റവ ലഡു തയ്യാറാക്കാം

Posted By:
Subscribe to Boldsky

മധുരങ്ങളില്‍ ലഡുവിന് പ്രധാന സ്ഥാനമുണ്ട്. കേരളത്തില്‍ ലഭിയ്ക്കുന്ന സാധാരണ ലഡുവിനു പുറമെ കോക്കനട്ട് ലഡു, മോത്തിച്ചൂര്‍ ലഡു, റവ ലഡു എന്നിങ്ങളെ പല വകഭേദങ്ങളുമുണ്ട്.

റവ കൊണ്ടും ലഡുവുണ്ടാക്കാം. ഇതെങ്ങനെയാണെന്നു നോക്കൂ,

Rava Laddu

റവ-100 ഗ്രാം

പാല്‍-കാല്‍ ലിറ്റര്‍ (പാട നീക്കിയത്)

നെയ്യ്- കാല്‍ കപ്പ്

പഞ്ചസാര പൊടിച്ചത്-അരക്കപ്പ്

ഏലയ്ക്കാപ്പൊടി-ഒരു നുള്ള്

ഉണക്കമുന്തിരി-

കൊപ്ര ചിരകിയത്

റവ എണ്ണ ചേര്‍ക്കാതെ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.

നെയ്യ്, പാല്‍ എന്നിവ ഇതിലേയ്‌ക്കൊഴിച്ചിളക്കുക. മിശ്രിതം കട്ടിയാകുന്നതു വരെ ഇളക്കണം.

ഇതിലേയ്ക്ക് ഏലയ്ക്കപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി വാങ്ങുക. ഉണക്കമുന്തിരി, കൊപ്ര ചിരകിയത് എന്നിവ ചേര്‍ത്തിളക്കുക.

മിശ്രിതം ഇളം ചൂടില്‍ ഉരുളകളാക്കിയെടുക്കാം.

റവ ലഡു തയ്യാര്‍.

Read more about: sweet മധുരം
English summary

Rava Laddu Recipe

Rava laddu is a variety type of laddu. Try these simple recipe of rava laddu,
Story first published: Friday, August 1, 2014, 13:20 [IST]