Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
തക്കാളി ദോശയെങ്കില്‍ രണ്ടെണ്ണം അധികം കഴിക്കും അത്ര സ്വാദാണ്
എല്ലാ ദിവസവും ഉഴുന്ന് ദോശ കഴിച്ച് മടുത്തോ? എപ്പോഴും ഒരുപോലുള്ള ദോശ കഴിക്കുന്നത് വഴി അത് നിങ്ങളുടെ രസമുകുളങ്ങളെ ഇല്ലാതാക്കും. എന്നാല്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം എന്നുള്ളത് കൊണ്ട് തന്നെ ആദ്യ മുന്‍ഗണന ദോശക്ക് നല്കുന്നു. എന്നാല്‍ ഇനി അധികം സമയം കളയാതെ നമുക്ക് വീട്ടില്‍ തന്നെ നല്ല കിടിലന്‍ ദോശ തയ്യാറാക്കാം. അതും തക്കാളി ദോശ തന്നെ തയ്യാറാക്കാം. തക്കാളി ദോശക്ക് നല്ല കിടിലന്‍ തേങ്ങാചട്നി തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Most read: അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
ആവശ്യമായ ചേരുവകള്‍:
* ദോശമാവ് - 2 കപ്പ്
* തക്കാളി - 2
* വലിയ ഉള്ളി - 1
* ചുവന്ന മുളക് - 2
* വെളുത്തുള്ളി - 2 അല്ലി
* കറിവേപ്പില - 1 കൊത്ത്
* ്മല്ലിയില - അല്പം

തയ്യാറാക്കുന്ന വിധം
*ആദ്യം ഉള്ളി, തക്കാളി എന്നിവ ചെറുതായി മുറിച്ചെടുക്കണം
*പിന്നെ മിക്സിയില്‍ തക്കാളി, ഉള്ളി, വെളുത്തുള്ളി, ചുവന്ന മുളക്
എന്നിവ നന്നായി അരച്ച് എടുക്കണം.
*ശേഷം ഒരു പാത്രത്തില്‍ ദോശ മാവ് എടുത്ത്, നമ്മള് അരച്ച്
വെച്ചിരിക്കുന്ന തക്കാളി മിക്സ് ചേര്‍ക്കേണ്ടതാണ്
*പിന്നീട് അതിലേക്ക് കറിവേപ്പിലയും മല്ലിയിലും അരിഞ്ഞത്
ചേര്‍ക്കണം
*ശേഷം ഒരു ദോശക്കല്ല് അടുപ്പിലേക്ക് വെച്ച് ചൂടായി എണ്ണ പകര്‍ന്ന് ദോശ
ചുട്ടെടുക്കാവുന്നതാണ്. തേങ്ങ അരച്ച ചട്നി കൂടി മിക്സ് ചെയ്ത്
കഴിച്ചാല്‍ കിടിലന്‍ സ്വാദാണ്.
Most read: തക്കാളിയും റവയും മാത്രം മതി: കിടിലന്‍ ദോശ
Image Courtesy: Kannan's Kitchen
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
