For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുചിയൂറും ചെറുപയര്‍ പരിപ്പ് ഹല്‍വ തയാറാക്കാം

|

ഏതു പ്രായക്കാര്‍ക്കും ഇഷ്ടമുള്ള ആഹാരസാധനമാണ് ഹല്‍വ. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇത് തയാറാക്കാവുന്നതാണ്, അതും വളരെ എളുപ്പത്തില്‍. കുട്ടികള്‍ക്കും മറ്റും പലഹാരമായി നല്‍കാന്‍ നിങ്ങള്‍ക്ക് ചെറുപയര്‍ പരിപ്പ് ഉപയോഗിച്ച് ഹല്‍വ തയാറാക്കാവുന്നതാണ്. രുചികരമായ ഹല്‍വ കഴിക്കുന്നതോടൊപ്പം നിങ്ങള്‍ക്ക് ആരോഗ്യ ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു. കാരണം ചെറുപയര്‍ പരിപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ അത്ര വലുതാണ്. ഇതാ, ചെറുപയര്‍ പരിപ്പ് ഹല്‍വ എങ്ങനെ വീട്ടില്‍ തയ്യാറാക്കാം എന്നു നോക്കൂ.

Most read: ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ഉപ്പ്മാവ് തയാറാക്കാംMost read: ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ഉപ്പ്മാവ് തയാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ചെറുപയര്‍ പരിപ്പ് - 1 കപ്പ്

നെയ്യ് - 10 ടീസ്പൂണ്‍

പച്ച ഏലക്കായ പൊടിച്ചത് - കാല്‍ ടീസ്പൂണ്‍

പാല്‍ - 1 കപ്പ്

പഞ്ചസാര - 1 കപ്പ്

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വൃത്തിയായി കഴുകിയ ചെറുപയര്‍ പരിപ്പ് മൂന്നു നാലു മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. അതിനുശേഷം ഈ വെള്ളം കളഞ്ഞ് മിനുസമാകാത്ത വിധത്തില്‍ പേസറ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ നെയ്യ് ഉരുക്കുക. അതിലേക്ക് അരച്ചെടുത്ത ചെറുപയര്‍ പരിപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പച്ച മണം മാറിക്കിട്ടുന്നതുവരെ ചെറിയ തീയില്‍ 30 മിനിട്ട് നേരം വയ്ക്കുക. പതുക്കെ ഇത് ഹല്‍വ പരുവത്തിലേക്ക് ആയിവരുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഒരു സ്വര്‍ണ നിറം ആകുന്നതുവരെ ഇത് ഇളക്കിക്കൊണ്ടിരിക്കുകയും വേണം. മറ്റൊരു പാത്രത്തില്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക. പഞ്ചസാര നല്ലവണ്ണം അലിഞ്ഞു തീരുന്നതു വരെ ചെറിയ ചൂടില്‍ ഇത് തിളപ്പിക്കുക. അതിനുശേഷം ചൂട് പാല്‍ ഹല്‍വയിലേക്ക് ഒഴിച്ചു ചേര്‍ത്ത് ഇളക്കുക. വെള്ളം വറ്റി കുറുകി വരുമ്പോള്‍ അതിലേക്ക് ഏലയ്ക്കാ പൊടിയും ഡ്രൈ ഫ്രൂട്ട്‌സും ചേര്‍ക്കുക.

Most read:ഓണത്തിന് വീട്ടിലാക്കാം നല്ല നാടന്‍ ചിപ്‌സ്

ചെറുപയര്‍ പരിപ്പിന്റെ പോഷകമൂല്യം

ചെറുപയര്‍ പരിപ്പിന്റെ പോഷകമൂല്യം

സ്വാഭാവികമായും കൊഴുപ്പ് കുറഞ്ഞതും ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതുമായ ഒന്നാണ് ചെറുപയര്‍ പരിപ്പ്. 1 കപ്പ് വേവിച്ച ചെറുപയര്‍ പരിപ്പില്‍ അടങ്ങിയ മൊത്തം കൊഴുപ്പ് 1 ഗ്രാമില്‍ കുറവാണ്. 14 ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീനും 15.4 ഗ്രാം ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് 212 കലോറി ശരീരത്തിലെത്തിക്കാവുന്നതാണ്.

ചെറുപയര്‍ പരിപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

ചെറുപയര്‍ പരിപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

  • വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവയും ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ ധാരാളം ധാതുക്കളും അടങ്ങിയിട്ടുള്ളതാണ് ചെറുപയര്‍ പരിപ്പ്.
  • വെജിറ്റേറിയന്‍ പ്രോട്ടീന്റെ ശക്തമായ ഉറവിടമാണിത്.
  • പ്രോട്ടീനുകളും നാരുകളും അടങ്ങിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണമായി കണക്കാക്കപ്പെടുന്നു.
  • ശരീരത്തിലെ വിഷാംശം നീക്കി ഉപാപചയത്തിനും രോഗപ്രതിരോധത്തിനും ഗുണം ചെയ്യും.
  • രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
  • ചെറുപയര്‍ പരിപ്പ് സ്ഥിരമായി കഴിക്കുന്നത് മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ധമനികളുടെയും സിരകളുടെയും വഴക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
  • രോഗങ്ങള്‍ക്ക് കാരണമാകുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം വികസിപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

Read more about: moong dal recipe പാചകം
English summary

Moong Dal Halwa Recipe | How to Make Moong Dal Halwa in Malayalam

Here we sharing the step by step procedure on how to prepare moong dal halwa at home in malayalam. Read on.
X
Desktop Bottom Promotion