Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
തക്കാളി ചട്നി, ബംഗാളി സ്്റ്റൈല്‍
ദോശയ്ക്കും ഇഡ്ഢലിയ്ക്കുമെല്ലാം ചട്നി ഒഴിവാക്കാനാവാത്ത ഒന്നാണ്. നാളികേരം, ഉള്ളി എന്നിവയാണ് സാധാരണ ചട്നിക്ക് ഉപയോഗിക്കുക.
ഇത്തരം ചട്നികള്‍ കൂട്ടി മടുത്തെങ്കില്‍ തക്കാളി കൊണ്ട് ചട്നിയുണ്ടാക്കി നോക്കൂ. ബംഗാളി സ്റ്റൈലില്‍.
പുളിയും അല്പം മധുരവുമെല്ലാം ഇട കലര്‍ന്ന ഈ ചട്നി ഇഷ്ടപ്പെടും. ഉണ്ടാക്കാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല.

തക്കാളി-10
കടുക്-അര ടീസ്പൂണ്‍
ഇഞ്ചി-അരയിഞ്ച് നീളമുള്ള കഷ്ണം
പുളിവെള്ളം-അരക്കപ്പ്
പഞ്ചസാര-5 ടീ സ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
ഉപ്പ്
എണ്ണ
ഒരു ചീനച്ചട്ടി ചൂടാക്കുക. ഇതില്‍ എണ്ണയൊഴിച്ച് കടുകു പൊട്ടിക്കണം. കടുകു പൊട്ടിക്കഴിഞ്ഞ് ഇതിലേക്ക് ഇഞ്ചി ചേര്‍ക്കുക.ഇതിലേക്ക് തക്കാളി അരിഞ്ഞു ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ഉപ്പും മുളകുപൊടിയും ചേര്‍ക്കാം.ഇത് അല്പനേരം ഇളക്കിക്കൊണ്ടിരിക്കണം. തക്കാളി നല്ലപോലെ ഉടഞ്ഞ് പാകമാകണം.
ഇതിലേക്ക് പഞ്ചസാരയും പുളിവെള്ളവും ചേര്‍ക്കണം. ഇത് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുകം. തക്കാളി നല്ലപോലെ ഉടഞ്ഞ് കുറുകി പാകമാകുമ്പോള്‍ ഇറക്കി വയ്ക്കാം.
മേമ്പൊടി
നല്ലപോലെ പഴുത്ത തക്കാളിയാണ് ചട്നിയ്ക്കു വേണ്ടത്. ചട്നിപ്പരുവത്തില് ഉടയുന്നില്ലെങ്കില് ഇത് മിക്സിയില്‍ പതുക്കെ അരയ്ക്കാം. വെള്ളം പോരെന്നുള്ളവര്‍ക്ക് അല്പം വെള്ളം ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
