Just In
Don't Miss
- Technology
മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ
- News
പിസി ജോര്‍ജ് വെട്ടില്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യത
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
- Movies
മോഹന്‍ലാലിന് സര്‍പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം
- Automobiles
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
- Sports
IPL 2022: കപ്പില്‍ മാത്രമല്ല, തോല്‍വിയിലും മുമ്പന്മാര്, നാണംകെട്ട് മുംബൈയും സിഎസ്കെയും
ഇഡ്ഡലിപാത്രത്തിലും ഇനി ചക്കയപ്പം എളുപ്പത്തിലാവും
മഹേഷിന്റെ പ്രതികാരം കണ്ടവരാരും കുമ്പിളപ്പം മറക്കാന്‍ ഇടയില്ല. മഹേഷിന്റെ പ്രണയം തുടങ്ങുന്നത് തന്നെ ഒരു കുമ്പിളപ്പത്തിലാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് നമ്മളെല്ലാവരും അല്പം എളുപ്പപ്പണി ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ കുമ്പിള് കുത്താനൊന്നും പലര്‍ക്കും സമയമുണ്ടാവില്ല. എന്നാല്‍ ഇനി കുമ്പിള് കുത്താതെ വീട്ടില്‍ ഇഡ്ഡലിചെമ്പുണ്ടെങ്കില് അതില്‍ വെച്ചും നമുക്ക് സ്വാദ് ഒട്ടും ചോര്‍ന്ന് പോവാത്ത ഒരു കിടിലന്‍ ചക്കയപ്പം തയ്യാറാക്കാവുന്നതാണ്. ചക്ക വരട്ടി വെച്ചത് വീട്ടിലുണ്ടെങ്കില്‍ ആര്‍ക്കും വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചക്ക
വരട്ടിയത്
-
100-150
ഗ്രാം
അരിപ്പൊടി-
ഒരു
കപ്പ്
ശര്‍ക്കര
-
4
അച്ച്
(നല്ല
കറുത്ത
ശര്‍ക്കര)
ഏലക്ക-
2-3
എണ്ണം
തേങ്ങാക്കൊത്ത്
-
കാല്‍ക്കപ്പ്
ഉപ്പ്
-
ഒരു
നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വേവിച്ച് വരട്ടി വെച്ചിരിക്കുന്ന ചക്കയില്‍ അല്പം വെള്ളമൊഴിച്ച് കുതിര്‍ത്തുക. അതിന് ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് ഇതിലേക്ക് അരിപ്പൊടി നല്ലതുപോലെ ഇളക്കി ഇളക്കി ചേര്‍ക്കേണ്ടതാണ്. ഇതേ സമയം ശര്‍ക്കര കാല്‍കപ്പ് വെള്ളത്തില്‍ നല്ലതുപോലെ ഉരുക്കിയെടുക്കുക. ഇത് ചൂടോടെ തന്നെ അരിപ്പൊടിയിലേക്ക് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ശേഷം തേങ്ങാക്കൊത്തും ഏലക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും (മധുരം ബാലന്‍സ് ചെയ്യാനാണ് ഉപ്പ് ചേര്‍ക്കുന്നത്, ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാവുന്നതാണ്) ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വെക്കണം.
Most read: വീട്ടില്‍ 20 മിനിറ്റില്‍ തയ്യാറാക്കാം സൂപ്പര്‍ ലഡു
എല്ലാം കഴിഞ്ഞ് ഒരു പത്ത് മിനിറ്റിന് ശേഷം ഇഡ്ഡലി മാവിന്റെ പരുവത്തില്‍ ആയിരിക്കണം മാവ് ഉണ്ടാവേണ്ടത്. ഇത് ഇഡ്ഡലി പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് അല്‍പ്പാല്‍പ്പമായി കോരിയൊഴിക്കണം. തീ കുറച്ചിട്ട് അതില്‍ വേവിച്ചെടുക്കണം. 20-25 മിനിറ്റിനുള്ളില്‍ തന്നെ ഇത് നല്ലതുപോലെ വെന്ത് കിട്ടും. അതിന് ശേഷം തീ ഓഫ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് തന്നെ വാഴയിലയിലും വയനയിലയിലും ചെയ്യാവുന്നതാണ്. അപ്പോള്‍ കുറച്ച് കൂടി രുചിയായിരിക്കും എന്നുള്ളതാണ് സത്യം.