കാജു ഹല്‍വ തയ്യാറാക്കാം

Posted By:
Subscribe to Boldsky

മധുരങ്ങള്‍ പല തരമുണ്ട്. ഹല്‍വ, ലഡു, കേക്ക്, ജിലേബി, ബര്‍ഫി എന്നിങ്ങനെ പോകുന്നു ഇത്.

ഹല്‍വ നമുക്കു വീട്ടില്‍ തന്നെ എളുപ്പം പാകം ചെയ്യാവൂന്ന ഒരു വിഭവമാണ്. കശുവണ്ടിപ്പരിപ്പുപയോഗിച്ച് കാജു ഹല്‍വ തയ്യാറാക്കാം. ഇത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നുമാണ്.

രക്ഷാബന്ധന് ഈന്തപ്പഴം ഹല്‍വ

കാജു ഹല്‍വ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Kaju Halwa

കശുവണ്ടിപ്പരിപ്പ്- കാല്‍ കിലോ

പാല്‍-1 ലിറ്റര്‍

പഞ്ചസാര-4 ടേബിള്‍ സ്പൂണ്‍

നെയ്യ് അല്ലെങ്കില്‍ ഉപ്പില്ലാത്ത ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍

കുങ്കുമപ്പൂ-ഒരു നുള്ള്

കശുവണ്ടിപ്പരിപ്പ് കഷ്ണങ്ങളാക്കുക. ഇത് നെയ്യില്‍ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ മിക്‌സിയില്‍ പൊടിയ്ക്കുക.

ഒരു പാനില്‍ പാലൊഴിച്ചു കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്കു പഞ്ചസാര ചേര്‍ത്തിളക്കണം. കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കുക. കുങ്കുപ്പൂവും ചേര്‍ക്കണം.

പാല്‍ നല്ലപോലെ കുറുകി ഹല്‍വ പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കാം. തണുക്കുമ്പോള്‍ മുറിച്ചുപയോഗിയ്ക്കാം.

English summary

Kaju Halwa Recipe

Kaju halwa is a delicious recipe of cashews and milk, the kaju is in fact sauteed in ghee (clarified butter),