For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam 2023: തിരുവോണ നാളില്‍ തയ്യാറാക്കാം തിരുവോണം സ്‌പെഷ്യല്‍ അട

|

പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണത്തിന് വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഓണസദ്യയും ഓണപ്പുടവയും ഓണപ്പൂക്കളവും എല്ലാം കൊണ്ടും ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനിയങ്ങോട്ട്. എന്നാല്‍ തിരുവോണത്തിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ സദ്യ തന്നെയാണ് ഏറ്റവും ആകര്‍ഷമായതും. തിരുവോണ നാളില്‍ തയ്യാറാക്കുന്ന പലഹാരങ്ങളും മികച്ചത് തന്നെയാണ്. കാരണം ചില നാട്ടില്‍ പലഹാരങ്ങള്‍ തന്നെയാണ് തിരുവോണ ദിനത്തിലെ പ്രത്യേകത. മധുരവിഭവങ്ങള്‍ തന്നെയാണ് തിരുവോണത്തിന് മധുരം കൂട്ടുന്നത്. തൃക്കാക്കരയപ്പന്റെ അനുഗ്രഹത്തിന് വേണ്ടി തിരുവോണ അട തയ്യാറാക്കുന്നത് തെക്കന്‍ ജില്ലകളില്‍ ഉള്ളവരുടെ ചടങ്ങാണ്. അടയോടൊപ്പം നല്ല മൈസൂര്‍പ്പൂവന്‍ പഴവും ചേര്‍ത്ത് കഴിക്കുന്നത് തന്നെ ഒരു പ്രത്യേകതയാണ്. ഇത് തന്നെയാണ് തിരുവോണ ദിനത്തിലെ പ്രത്യേക പ്രഭാത ഭക്ഷണം.

Onam Special

ചേരുവകള്‍

ഉണക്കലരി - 500 ഗ്രാം
ശര്‍ക്കര -500 ഗ്രാം
തേങ്ങ ചിരകിയത് - 2 എണ്ണം
വാഴപ്പഴം - 1
നെയ്യ് -2 ടീസ്പൂണ്‍
പഞ്ചസാര -1 ടീസ്പൂണ്‍
വാഴയില - പൊതിയാന്‍ പാകത്തിന്
പഞ്ചസാര- ഒരു സ്പൂണ്‍

തയ്യാറാക്കുന്നത് എങ്ങനെ?

Onam Special

അരി അഞ്ച് മണിക്കൂറെങ്കിലും കുതിര്‍ത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. നല്ലതുപോലെ നൈസ് ആയി വേണം പൊടിച്ചെടുക്കുന്നതിന്. അതിന് ശേഷം ശര്‍ക്കര ചെറുതായി പൊടി പൊടിയായി അരിയുക. ശര്‍ക്കര പൊടിയായി അരിഞ്ഞതിന് ശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ കൂട്ടിക്കലര്‍ത്തി ഇതിലേക്ക് ഏലക്കയ്യും നെയ്യും കൂടി ചേര്‍ക്കുക. അതിന് ശേഷം അടക്ക് വേണ്ടിയുള്ള മാവ് തയ്യാറാക്കാം. അതിന് വേണ്ടി അല്‍പം നെയ്യും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും മാവില്‍ ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം വേണം അട തയ്യാറാക്കുന്നതിന്.

ഒരു വാഴയില എടുത്ത് വാട്ടി അതിലേക്ക് അരിമാവ് പരത്തി അല്‍പം തേങ്ങയും ശര്‍ക്കരയും മിക്‌സ് ചെയ്തത് ഇതിന് മുകളില്‍ നിരത്തുക. വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അല്‍പം പഴവും ഇതിന് മുകളില്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കാവുന്നതാണ്. ഇല മടക്കിയതിന് ശേഷം ഇത് ഇഡ്ഡലി തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക. തിരുവോണം സ്‌പെഷ്യല്‍ അട വേവുന്നതിന് വേണ്ടി 20-25 മിനിറ്റ് വേവിക്കുക. നല്ല സ്‌പെഷ്യല്‍ തിരുവോണം സ്‌പെഷ്യല്‍ അട തയ്യാര്‍.

most read: ഓണം മധുരമുള്ളതാക്കാന്‍ നല്ല കിടിലന്‍ ചെറുപയര്‍ പരിപ്പ് പ്രഥമന്‍

ഓണം മധുരമുള്ളതാക്കാന്‍ നല്ല കിടിലന്‍ ചെറുപയര്‍ പരിപ്പ് പ്രഥമന്‍ഓണം മധുരമുള്ളതാക്കാന്‍ നല്ല കിടിലന്‍ ചെറുപയര്‍ പരിപ്പ് പ്രഥമന്‍

English summary

Onam Special : Thiruvonam Special Ada Recipe In Malayalam

Onam Special Recipe : Here is how to make Thiruvonam Special Ada for Onam Sadya. Take a look.
X
Desktop Bottom Promotion