടതാണ്.
* ശേഷം മിക്സര് ജാറില് എല്ലാം ചേര്ത്ത്, വെള്ളം ചേര്ക്കാതെ
അതേപോലെ മൃദുവായി അരച്ചെടുക്കുക
*ഇത് മാറ്റി താളിക്കുന്നതിനായി മുകളില് പറഞ്ഞ ചേരുവകള് എല്ലാം കൂടി
എണ്ണയില് വറുത്ത് താളിച്ചെടുക്കുക. നല്ല കിടിലന് തക്കാളി ചട്നി
തയ്യാര്
Image Courtesy: Spice Up The Curry
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
