For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോന്‍ പാപ്ഡി തയ്യാറാക്കാം

|

അതിമധുരം ഇഷ്ടപ്പെടാത്തവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒരു വിഭവമാണ് സോന്‍ പാപ്ഡി. വായിലിട്ടാല്‍ ഇളം മധുരത്തോടെ അലിഞ്ഞു പോകുന്ന ഇത് വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ.

സോന്‍ പാപ്ഡി എങ്ങനെയാണ് തയ്യാറാക്കുന്നതെന്നു നോക്കൂ,

Soan Papdi

കടലമാവ്-ഒന്നര കപ്പ്
മൈദ-ഒന്നര കപ്പ്
പാല്‍-2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-രണ്ടര കപ്പ്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
നെയ്യ്-250 ഗ്രാം
വെള്ളം-ഒന്നര കപ്പ്
പോളിത്തീന്‍ ഷീറ്റ്

ഒരു പാത്രത്തില്‍ മൈദയും കടലമാവും കൂട്ടിക്കലര്‍ത്തുക.

ഒരു പാനില്‍ നെയ്യു ചൂടാക്കണം. ഇതില്‍ കലര്‍ത്തിയ മാവു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. ഇത് ഒരു പാത്രത്തില്‍ പരത്തി വയ്ക്കുക.

ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കുക. ഇതിലേയ്ക്കു പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പം കട്ടിയില്‍ മിശ്രിതമാക്കുക. ഇത് ചൂടാറാന്‍ വയ്ക്കുക.

ഒരു പരന്ന പാത്രത്തില്‍ നെയ്യു പുരട്ടി വയ്ക്കുക.

മാവും പഞ്ചസാര-പാല്‍ മിശ്രിതവും തണുത്താറിക്കഴിയുമ്പോള്‍ മാവ് പഞ്ചസാര മിശ്രിതത്തില്‍ കുറേശെ വീതമിട്ട് ഇളക്കുക.

ഇളക്കുമ്പോള്‍ നൂല്‍ പരുവത്തിലാകുമ്പോള്‍ ഇത് നെയ്യു പുരട്ടിയ പാത്രത്തിലേയ്‌ക്കൊഴിയ്ക്കുക. ഇതിന് ഒരിഞ്ചു കട്ടിയിലെങ്കിലും ഒഴിച്ചു കഴിയുമ്പോള്‍ ഉണ്ടാകണം.

ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം.

സോന്‍ പാപ്ഡി ചെറിയ ചതുരക്കട്ടകളായി മുറിച്ച് മുകളില്‍ പോളിത്തീന്‍ കവര്‍ ഇടാം.

Read more about: sweet മധുരം
English summary

Soan Papdi Recipe

Soan papdi or soan papdi or sonpapri is a square shaped crispy and flaky sweet dish. Check out the recipe to make this Diwali sweet.
Story first published: Monday, October 26, 2015, 15:46 [IST]
X
Desktop Bottom Promotion