Just In
- 49 min ago പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- 1 hr ago 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- 2 hrs ago നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- 3 hrs ago 30 വര്‍ഷത്തിന് ശേഷം ശനിയുടെ നക്ഷത്രമാറ്റം: ഇനിയൊരു തിരിഞ്ഞ് നോട്ടം വേണ്ട ഈ രാശിക്കാര്‍ക്ക്
Don't Miss
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ദീപാവലിക്ക് മധുരമൂറും മില്‍ക്ക് പേഡ തയാറാക്കാം
ദീപാവലി ആഘോഷങ്ങള്‍ പടിവാതിലിലെത്തി നില്‍ക്കുകയാണ്. ദീപങ്ങളുടെ ആഘോഷമായ ദീപാവലി മധുരപലഹാരങ്ങളുടെ കൂടി ഉത്സവമാണ്. ഈ ദിനത്തില്‍ ആളുകള്‍ പരസ്പരം സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനായി മറ്റുള്ളവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്കുന്നു. ദീപാവലിയുടെ വേളയില്‍ നിങ്ങള്‍ക്കും അല്പം രുചികരമായ മധുരപലഹാരങ്ങള്‍ തയാറാക്കി നോക്കാവുന്നതാണ്. മധുരക്കൂട്ടുകളില് നാവില്‍ രുചിയേറുന്ന ഒന്നാണ് പേഡ. പാല് ഉല്പന്നമായ ഇത് നിങ്ങള്‍ക്ക് കടകളില്‍ ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്കിത് സ്വന്തമായി തയാറാക്കാവുന്നതേയുള്ളൂ. പാല്‍പ്പൊടി ഉപയോഗിച്ച് നിങ്ങള്‍ക്ക് രുചികരമായ മില്‍ക്ക് പേഡ തയാറാക്കാം, അതും വളരെ എളുപ്പത്തില്‍. വീട്ടില്‍ തന്നെ എളുപ്പത്തില്‍ മില്‍ക്ക് പേഡ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍പ്പൊടി
-
2
കപ്പ്
പാല്
-
1/2
കപ്പ്,
2
ടീസ്പൂണ്‍
പൊടിച്ച
പഞ്ചസാര
-
1/2
കപ്പ്
ഏലയ്ക്ക
-
4
എണ്ണം
നെയ്യ്
-
3
ടീസ്പൂണ്‍
ഉപ്പ്
-
ഒരു
നുള്ള്
ബദാം
-
അലങ്കാരത്തിന്
പിസ്ത-
അലങ്കാരത്തിന്
ആദ്യം പാല്‍പ്പൊടിയിലേക്ക് പാല് ചേര്‍ത്ത് കട്ടിയില്ലാതെ മിക്സ് ചെയ്തെടുക്കുക. പാല് കുറവാണെന്ന് തോന്നിയാല്‍ രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി ചേര്‍ത്ത് ലയിപ്പിച്ചെടുക്കുക. ഇത് മാറ്റിവയ്ക്കുക. അതിനു ശേഷം പഞ്ചസാരയും ഏലയ്ക്കയും മിക്സിയില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാന്‍ സ്റ്റൗവില്‍ വച്ച് 2 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി വരുന്നതിനു മുമ്പു തന്നെ അതിലേക്ക് പാലും പാല്‍പ്പൊടിയും മിശ്രിതമാക്കി വച്ചത് ചേര്‍ക്കുക. മീഡിയം തീയില്‍ വച്ച് ഇത് നന്നായി ഇളക്കുക. പാല്‍പ്പൊടി പെട്ടെന്ന് അടിക്കുപിടിക്കുന്നതിനാല് ഇളക്കിക്കൊണ്ടിരിക്കുക. 4 മിനിറ്റ് നേരം മിക്സ് ചെയ്താല്‍ കട്ടിയായി വരുന്നത് കാണാം. അതിലേക്ക് പ്ഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. മീഡിയം തീയില്‍ വച്ച് ഒരു 15 മിനിട്ട് കൂടി നന്നായി ഇളക്കുക. പാകത്തിന് കട്ടിയായി ഉരുട്ടിയെടുക്കാന്‍ പറ്റുന്ന രീതിയില്‍ ആയശേഷം തീ ഓഫ് ചെയ്യുക. ഈ മിശ്രിതം നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇത് തണുത്ത ശേഷം പേഡയുടെ ആകൃതിയില്‍ ഇത് ഉരുട്ടുയെടുക്കുക. അതിനു മുകളിലായി പിസ്തയോ ബദാമോ വച്ച് നിങ്ങള്‍ക്കിത് കഴിക്കാവുന്നതാണ്.