For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി മധുരമായി ലഡു ഒരുക്കാം

|

ദീപാവലിയുടെ തിരക്കിലാണ് നാട്. ആഘോഷങ്ങളുടെ ഭാഗമായി നിങ്ങളുടെ തീന്‍മേശയില്‍ വിവിധ പലഹാരങ്ങളും വിഭവങ്ങളും നിറയുന്ന ആഘോഷമാണ് ദീപാവലി. ദീപാവലി എന്നാല്‍ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടെ കൂടി ഉത്സവമാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ മധുരം നല്‍കി ആളുകള്‍ ദീപാവലി ആഘോഷിക്കുന്നു. വീട്ടില്‍ വരുന്ന അതിഥികളും ബന്ധുക്കളും സല്‍ക്കരിക്കാനായി നിങ്ങളുടെ പാചക കഴിവുകള്‍ പരീക്ഷിക്കാവുന്ന വേളയാണിത്. ഈ ആഘോഷവേളയില്‍ വിരുന്നൊരുക്കാന്‍ നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? അധികം പണിപ്പെടാതെ ബേക്കറികളില്‍ ലഭിക്കുന്ന പോലുള്ള ലഡു വീട്ടിലും തയാറാക്കാം. ഇതാ നോക്കൂ..

Ladoo Recipe | How to Make Ladoo in Malayalam

ആവശ്യമുള്ള സാധനങ്ങള്‍

കടലമാവ് - 1 കപ്പ്
വെള്ളം - മുക്കാല്‍ + മുക്കാല്‍ കപ്പ്
ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍
നെയ്യ് - 2 ടീസ്പൂണ്‍
പഞ്ചസാര - 1 കപ്പ്
കളര്‍
അണ്ടിപ്പരിപ്പ്
എണ്ണ
ഉണക്കമുന്തിരി

ബൂന്ദി തയാറാക്കാനായി ഒരു പാത്രത്തില്‍ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് മുക്കാല്‍ കപ്പ് വെള്ളവും കളറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ബൂന്ദി വറക്കുന്നതിനായി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് ബൂന്ദി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തില്‍ ഒഴിച്ച് വറുത്തെടുക്കുക.

രണ്ടാം ഘട്ടം

ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും മുക്കാല്‍ കപ്പ് വെള്ളവും കളറും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത തിളപ്പിക്കുക. നാലു മിനിറ്റ് വേവിച്ചതിന് ശേഷം തീ ഓഫ് ചെയ്ത് തയ്യാറാക്കി വച്ച ബൂന്ദിയും നെയ്യും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറുതീയില്‍ 7-8 മിനിറ്റ് വേവിക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് അണ്ടിപ്പരിപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് ചെറുചൂടോടെ ഉരുട്ടി എടുക്കുക. ഉരുട്ടിയെടുത്ത് ലഡു തയാറാക്കിയ ശേഷം ഉണക്കമുന്തിരി കൂടി വയ്ക്കുക.

English summary

Ladoo Recipe | How to Make Ladoo in Malayalam

Here we sharing the step by step procedure on how to prepare Ladoo at home in malayalam. Read on.
X
Desktop Bottom Promotion