For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവില്‍ രസം തീര്‍ക്കും രസഗുള

|

പാചകം ഇഷ്ടമുള്ളവര്‍ ആയിരിക്കും പകുതിയില്‍ അധികം പേരും. എന്നാല്‍ എപ്പോഴും പാചകത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ഒരു നോര്‍ത്ത് ഇന്ത്യന്‍ മധുരം തയ്യാറാക്കിയാലോ? അതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. കാരണം നമ്മള്‍ തയ്യാറാക്കുന്നത് രസഗുളയാണ്. എങ്ങനെ രസഗുള തയ്യാറാക്കാം എന്നും എങ്ങനെ അതിന് വേണ്ടി സമയം കണ്ടെത്താം എന്നും നമുക്ക് നോക്കാവുന്നതാണ്. വീട്ടില്‍ ആരെങ്കിലും പെട്ടെന്ന് വന്നാല്‍ മധുരം നല്‍കണം എന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് വേണ്ടി വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് രസഗുള തയ്യാറാക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....

Rasagula Recipe | How To Make Rasagula Recipe

ആവശ്യമുള്ള സാധനങ്ങള്‍

പാല് - മൂന്ന് ലിറ്റര്‍
നാരങ്ങനീര് (വിനാഗിരി) - അര മുറി
പഞ്ചസാര - ഒരു കപ്പ്
വെള്ളം- അഞ്ച് കപ്പ്
ഏലക്കായ ചതച്ചത് - 8 എണ്ണം
കുങ്കുമപ്പൂവ് - അല്‍പം

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തില്‍ പാല്‍ ഒഴിച്ച് അത് നല്ലതുപോലെ തിളപ്പിക്കണം. പാല്‍ തിളച്ച് തുടങ്ങുമ്പോള്‍ തന്നെ അതിലേക്ക് നാരങ്ങ നീരോ വിനാഗിരിയോ ചേര്‍ക്കാവുന്നതാണ്. ഇത് ചേര്‍ക്കുമ്പോള്‍ പാല്‍ പിരിഞ്ഞ് വരുന്നു. പാല്‍ നല്ലതുപോലെ പിരിഞ്ഞ് വന്ന ശേഷം ഈ പാല്‍ ഒരു അരിപ്പയിലേക്ക് എടുത്ത് അരിച്ച് വെക്കേണ്ടതാണ്. നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് വേണം ഇത് അരിച്ചെടുക്കുന്നതിന്. ശേഷം ഇതിലേക്ക് നല്ലതുപോലെ തണുത്ത വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. ശേഷം ഇത് നല്ലതുപോലെ പിഴിഞ്ഞെടുക്കണം.

Rasagula Recipe | How To Make Rasagula Recipe

പിന്നീട് ഇതിലെ വെള്ളം ഊര്‍ന്ന് പോവുന്നതിന് വേണ്ടി ഒരു മണിക്കൂര്‍ വെക്കേണ്ടതാണ്. ശേഷം ഈ പാല്‍ക്കട്ടി തുണിയില്‍ നിന്ന് മാറ്റി കുഴച്ച് വെക്കേണ്ടതാണ്. ഇത് കൊണ്ട് 25 ചെറിയ ഉരുളകളാണ് ആക്കിയെടുക്കേണ്ടത്. ഒരു വലിയ പാത്രത്തിലേക്ക് അല്‍പം പഞ്ചസാരയും വെള്ളവും ഏലക്കയും കൂടി മിക്‌സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കേണ്ടതാണ്. നന്നായി തിളക്കുമ്പോള്‍ ഉരുട്ടി വെച്ചിരിക്കുന്ന പാല്‍ക്കട്ടി ഇതിലേക്ക് ഇടാവുന്നതാണ്. 15- 20 മിനിറ്റിന് ശേഷം ഇത് കഴിക്കാവുന്നതാണ്. ഇതിലേക്ക് അല്‍പം നട്‌സ് വേണമെങ്കില്‍ ചേര്‍ക്കാം, അതിന് ശേഷം അല്‍പം കുങ്കുമപ്പൂവും ചേര്‍ക്കാവുന്നതാണ്. രസഗുള തയ്യാര്‍.

English summary

Rasgulla recipe | How To Make Rasgulla Recipe

Here we are sharing one sweet recipe of rasagula. Take a look.
X
Desktop Bottom Promotion