For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈകുന്നേരങ്ങള്‍ക്ക് മധുരം വെയ്ക്കാന്‍ റവ ലഡു

|

മധുരം കഴിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും മധുരം വേണ്ടെന്ന് വെയ്ക്കുന്നവര്‍ പലരും സ്വന്തം ഇഷ്ടത്തിനല്ല വേണ്ടെന്ന് വെയ്ക്കുന്നത് പലപ്പോഴും രോഗകാരമമായാണ് പലരും മധുരം വേണ്ടെന്ന് വെയ്ക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിര്‍ബന്ധപൂര്‍വ്വം മധുരം മറക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണ് റവലഡു.

മധുരപലഹാരങ്ങളില്‍ എന്നും മുന്നിലുള്ള ഒന്നാണ് ലഡു. എന്നാല്‍ സാധാരമ ലഡുവില്‍ നിന്നും വ്യത്യസ്തമായ ഒരു മധുരപലഹാരമാണ് റവലഡു. റവ ലഡു എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

recipe of rava laddu

ആവശ്യമുള്ള സാധനങ്ങള്‍

റവ-100 ഗ്രാം
പാല്‍- കാല്‍ ലിറ്റര്‍
നെയ്യ്-5 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- മുക്കാല്‍ കപ്പ് (മധുരം കുറവുള്ളവര്‍ക്ക് കുറച്ചുപയോഗിക്കാം)
ഏലയ്ക്കാപ്പൊടി- 5 എണ്ണത്തിന്റെ പൊടി
ഉണക്കമുന്തിരി- 10 എണ്ണം
കൊപ്ര ചെറിയ കഷ്ണമാക്കിയത്- അല്ലെങ്കില്‍ ചിരകിയത്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റവ എണ്ണയൊഴിക്കാതെ നല്ല ബ്രൗണ്‍ നിറം ആവുന്നതു വരെ വറുത്തെടുക്കുക. നെയ്യ്, പാല്‍ എന്നിവയും ഇതിലൊഴിച്ച് നല്ലതുപോലെ കട്ട കെട്ടാതെ ഇളക്കുക. ഇത് കട്ടിയാവുന്നതു വരെ ഇളക്കാം.

റവ കട്ടിയായതിനു ശേഷം ഏലയ്ക്കപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. ഇതിലേക്ക് കൊപ്ര ചിരകിയത്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് ചെറിയ ചൂടില്‍ ഉരുളകളാക്കിയെടുക്കാം. സ്വാദിഷ്ഠമായ റവ ലഡു റെഡി.

English summary

recipe of rava laddu

Take a look how to prepare rava laddu, read to know how to make it.
Story first published: Thursday, September 1, 2016, 17:14 [IST]
X
Desktop Bottom Promotion