For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് പൈനാപ്പിള്‍ പായസം

|

സദ്യയില്ലാതെ എന്തോണം. പായസമില്ലാതെ എന്തു സദ്യ, അല്ലേ,

ഓണസദ്യയില്‍ പ്രധാനപ്പെട്ട ഒരു വിഭവമാണ് പായസം. സാധാരണ പായസങ്ങള്‍ വച്ചു മടുത്തെങ്കില്‍, ഒരു വ്യത്യസ്തമായ പായസം തയ്യാറാക്കണമെങ്കില്‍ പൈനാപ്പിള്‍ പായസം പരീക്ഷിച്ചുകൂടെ.

പൈനാപ്പിള്‍ പായസം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, നല്ലപോലെ മൂത്തു പഴുത്ത പൈനാപ്പിള്‍ കൊണ്ടുണ്ടാക്കിയാലേ രുചിയുണ്ടാകൂ,

Pineapple Payasam
പൈനാപ്പിള്‍-1
പഞ്ചസാര-ഒന്നര കപ്പ്
തേങ്ങാപ്പാല്‍-രണ്ടര കപ്പ് (വെള്ളം ചേര്‍ക്കാതെ)
തേ്ങ്ങാപ്പാല്‍- രണ്ടാം പാല്‍-2 കപ്പ്
നെയ്യ്-3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കപ്പൊടി-ഒരു ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഇഞ്ചിപ്പൊടി-അര ടീസ്പൂണ്‍
ഉണക്കമുന്തിരി
കശുവണ്ടിപ്പരിപ്പ്

പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇത് ഒരു പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ ഇട്ടു വേവിച്ചെടുക്കുക. നല്ല മൃദുവായി ഉടഞ്ഞു ചേരുന്നതു വരെ വേവിയ്ക്കണം.

ഇതില്‍ നെയ്യൊഴിച്ചു വീണ്ടും ഇളക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ചു വീണ്ടും വേവിയ്ക്കുക.

രണ്ടാം പാല്‍ ചേര്‍ത്തിളക്കി തിളച്ചു കഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് ഇഞ്ചി, ജീരക, ഏലയ്ക്കാപ്പൊടികള്‍ ചേര്‍ത്ത് വാങ്ങി വയ്ക്കാം.

കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ ചേര്‍ത്തു മൂപ്പിച്ചിടുക.

പൈനാപ്പിള്‍ പായസം തയ്യാര്‍

ഓണം, പൈനാപ്പിള്‍ പായസം, പാചകം, വെജ്, മധുരം

English summary

Onam Pineapple Payasam Recipe

Here is a tasty and easy recipe of pineapple payasam. Try this recipe and make your onam a sweet one,
X
Desktop Bottom Promotion