Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
മഷ്റൂം മസാല, എന്താ രുചി!
സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്ക് ഇറച്ചിയുടെ പോഷകക്കുറവ് കുറയ്ക്കുന്ന ഭക്ഷണമാണ് കൂണെന്നു പറയാം. ഇതില്‍ വൈറ്റമിന്‍ ഡി, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, കോപ്പര്‍, സെലേനിയം, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
മഷ്റൂം കൊണ്ട് സ്വാദിഷ്ടമായ മഷ്റൂം മസാലയുണ്ടാക്കി നോക്കൂ. ചപ്പാത്തിക്കും പൊറോട്ടയ്ക്കും പറ്റിയ നല്ലൊരു കറിയാണിത്.

മഷ്റൂം-കാല് കിലോ
സവാള-2
പച്ചമുളക്-6
തക്കാളി-2
ഇഞ്ചി -ഒരു കഷ്ണം
വെളുത്തുള്ളി-7
തൈര്-2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളുകപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ചുവന്ന മുളക്-2
ഗരം മസാല-1 ടീസ്പൂണ്‍
കറുവാപ്പട്ട-1 കഷ്ണം
ഗ്രാമ്പൂ-2
വയനയില-1
ഉപ്പ്
എണ്ണ
മല്ലിയില
മഷ്റൂം കഴുകി ചെറിയ കഷ്ണങ്ങളാക്കുക.
സവാള, ഇഞ്ചി, വെളുത്തുള്ളി, കറുവാപ്പട്ട, പച്ചമുളക്, ഉണക്കമുളക്, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് അരയ്ക്കുക. കുഴമ്പു രൂപത്തില്‍ അരപ്പാക്കണം.
തക്കാളി തനിയെ അരച്ചെടുത്തു വയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ചേര്‍ക്കണം. ഇത് കുറഞ്ഞ തീയില്‍ നല്ലപോലെ ഇളക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേര്‍ത്തിളക്കണം. തക്കാളി അരച്ചതും ചേര്‍ത്തിളക്കുക.
ഇതിലേക്ക് തേങ്ങ ചിരകിയത്, തൈര് എന്നിവ ചേര്‍ത്തിളക്കുക. കൂണ് കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ത്തിളക്കി വേവിയ്ക്കണം. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം.
കൂണ് വെന്ത് മസാല നല്ലപോലെ കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
കൂണ് തൊലി കളഞ്ഞ് അല്പം ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി വെള്ളത്തില്‍ ഇട്ടു വച്ചാല്‍ പെട്ടെന്ന് വൃത്തിയായിക്കിട്ടും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications