For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശ ചതുര്‍ത്ഥിയ്ക്ക് കരാഞ്ചി തയ്യാറാക്കൂ

ഗണേശ ചതുര്‍ത്ഥിയ്ക്ക് കരാഞ്ചി തയ്യാറാക്കൂ

|

ഗണേശ ചതുര്‍ത്ഥിയ്ക്കു തയ്യാറാക്കുന്ന വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കരാഞ്ചി. മൈദ കൊണ്ടുണ്ടാക്കുന്ന മധുരമുള്ള ഒരു വിഭവമാണിത്.

കരാഞ്ചി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

മൈദ-1 കപ്പ്
റവ-അര കപ്പ്
നെയ്യ്-3 ടേബിള്‍ സ്പൂണ്‍
വെള്ളം

സ്റ്റഫ് ചെയ്യാന്‍

കൊപ്ര ചിരകിയത്-1 കപ്പ്
മാവ(പാല്‍ക്കട്ടി)-കാല്‍ കപ്പ്
പഞ്ചസാര-1 കപ്പ്
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
ഉണക്കമുന്തിരി, നട്‌സ്-കാല്‍ കപ്പ്
ഓയില്‍

karanji

നട്‌സ് ഇടത്തരം പാകത്തില്‍ പൊടിച്ചെടുക്കുക. പഞ്ചസാരയും പൊടിയ്ക്കണം.

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ മവ ചൂടാക്കുക. ഇത് ഇളം പിങ്ക് നിറമാകുന്നതു വരെ ചൂടാക്കണം. ഇതു വാങ്ങി വയ്ക്കുക.

ഇതിനൊപ്പം സ്റ്റഫിംഗിനുള്ള സാധനങ്ങള്‍ ചേര്‍ത്തിളക്കുക.

മൈദ, റവ, നെയ്യ് എന്നിവ കൂട്ടിക്കലര്‍ത്തി പാകത്തിനു തണുത്ത വെള്ളവും ചേര്‍ത്ത് കുഴച്ച് മാവാക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിലാകണം.

ചെറുനാരങ്ങാ വലിപ്പത്തില്‍ മാവു മിശ്രിതമെടുത്ത് ഇത് ഇടത്തരം വട്ടത്തില്‍ പരത്തുക. ഇതിന്റെ ഒരു ഭാഗത്ത് സ്റ്റഫിംഗിനുള്ള മിശ്രിതം അല്‍പം വച്ച് മറുഭാഗം വശങ്ങള്‍ ചേര്‍ത്തു സ്റ്റഫ് ചെയ്യണം. അല്‍പം വെള്ളം കയ്യില്‍ നനച്ച് ചെയ്താല്‍ സ്റ്റഫിംഗ് എളുപ്പമാകും.

ഇത് ഓയില്‍ ചൂടാക്കി ഇതില്‍ വറുത്തെടുക്കുക.

English summary

Karanji For Ganesha Chaturthi

Prepare karanji for ganesh chaturthi. Read more to know about recipe,
X
Desktop Bottom Promotion