For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം കേമമാക്കാന്‍ ഈ വര്‍ഷം സ്‌പെഷ്യല്‍ ചേനപ്പായസം

|

ഓണം എന്ന് പറയുമ്പോള്‍ പലരുടേയും മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ഓണസദ്യ തന്നെയാണ്. ഓണസദ്യയില്‍ തന്നെ നല്ല പ്രഥമനായിരിക്കും പലരും ആദ്യം ഓര്‍ക്കുക. എന്നാല്‍ ഈ വര്‍ഷത്തെ ഓണസദ്യ ഒന്ന് മാറ്റിപ്പിടിച്ചാലോ? സാധാരണ പ്രഥമനേക്കാള്‍ നല്ല ടേസ്റ്റില്‍ അല്‍പം വെറൈറ്റിയായി ചേനപ്പായസം തയ്യാറാക്കാം. ചേനപ്പായസം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. ചേനപ്പായസം തയ്യാറാക്കുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. തയ്യാറാക്കാന്‍ എളുപ്പമാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. നാട്ടിന്‍ പുറങ്ങളില്‍ ഓണത്തെക്കുറിച്ച് ചിന്തിക്കേണ്ട വേളയില്‍ ഓടിയെത്തുന്ന ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകളില്‍ ഒന്നാണ് ഓണസദ്യയും ഊഞ്ഞാലാട്ടവും ഓണപ്പൂക്കളവും ഓണക്കോടിയും എല്ലാം. ഇനി ഇപ്രാവശ്യത്തെ ഓണസദ്യ കേമമാക്കാന്‍ നമുക്ക് ചേനപ്പായസം ഉണ്ടാക്കാം. ഉണ്ടാക്കേണ്ട വിധം എന്താണെന്ന് നോക്കാം.

Chena Payasam

ചേരുവകള്‍

ചേന - കാല്‍ക്കിലോ
ചെറുപയര്‍ - 150 ഗ്രാം
ചൗവ്വരി - 150 ഗ്രാം
തേങ്ങാപ്പാല്‍ -നാല് കപ്പ്
ശര്‍ക്കര- മധുരത്തിന് അനുസരിച്ച്
നെയ്യ് - ആവശ്യത്തിന്
അണ്ടിപ്പരിപ്പ്, മുന്തിരി- വറുത്തിടാന്‍ പാകത്തിന്
ചുക്ക്, ജീരകം - ഒരു നുള്ള്

തയ്യാറാക്കേണ്ട വിധം

ചേന നല്ലതുപോലെ തൊലികളഞ്ഞ് വേവിച്ച് ഉടച്ച് മാറ്റി വെക്കുക. പിന്നീട് ചെറുപയര്‍ എടുത്ത് അധികം മൂത്തുപോകാതെ വറുത്ത് കോരുക. ചൗവ്വരി നല്ലതുപോലെ വേവിച്ച് മാറ്റി വെക്കണം. പിന്നീട് ചെറുപയര്‍ പരിപ്പ് തേങ്ങ പിഴിഞ്ഞ് മാറ്റി വെച്ച മൂന്നാം പാല്‍ രണ്ട് കപ്പ് എടുത്ത് അതില്‍ നല്ലതുപോലെ വേവിച്ചെടുക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വെന്ത് വരുമ്പോള്‍ അതിലേക്ക് വേവിച്ച് ഉടച്ച് വെച്ചിരിക്കുന്ന ചേന ചേര്‍ക്കുക. പിന്നീട് രണ്ടാം പാലും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കണം. ഇത് അല്‍പം വറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് ചൗവ്വരി ചേര്‍ക്കുക. ഇതെല്ലാം നല്ലതുപോലെ തിളച്ച് വരണം.

Chena Payasam

ശേഷം ശര്‍ക്കര പാനിയാക്കി വെക്കേണ്ടതാണ്. അതിന് ശേഷം ശര്‍ക്കരപ്പാനി ഇതിലേക്ക് ചേര്‍ക്കുക. പിന്നീട് ഒരു പാനില്‍ നെയ്യ് എടുത്ത് അണ്ടിപ്പരിപ്പും കിസ്മിസും നല്ലതുപോലെ വറുത്ത് കോരുക. പായസം നല്ലതുപോലെ തിളച്ച് വരുമ്പോള്‍ അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിങ്ങയും വറുത്ത് വെച്ചത് ചേര്‍ക്കുക. അവസാനമായി അല്‍പം ജീരകവും ചുക്കും പൊടിച്ചതും ചേര്‍ക്കുക. സദ്യക്ക് വിളമ്പാന്‍ നല്ല കിടിലന്‍ പായസം തയ്യാര്‍. ഈ വര്‍ഷം ചേനപ്പായസം തയ്യാറാക്കിയാല്‍ അടുത്ത വര്‍ഷവും നിങ്ങള്‍ അത് തന്നെ തയ്യാറാക്കും. അത്രയും ടേസ്റ്റ് ആണ് ഇത്. എല്ലാവര്‍ക്കും മലയാളം ബോള്‍ഡ്‌സ്‌കൈയുടെ ഓണാശംസകള്‍.

ഓണസദ്യക്ക് ഒരുക്കാം ഉള്ളിത്തീയ്യല്‍ എളുപ്പത്തില്‍ഓണസദ്യക്ക് ഒരുക്കാം ഉള്ളിത്തീയ്യല്‍ എളുപ്പത്തില്‍

ഓണസദ്യ കേമമാക്കാന്‍ വറുത്തരച്ച സാമ്പാര്‍ തയ്യാറാക്കാം എളുപ്പത്തില്‍ഓണസദ്യ കേമമാക്കാന്‍ വറുത്തരച്ച സാമ്പാര്‍ തയ്യാറാക്കാം എളുപ്പത്തില്‍

English summary

Onam Special : Chena Payasam Recipe In Malayalam

Onam Special Recipe : Here is how to make Chena payasam for Onam Sadya. Take a look.
Story first published: Monday, August 29, 2022, 15:48 [IST]
X
Desktop Bottom Promotion