For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് തുടക്കമിടാന്‍ പൈനാപ്പിള്‍ പായസം

|

എല്ലാ ദിവസവും അല്‍പം വ്യത്യസ്തമായി പാചകം ചെയ്യണം എ്ന്ന് ആഗ്രഹിക്കുന്ന വീട്ടമ്മമാരാണോ നിങ്ങള്‍. എന്നാല്‍ ഈ വര്‍ഷം ഓണത്തിന് അല്‍പം വ്യത്യസ്തമായ പായസം തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. ആരും അതിശയിക്കേണ്ട ഇപ്രാവശ്യം നമുക്ക് ഒരു പൈനാപ്പിള്‍ പായസം തയ്യാറാക്കാം. അതിന് വേണ്ടി അധികം സമയവും നിങ്ങള്‍ ചിലവാക്കേണ്ടതില്ല. അല്‍പ സമയം ചിലവഴിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഈ പായസം തയ്യാറാക്കാന്‍ സാധിക്കുന്നുണ്ട്. പൈനാപ്പിള്‍ പായസമാണ് ഇപ്രാവശ്യം നിങ്ങളുടെ ഓണം ഉഷാറാക്കുന്നത്. എന്നാല്‍ എങ്ങനെ തയ്യാറാക്കണം എന്നുള്ളത് അല്‍പം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഇനി ഓണത്തിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന പൈനാപ്പിള്‍ പായസം നമുക്ക് തയ്യാറാക്കി നോക്കാവുന്നതാണ്.

How to Make Onam Special Pineapple Payasam

ഇഡ്ഡലിപാത്രത്തിലും ഇനി ചക്കയപ്പം എളുപ്പത്തിലാവുംഇഡ്ഡലിപാത്രത്തിലും ഇനി ചക്കയപ്പം എളുപ്പത്തിലാവും

മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാല്‍ പലപ്പോഴും അതിന് വേണ്ടി അധികം മിനക്കെടാനൊന്നും പലരും തയ്യാറാവുന്നില്ല. എന്നാല്‍ ഈ ഓണത്തിന് അല്‍പ സമയം അടുക്കളയില്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് നല്ല സ്വാദുള്ള വ്യത്യസ്തമായ പൈനാപ്പിള്‍ പായസം തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആവശ്യമുള്ള സാധനങ്ങള്‍

പൈനാപ്പിള്‍ - 1
തേങ്ങാപ്പാല്‍ - 3 കപ്പ് ( 2 തേങ്ങയുടെ പാല്‍)
നെയ്യ് - 2 സ്പൂണ്‍
പഞ്ചസാര- ഒരു കപ്പ്
ഏലക്ക പൊടിച്ചത്- ഒന്നര സ്പൂണ്‍
ചൗവ്വരി - 3 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്
മുന്തിരി

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇത് മിക്‌സിയില്‍ ചെറുതായി ഒന്ന് അടിച്ചെടുക്കുക. അതിന് ശേഷം ഒരു പ്രഷര്‍ കുക്കറില്‍ ഇട്ട് നല്ലതുപോലെ അഞ്ചോ ആറോ വിസില്‍ വരുന്നത് വരെ വേവിച്ചെടുക്കുക. അതിന് ശേഷം ഇത് നല്ല ചുവട് കട്ടിയുള്ള ഒരു ഉരുളിയിലേക്ക് മാറ്റുക. തീ കത്തിച്ച് പൈനാപ്പിളില്‍ ഉള്ള വെള്ളം മുഴുവന്‍ വറ്റിച്ചെടുക്കുക. അല്‍പം നെയ്യ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കേണ്ടതാണ്. അതിന് ശേഷം ഇതിലേക്ക് നമ്മള്‍ എടുത്ത് വെച്ചിരിക്കുന്ന പഞ്ചസാര അല്‍പ്പാല്‍പ്പമായി ചേര്‍ക്കുക. ജാം പരുവത്തില്‍ ആവുമ്പോള്‍ തീ നല്ലതുപോലെ കുറച്ച് വെക്കണം.

പിന്നീട് ഇതിലേക്ക് പിഴിഞ്ഞ് വെച്ചിരിക്കുന്ന തേങ്ങാപ്പാലില്‍ നിന്ന് രണ്ടാം പാല്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. രണ്ടാം പാല്‍ നല്ലതു പോലെ തിളച്ച് വരുമ്പോള്‍ അതിലേക്ക് അല്‍പം ചൗവ്വരി വേവിച്ചതും കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ആയി കഴിഞ്ഞാല്‍ തീ കുറച്ച് തേങ്ങാപ്പാലില്‍ ഒന്നാം പാല്‍ ചേര്‍ക്കേണ്ടതാണ്. അതിന് ശേഷം ഇതെല്ലാം നല്ലതുപോലെ സെറ്റ് ആയി വരുന്നത് വരെ ഇളക്കിക്കൊണ്ടേ ഇരിക്കണം. നല്ലതുപോലെ കുറുകികഴിഞ്ഞ് തീ ഓഫ് ചെയ്യുക. ശേഷം ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് കൂടി പായസത്തില്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ സ്വാദിഷ്ഠമായ പൈനാപ്പിള്‍ പായസം ചൂടോടെ തന്നെ കുടിക്കാം. വീട്ടിലിരുന്ന്വ തന്നെ പുറത്തേക്ക് പോവാതെ ഓണം ആഘോഷിക്കാന്‍ എല്ലാ വായനക്കാരും ശ്രദ്ധിക്കുക. ഇടക്കിടെ കൈകള്‍ സാനിറ്റൈസര്‍ ഇട്ടും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ വര്‍ഷത്തെ ഓണം ആഘോഷിക്കാം.

English summary

How to Make Onam Special Pineapple Payasam in Malayalam

Here is how to prepare Onam Special pineapple payasam. Take a look.
X
Desktop Bottom Promotion