ദീപാവലിയ്ക്ക് അവല്‍ കൊഴുക്കട്ട

Posted By:
Subscribe to Boldsky

ദീപാവലി ഇങ്ങെത്തിക്കഴിഞ്ഞു. ദീപാവലിയ്ക്ക് മധുരപലഹാരങ്ങളുടെ ഉത്സവം തന്നെയാണ്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ മധുരവിഭവങ്ങള്‍ തയ്യാറാക്കാം.

പത്ത് മിനിട്ടു കൊണ്ട് തയ്യാറാക്കാവുന്ന അവിള്‍ കൊഴുക്കട്ടയാണ് ഇന്നത്തെ പാചകക്കൂട്ട്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

recipe of aval kozhukkatta

ആവശ്യമുള്ള സാധനങ്ങള്‍

അവല്‍- 1 കപ്പ്

ശര്‍ക്കര- അരക്കപ്പ്

വെള്ളം- ഒന്നേകാല്‍കപ്പ്

തേങ്ങ- കാല്‍ക്കപ്പ്

ഏലക്കായ- 1 ടീസ്പൂണ്‍

നെയ്യ്- 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അവല്‍ മിക്‌സിയില്‍ പൊടിച്ച ശേഷം മാറ്റി വെയ്ക്കുക. പിന്നീട് ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കുക, ഇത് അരിച്ചെടുത്ത് ഇതിലേക്ക് ബാക്കിയുള്ള വെള്ളും ചേര്‍ത്ത് തിളപ്പിക്കുക.

ഇതിലേക്ക് തേങ്ങ ചിരവിയതും ഏലക്കായ പൊടിച്ചതും നെയ്യും ചേര്‍ക്കാം. പിന്നീട് അവല്‍ പൊടിച്ചത് ചേര്‍ത്ത് ഇളക്കുക. നന്നായി കട്ടിയായതിനു ശേഷം തണുപ്പിയ്ക്കുക. തണുത്ത് കഴിഞ്ഞ് കൊഴുക്കട്ട പരുവത്തില്‍ ഉരുട്ടിയെടുക്കാം. ശേഷം ആവിയില്‍ വേവിച്ചെടുക്കുക.

English summary

recipe of aval kozhukkatta

Here is the tasty and easy recipe of kozhukkatta for Diwali.