For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് പാല്‍പ്പായസത്തിനൊപ്പം ബോളി

|

ഓണത്തിന് വളരെയധികം സന്തോഷം നല്‍കുന്ന ഒന്നാണ് പലപ്പോഴും സദ്യ ഒരുക്കുന്നത്. എന്നാല്‍ ഇതിന് അല്‍പം സ്‌പെഷ്യല്‍ ആയി സദ്യ ഒരുക്കണം എന്ന് വിചാരിക്കുന്നവര്‍ ആണെങ്കില്‍ ഇപ്രാവശ്യം പാല്‍പ്പായസത്തോടൊപ്പം ബോളി ആയാലോ. അതെ ഇപ്രാവശ്യം ഓണം കേമമാക്കാന്‍ നമുക്ക് ബോളി തയ്യാറാക്കാം. ഓണസദ്യക്ക് മധുരപ്രിയര്‍ക്ക് ബോളിയും പാല്‍പ്പായസവും തന്നെയാണ് ഏറ്റവും ഇഷ്ടം എന്നത് നിങ്ങള്‍ തിരിച്ചറിയും. ഇനി കടയില്‍ നിന്ന് വാങ്ങാതെ തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ ബോളി തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

 Sweet Boli | Kerala Sadhya Style Boli Recipe

ഗണേശ ചതുര്‍ത്ഥിക്ക് നേദിക്കാന്‍ മോത്തിച്ചൂര്‍ ലഡുഗണേശ ചതുര്‍ത്ഥിക്ക് നേദിക്കാന്‍ മോത്തിച്ചൂര്‍ ലഡു

ആവശ്യമുള്ള സാധനങ്ങള്‍

മൈദ - 2 കപ്പ്
ഉപ്പ് - 1 നുള്ള്
മഞ്ഞള്‍പ്പൊടി - രണ്ട് സ്പൂണ്‍
വെള്ളം- നാല് കപ്പ്
എള്ളെണ്ണ- ഒരു ടീസ്പൂണ്‍
നല്ലെണ്ണ- അരക്കപ്പ്
കടലപ്പരിപ്പ്- 2 കപ്പ് ഒരു രാത്രി കുതിര്‍ത്തത്)
പൊടിച്ച പഞ്ചസാര- 2 കപ്പ്
ഏലക്കപ്പൊടി- ഒന്നര സ്പൂണ്‍
നെയ്യ്

തയ്യാറാക്കുന്നവിധം

മൈദ എടുത്ത് അതില്‍ അല്‍പം ഉപ്പും മഞ്ഞള്‍പ്പൊടി കാല്‍ സ്പൂണും ചേര്‍ത്ത് നല്ലതുപോലെ കുഴച്ച് വെക്കുക. ഇത് നല്ലതുപോലെ കുഴച്ചെടുത്ത ശേഷം ചപ്പാത്തി മാവിനേക്കാള്‍ അല്‍പം ലൂസായി കുഴച്ചെടുക്കുക. അതിന് ശേഷം ഇതിന് മുകളിലേക്ക് നല്ലെണ്ണ മാവ് മുങ്ങുന്ന തരത്തില്‍ ഒഴിച്ച് വെക്കുക. ഇത് രണ്ട് മണിക്കൂര്‍ നേരത്തേക്ക് മാറ്റി വെക്കണം. ബോളിയുടെ മാവ് നല്ലതുപോലെ സോഫ്റ്റ് ആവുന്നതിന് വേണ്ടിയാണ് ഇത്. അതിന് ശേഷം ഒരു കുക്കര്‍ എടുത്ത് അതിലേക്ക് കടലപ്പരിപ്പ് കുതിര്‍ത്തത് ഇട്ട് അഞ്ച് വിസില്‍ വരുന്നത് വരെ വേവിക്കുക. ഇതിന് ശേഷം വെള്ളം തൊടാതെ ഇത് മിക്‌സിയില്‍ അരച്ചെടുക്കണം. നല്ലതുപോലെ പൊടിഞ്ഞ് വരണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് പൊടിച്ച പഞ്ചസാര മിക്‌സ് ചെയ്ത് നല്ലതുപോലെ സെറ്റ് ആക്കുക. ഇതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കിയെടുക്കണം. ശേഷം ഒരു ടീസ്പൂണ്‍ നെയ്യും ഏലക്കപ്പൊടിച്ചതും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ്. ഇത് നാരങ്ങ വലുപ്പത്തില്‍ ഉരുട്ടിയെടുക്കണം. അതിന് ശേഷം കുഴച്ച് വെച്ച മൈദയില്‍ നിന്ന് അല്‍പം എടുത്ത് കൈയ്യില്‍ വെച്ച് പപ്പട വട്ടത്തില്‍ പരത്തിയെടുക്കണം. അതിന് ശേഷം ഉരുളയാക്കി വെച്ചിരിക്കുന്ന കടലമാവ് എടുത്ത് ഇതിനുള്ളില്‍ വെച്ച് രണ്ടും കൂടി നല്ലതുപോലെ ഉരുട്ടിയെടുക്കണം.

ഇത് ചപ്പാത്തി പരത്തുന്നത് പോലെ അരിപ്പൊടി ഇട്ട് പരത്തി കൊടുക്കണം. ചപ്പാത്തി വലുപ്പത്തില്‍ ആവുന്നത് വരെ പരത്തണം. എന്നാല്‍ പരത്തുമ്പോള്‍ പൊട്ടിപ്പൊവാതിരിക്കാന്‍ അല്‍പം അരിപ്പൊടി ഇടക്കിടക്ക് തൂവിക്കൊടുക്കണം. ശേഷം ദോശക്കല്ലില്‍ നെയ്യ് ഒഴിച്ച് ചുട്ടെടുക്കാവുന്നതാണ്. ഇത് ചെറിയ ബ്രൗണ്‍ നിറം ആവുന്നത് വരെ ചുട്ടെടുക്കേണ്ടതാണ്. നല്ല പാല്‍പ്പായസത്തോടൊപ്പ കഴിക്കാന്‍ സ്വീറ്റ് ബോളി തയ്യാര്‍. ഇപ്രാവശ്യം ഓണസദ്യക്ക് പാല്‍പ്പായസവും ബോളിയും ആകട്ടെ സ്‌പെഷ്യല്‍. സുരക്ഷിതരായി സാമൂഹിക അകലം പാലിച്ച് ഓണം ആഘോഷിക്കാം.

pic courtesy:

English summary

Sweet Boli | Kerala Sadhya Style Boli Recipe

Here is how to make sweet boli recipe for Onam Sadya. Take a look.
X
Desktop Bottom Promotion