Just In
- 2 hrs ago
Daily Rashi Phalam: ഇന്ന് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ തേടി വരും രാശിക്കാര്‍
- 13 hrs ago
ഗര്‍ഭധാരണത്തില്‍ ഓവേറിയന്‍ ഫോളിക്കിളിന്റെ പങ്ക് നിസ്സാരമല്ല
- 15 hrs ago
പല്ലിലെ പോടും കറയും നിസ്സാരമല്ല: രോഗപ്രതിരോധം അവതാളത്തില്‍
- 17 hrs ago
Mangal Gochar 2022 : ചൊവ്വ മീനം രാശിയിലേക്ക് - മുന്‍കരുതല്‍ വേണം ഈ രാശിക്കാര്‍ക്ക്
Don't Miss
- News
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായില്ല, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പിന്തുണയില്ല
- Movies
ബിഗ് ബോസിലെ സ്ത്രീകൾക്ക് ഒരാഴ്ച വിശ്രമം, മോഹൻലാലിന് കൊടുത്ത വാക്ക് പാലിച്ച് പുരുഷന്മാർ അടുക്കളയിൽ!
- Sports
IPL 2022: സര്‍ഫ്രാസിനെ തടഞ്ഞു, ഗോള്‍ഡന്‍ ഡെക്ക് ചോദിച്ചുവാങ്ങി വാര്‍ണര്‍!
- Finance
സുരക്ഷിത നിക്ഷേപം ഉയർന്ന റിട്ടേൺ; ആരും കൊതിക്കുന്ന പലിശ നിരക്കുമായി സർക്കാർ കമ്പനി
- Automobiles
D15 ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് BGauss; വില, ബാറ്ററി, റേഞ്ച് വിവരങ്ങള്‍ അറിയാം
- Technology
എക്സ്ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാം
- Travel
കുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാ
നോമ്പ് തുറക്കാന്‍ ഒരു സ്പെഷ്യല്‍ തരിക്കഞ്ഞി
റംസാന് കാലത്ത് ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് പ്രതിസന്ധി ഇല്ലാത്ത തരത്തിലുള്ള ഭക്ഷണങ്ങളാണ് നോമ്പ് തുറയില്‍ ഉള്‍പ്പെടുത്തേണ്ടതും. എന്നാല്‍ ഏത് രോഗമുള്ളവര്‍ക്കും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി കഴിക്കാവുന്ന ഒന്നാണ് റവക്കഞ്ഞി അഥവാ തരിക്കഞ്ഞി. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇഫ്താര്‍ വിരുന്നില്‍ നമുക്ക് റവക്കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.നല്ല മികച്ചൊരു സ്മൂത്തിയുടെ ഗുണം തന്നെയാണ് ഈ റവക്കഞ്ഞി നിങ്ങള്‍ക്ക് നല്‍കുന്നത്.
ആവശ്യമുള്ള ചേരുവകള്‍
റവ
-
4-5
ടീസ്പൂണ്‍
തേങ്ങാപ്പാല്‍-
1
കപ്പ്
വെള്ളം
-
3
കപ്പ്
ഏലക്ക
പൊടി
-
1/2
ടീസ്പൂണ്‍
സവാള-
3-4
എണ്ണം
ചെറുത്
കശുവണ്ടി
-
10-15
നെയ്യ്
-
1
ടീസ്പൂണ്‍
ഈന്തപ്പഴം
-
5-7
എണ്ണം
തയ്യാറാക്കുന്ന വിധം
തേങ്ങാപ്പാല്‍ എടുത്ത് അതില്‍ നിന്ന് ഒരു ടീസ്പൂണ്‍ മാറ്റി വയ്ക്കുക. ബാക്കിയുള്ള തേങ്ങാപ്പാലില്‍ വെള്ളം കലര്‍ത്തി നേര്‍ത്ത തേങ്ങാപ്പാല്‍ ആക്കിയെടുക്കുക. റവ ഗോള്‍ഡന്‍ ബ്രൗണ്‍ വരെ നെയ്യില്‍ വറുത്തെടുക്കുക. ശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിക്കൊടുക്കുക. എന്നിട്ട് അതിന്റെ കട്ടയെല്ലാം ഉടച്ചെടുക്കണം. ഇളക്കുന്നതി നിര്‍ത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശേഷം തീ കുറച്ച് വെച്ച് പതുക്കെ വേവിച്ചെടുക്കുക. ഇത് നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് ഏലക്കപ്പൊടി ചേര്‍ക്ക് ഇളക്കി മാറ്റി വെക്കുക. ഒരു ചെറിയ ഫ്രൈയിംഗ് പാനില്‍ ചെറുതായി അരിഞ്ഞ സവാളയും നെയ്യും ചേര്‍ത്ത് വറുത്തെടുക്കുക. ഇതിലേക്ക് കശുവണ്ടിയും ഈന്തപ്പഴവും ചേര്‍ത്ത് ഇത് കഞ്ഞിയിലേക്ക് ചേര്‍ക്കുക. അഞ്ച് മിനിറ്റ് മൂടി വെച്ച ശേഷം ഇത് ഗ്ലാസ്സുകളിലേക്ക് ഒഴിച്ച് കഴിക്കാവുന്നതാണ്. എന്നാല്‍ തേങ്ങാപ്പാലിന് പകരം പശുവിന് പാലിലും ഇത് ഉണ്ടാക്കാവുന്നതാണ്.
റംസാന്
സ്പെഷ്യല്‍
മലബാര്‍
ഇറച്ചിപ്പോള
തയ്യാറാക്കാം
Kappa
Pakoda
Recipe:
നോമ്പ്
തുറ
ഉഷാറാക്കാം
കപ്പ
പക്കവട