Just In
- 18 min ago സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- 1 hr ago ചൊവ്വയുടെ സ്വാധീനത്താല്‍ ചതുര്‍ഗ്രഹയോഗം; 5 രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുന്ന ഒരാഴ്ച
- 2 hrs ago ശനിദേവന് ചൊരിയും അനുഗ്രഹം; തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ ഇന്ന് ഈ 4 രാശിക്ക്
- 10 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
Don't Miss
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
ഓണത്തിന് ഉണക്കലരി ബദാം പായസം
ഓണം എന്നു പറയുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ഓണസദ്യയാണ്. സദ്യയില്‍ തന്നെ പായസവും. പാചകത്തിലെ വൈവിധ്യവത്കരണം എല്ലാവര്ക്കും പരീക്ഷിക്കാവുന്നതേയുള്ളൂ.
ഓണപ്പായസത്തിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്താവുന്നതേ ഉള്ളൂ. അതുകൊണ്ടു തന്നെ ഓണം ഒന്നു കൂടി മധുരതരമാവും. ഏവര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പായസമാണ് ഉണക്കലരി ബദാം പായസം. അതുകൊണ്ട് തന്നെ വീട്ടമ്മമാര്‍ കഷ്ടപ്പെടേണ്ടി വരുന്നില്ല. മധുരമൂറും വിഷു പായസങ്ങള്‍..
നിരവധി പായസങ്ങള്‍ നമ്മള് ഓണത്തിന് വിളമ്പാറുണ്ട്. ഇപ്രാവശ്യം നമുക്ക് ഉണക്കലരി ബദാം പായസമൊന്ന് പരീക്ഷിച്ചാലോ.
ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കലരി-
അരക്കിലോഗ്രാം
ശര്‍ക്കര-
ഒരു
കിലോഗ്രാം
തേങ്ങ-
മൂന്ന്
എണ്ണം
ബദാം-200
ഗ്രാം
കശുവണ്ടിപ്പരിപ്പ്-
100
ഗ്രാം
ഉണക്കമുന്തിരി-
100ഗ്രാം
ഏലയ്ക്ക-
5
എണ്ണം
നെയ്യ്-3
ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉണക്കലരിയും ബദാമും കഴുകിയെടുത്ത് നല്ല പോലെ കുക്കറില്‍ വേവിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി അരിച്ചു മാറ്റി വെയ്ക്കണം. തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും വേറെ വേറെ എടുക്കുക.
ഉരുളി അടുപ്പില്‍ വെച്ച് നല്ല പോലെ ചൂടായതിനു ശേഷം നെയ്യ് ഒഴിച്ച് വേവിച്ച ഉണക്കലരിചോറ് ഇതിലേക്കിടുക. തുടര്‍ന്ന് ശര്‍ക്കര പാനി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പിന്നെ രണ്ടാം പാല് ഒഴിച്ച് വെള്ളം വറ്റിയ്ക്കുക.
തീ കുറച്ചതിനു ശേഷം ഒന്നാം പാല് ചേര്‍ത്ത് തിളക്കുന്നത് വരെ ഇളക്കി മാറ്റി വെയ്ക്കുക. പിന്നീട് ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് അവസാനമായി ഏലക്കയും ചേര്‍ത്താല്‍ രുചികരമായ ഉണക്കലരി ബദാം പായസം റെഡി.