For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തമ്പിട്ടു തയ്യാറാക്കാം

|

കേരളത്തിനു പുറത്ത് പൂജാവേളകളില്‍ തയ്യാറാക്കുന്ന ഒരു വിഭവമാണ് തമ്പിട്ടു. പ്രത്യേകിച്ച് മംഗളഗൗരീ വ്രതത്തിന്.

ഇത് ഒരു മധുരമാണ്. മധുരം ഇഷ്ടപ്പെടുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന, എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്ന്.

ഗോതമ്പു പൊടി കൊണ്ടു തയ്യാറാക്കുന്ന ഈ വിഭവത്തിന്റെ പാചകക്കുറിപ്പറിയേണ്ടേ...

thambittu

ഗോതമ്പു പൊടി-1 കപ്പ്
ശര്‍ക്കര പൊടിച്ചത്-1 കപ്പ്
നെയ്യ്-മുക്കാല്‍ കപ്പ്
വെള്ളം

ഒരു പാന്‍ ചൂടാക്കി ഇതില്‍ രണ്ടു ടേബിള് സ്പൂണ്‍ നെയ്യൊഴിയ്ക്കുക.

ഇത് ചൂടായാല്‍ ഗോതമ്പു പൊടി ചേര്‍ത്തിളക്കണം.

മറ്റൊരു പാത്രത്തില്‍ ഒന്നര കപ്പ് വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തുരുക്കുക. ഇത് അധികം കട്ടിയാകാതെ ശര്‍ക്കരപ്പാനി പരുവത്തിലാകണം. ഇത് ചൂടാറുമ്പോള്‍ അരിച്ചെടുക്കുക.

ശര്‍ക്കരപ്പാനിയില്‍ ഗോതമ്പുപൊടി ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ അടുപ്പത്തു വച്ച് ഇളക്കുക. മിശ്രിതം കട്ടിയാകണം.

ഇത് വാങ്ങി വച്ച് തണുത്തു കഴിയുമ്പോള്‍ കൈകള്‍ കൊണ്ട് ഉരുട്ടിയെടുക്കണം.

തമ്പിട്ടു തയ്യാര്‍

Read more about: sweet മധുരം
English summary

Thambittu Sweet Recipe

Check out the amazing beauty benefits of cucumber in this article today. Read onto know the best beauty benefits of cucumber.
Story first published: Friday, August 21, 2015, 22:24 [IST]
X
Desktop Bottom Promotion