For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam 2023: ഓണം മധുരമുള്ളതാക്കാന്‍ നല്ല കിടിലന്‍ ചെറുപയര്‍ പരിപ്പ് പ്രഥമന്‍

|

ഓണസദ്യ എന്ന് പറഞ്ഞാല്‍ ആദ്യം എല്ലാവരുടേയും മനസ്സിലേക്ക് ഓടി വരുന്നത് പ്രഥമന്‍ തന്നെയാണ്. എന്നാല്‍ ഏത് പ്രഥമന്‍ എന്നതിനെ കണ്‍ഫ്യൂഷനില്ലാതെ എല്ലാവര്‍ക്കും പറയാന്‍ സാധിക്കും അത് നല്ല കിടിലന്‍ പരിപ്പ് പ്രഥമന്‍ തന്നെയാണ് എന്നത്. എന്നാല്‍ പ്രഥമന്‍ എന്ന് കേള്‍ക്കുമ്പോള്‍ നാവില്‍ കൊതിയാവുമെങ്കിലും അത് കഴിക്കുന്ന അത്ര രസം ഉണ്ടാക്കാന്‍ പലര്‍ക്കും തോന്നില്ല എന്നതാണ്. എന്നാല്‍ അല്‍പം കഷ്ടപ്പെട്ടാലും ഓണത്തിന് നല്ല കിടിലന്‍ ചെറുപയര്‍ പരിപ്പ് പ്രഥമന്‍ നമുക്ക് തയ്യാറാക്കാം.

അതിന് വേണ്ടി അല്‍പം കഷ്ടപ്പെട്ടാലും അത് വലിയ പ്രശ്‌നമില്ല എന്നതാണ്. കാരണം അല്‍പ നേരത്തെ കഷ്ടപ്പാട് നമ്മുടെ രുചിമുകുളങ്ങളെ ഉണര്‍ത്തുന്നതാണെങ്കില്‍ പിന്നെ എന്തിനാണ് കഷ്ടപ്പെടാതിരിക്കുന്നത്. ഓണസദ്യക്ക് പല തരത്തിലുള്ള പായസങ്ങള്‍ തയ്യാറാക്കുമെങ്കിലും അതില്‍ മികച്ചത് എപ്പോഴും പ്രഥമന്‍ തന്നെയാണ് എന്നതാണ്. കാരണം പ്രഥമന്‍ കഴിക്കുന്നത് നിങ്ങളുടെ വയറും മനസ്സും ഒരുപോലെ നിറക്കുന്നു. എന്നാല്‍ ഇനി വീട്ടില്‍ തന്നെ നമുക്ക് ഈ തിരുവോണത്തിന് നല്ല കിടിലന്‍ ചെറുപയര്‍ പരിപ്പ് പ്രഥമന്‍ തയ്യാറാക്കിയാലോ?

Cherupayar Paripu Pradhaman

ആവശ്യമുള്ള സാധനങ്ങള്‍

ചെറുപയര്‍ പരിപ്പ് - അരക്കിലോ
തേങ്ങ - അഞ്ചെണ്ണം
ശര്‍ക്കര- അരക്കിലോ
അണ്ടിപ്പരിപ്പ്
മുന്തിരി
നെയ്യ്- പാകത്തിന്
തേങ്ങക്കൊത്ത് - അരക്കപ്പ്
ഏലക്കായ

തയ്യാറാക്കുന്ന വിധം

 Cherupayar Paripu Pradhaman

ആദ്യം തന്നെ ചെയ്യേണ്ട അല്‍പം കഠിനമേറിയ പണി എന്ന് പറയുന്നത് തേങ്ങ ചിരകി പിഴിഞ്ഞ് ഒന്ന് രണ്ട് മൂന്ന് എന്ന ക്രമത്തില്‍ പാല്‍ തയ്യാറാക്കുക എന്നതാണ്. അത് മാറ്റി വെച്ച ശേഷം അല്‍പം ചെറുപയര്‍ എടുത്ത് നല്ലതുപോലെ വറുത്ത് മൂപ്പിച്ചെടുക്കുക. അതിന് ശേഷം ബാക്കി വരുന്ന ചെറുപയര്‍ ആദ്യത്തേതിനേക്കാള്‍ അല്‍പം മൂപ്പ് കുറച്ച് വറുത്തെടുക്കുക. അത് കഴിഞ്ഞ് ചെറുപയര്‍ നല്ലതുപോലെ കഴുകി ഒരു പാത്രത്തില്‍ ചെറുപയറിന് തൊട്ടുമുകളില്‍ വെള്ളം വെച്ച് രണ്ട് വറുത്തെടുത്ത പയറും ഒരുമിച്ച് വേവിച്ചെടുക്കുക.

പയര്‍ നല്ലതുപോലെ വെന്ത് കഴിഞ്ഞ ശേഷം അതിലേക്ക് ശര്‍ക്കര ചേര്‍ക്കുക. ഇത് അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. ചുരുങ്ങിയത് 15-20 മിനിറ്റെങ്കിലും ശര്‍ക്കര നല്ലതുപോലെ ഇളക്കണം. അതിന് ശേഷം ശര്‍ക്കര നല്ലതുപോലെ ഉരുകി പയറുമായി മിക്‌സ ആയിക്കഴിഞ്ഞ് ഇതിലേക്ക് മൂന്നാംപാല്‍ ചേര്‍ക്കണം. ഇത് നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക.

ഇത് നല്ലതുപോലെ ഇളക്കി വെള്ളം നല്ലതുപോലെ വറ്റി വരുമ്പോള്‍ അതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ഒരു മൂന്നോ നാലോ മിനിറ്റ് മാത്രം തിളപ്പിക്കുക. പിന്നീട് വാങ്ങി വെക്കുക. പിന്നീട് നെയ് എടുത്ത് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങക്കൊത്തും കൂടി വറുത്തെടുക്കുക. ഇത് പായസത്തിലേക്ക് ചേര്‍ത്ത് ഇളക്കി അല്‍പം ഏലക്ക പൊടിച്ചെടുക്കുക. അപ്പോള്‍ ഈ വര്‍ഷത്തെ ഓണം കെങ്കേമമാക്കാന്‍ നമുക്ക് പ്രഥമന്‍ തയ്യാറാക്കാം.

ശ്രദ്ധിക്കേണ്ടത്: മധുരം ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്. പായസം തണുത്ത് കഴിയുമ്പോള്‍ മധുരം അല്‍പം കൂടുതലായി തന്നെ നില്‍ക്കുന്നു. അതുകൊണ്ട് തയ്യാറാക്കുമ്പോള്‍ മധുരം അല്‍പം കുറഞ്ഞാലും പിന്നീട് മധുരം ഉണ്ടായിരിക്കും.

ഓണത്തിന് മധുരമേകാന്‍ 4 പായസക്കൂട്ടുകള്‍ഓണത്തിന് മധുരമേകാന്‍ 4 പായസക്കൂട്ടുകള്‍

English summary

Onam Special : Cherupayar Paripu Pradhaman Recipe In Malayalam

Onam Special Recipe : Here is how to make Cherupayar paripu Pradhaman for Onam Sadya. Take a look.
X
Desktop Bottom Promotion