ദീപാവലിയ്ക്ക് സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി

Posted By:
Subscribe to Boldsky

സെവന്‍ കപ് സ്വീറ്റ് ബര്‍ഫി ഒരു മധുരത്തിന്റെ പേരാണ്. ദീപാവലിയ്ക്ക് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു മധുരം.

സെവന്‍ കപ് സ്വീറ്റ് ബര്‍ഫി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

sweet

കടലമാവ്-1 കപ്പ്

പഞ്ചസാര-2 കപ്പ്

പാല്‍ 1 കപ്പ്

നെയ്യ്-1 കപ്പ്

തേങ്ങ ചിരകിയത്-1 കപ്പ്

ബദാം-1 കപ്പ്

ഒരു പാനില്‍ കാല്‍ ടീസ്പൂണ്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്ക് കടലമാവ് ചേര്‍ക്കുക. ഇത് ചുവന്ന നിറമാകുന്നതു വരെ വറുക്കണം.

ഇതിലേയ്ക്ക് പാല്‍ ചേര്‍ത്തിളക്കണം. ഇത് ഇളക്കിക്കൊണ്ടേയിരിയ്ക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കുക.

പാലില്‍ പഞ്ചസാര നന്നായി കലങ്ങണം.

ഇതിലേയ്ക്ക് നെയ്യും തേങ്ങയും ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇളം ചൂടില്‍ വേണം പാകം ചെയ്യാന്‍.

മിശ്രിതം ഒരുവിധം കട്ടിയാകുമ്പോള്‍ വേറൊരു പാത്രത്തിലേയ്ക്കു മാറ്റി ചൂടു മാറാന്‍ വയ്ക്കുക.

ചൂടാറിക്കഴിയുമ്പോള്‍ മുറിച്ച് മുകളില്‍ ബദാം വച്ച് കഴിയ്ക്കാം. ദീപാവലിയെക്കുറിച്ചു വായിക്കൂ

Read more about: diwali, sweet, ദീപാവലി
English summary

Seven Cup Sweet Burfi For Diwali

Take a look at the best sweet recipes you can cook for Diwali. 7 cup sweet recipe is easy and you can prepare it in no time.
Story first published: Tuesday, November 3, 2015, 14:26 [IST]
Please Wait while comments are loading...
Subscribe Newsletter