For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശ ചതുര്‍ത്ഥിക്ക് നേദിക്കാന്‍ മോത്തിച്ചൂര്‍ ലഡു

|

വിനായക ചതുര്‍ത്ഥി ദിനമാണ് നാളെ. ലോകമെങ്ങും കൊറോണയെന്ന പകര്‍ച്ച വ്യാധിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഭഗവാന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ നമുക്ക് വീട്ടില്‍ തന്നെ വിനായക ചതുര്‍ത്ഥി ആഘോഷിക്കാം. ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിന് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില മധുരങ്ങള്‍ ഉണ്ട്. ഭഗവാന് നിവേദിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ആഘോഷങ്ങളില്‍ മധുരം വിളമ്പുന്നതിനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഇന്ന് നമുക്ക് മോത്തിച്ചൂര്‍ ലഡു തയ്യാറാക്കി നോക്കാം. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന ഒന്നാണ് മോത്തിച്ചൂര്‍ ലഡു. ഭഗവാന് നിവേദിക്കുന്നതിനും മധുരപ്രിയനായ ഭഗവാന്റെ ഇഷ്ടത്തിന് അനുസരിച്ചും നമുക്ക് ലഡു തയ്യാറാക്കി നോക്കാം. കൂടുതല്‍ അറിയാന്‍ ഇതാ റെസിപ്പി

Vinayaka Chathuthi Special Motichoor Ladoo recipe

most read: ഇഡ്ഡലിപാത്രത്തിലും ഇനി ചക്കയപ്പം എളുപ്പത്തിലാവും

ആവശ്യമുള്ള സാധനങ്ങള്‍

ബൂന്തി തയ്യാറാക്കാന്‍

കടലമാവ് - 2 കപ്പ്
ഓറഞ്ച് ഫുഡ് കളര്‍ - കാല്‍ സ്പൂണ്‍
വെള്ളം- അരക്കപ്പ്
എണ്ണ- വറുക്കാന്‍ പാകത്തിന്

പഞ്ചസാര പാനി തയ്യാറാക്കാന്‍

പഞ്ചസാര - ഒരു കപ്പ്
വെള്ളം - അരക്കപ്പ്
ഏലക്ക പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
നാരങ്ങ നീര് - അര ടീസ്പൂണ്‍
കശുവണ്ടി - ചെറുതായി അരിഞ്ഞത്
പിസ്ത - ചെറുതായി അരിഞ്ഞത്
നെയ്യ് - 3 ടീസ്പൂണ്‍

Vinayaka Chathuthi Special Motichoor Ladoo recipe

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് ബൂന്തി തയ്യാറാക്കാം. അതിന് വേണ്ടി കടലമാവ് വെള്ളമൊഴിച്ച് അതില്‍ ഫുഡ് കളറും ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ തയ്യാറാക്കി എടുക്കാം. അതിന് ശേഷം ഒരു ഫ്രൈയിംഗ് പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് അരിപ്പക്കൈയ്യിലില്‍ കടലമാവ് കോരിയെടുത്ത് ബൂന്തി പരുവത്തില്‍ വറുത്തെടുക്കാം. അധികം ഫ്രൈ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ മാവ് മുഴുവന്‍ ബൂന്തി തയ്യാറാക്കാവുന്നതാണ്. അതിന് ശേഷം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് പഞ്ചസാര ചേര്‍ത്ത് പാനിയാക്കാവുന്നതാണ്. പഞ്ചസാര മുഴുവന്‍ ഉരുകിക്കഴിയുമ്പോള്‍ അതിലേക്ക് അല്‍പം ഫുഡ് കളറും, ഏലക്ക പൊടിച്ചത്, നാരങ്ങ നീര്, കശുവണ്ടി, പിസ്ത എന്നിവ ചേര്‍ക്കണം. പഞ്ചസാര പാനി നൂല്‍പ്പരുവത്തിന് മുന്‍പുള്ള സ്റ്റേജില്‍ ആവുമ്പോള്‍ തീ ഓഫ് ചെയ്യണം.

Vinayaka Chathuthi Special Motichoor Ladoo recipe

ഈ സമയം നമുക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ബൂന്തി മിക്‌സിയില്‍ ഇട്ട് ചെറുതായി പൊടിച്ചെടുക്കണം. പൊടിച്ചെടുത്ത ബൂന്തി പഞ്ചസാര പാനിലിയേക്ക് ഇടണം. അതിന് ശേഷം അതിലേക്ക് നെയ് ചേര്‍ക്കുക. ഇത് അടുപ്പത്ത് വെച്ച് ചെറുതായി ചൂടാക്കണം. ഒന്ന് സെറ്റ് ആയി വന്നതിന് ശേഷം ഇത് 15 മിനിറ്റ് തീ ഓഫ് ചെയ്ത് ടൈറ്റായി അടച്ച് വെക്കണം. അതിന് ശേഷം ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാവുന്നതാണ്. നല്ല ടേസ്റ്റുള്ള മോത്തിച്ചൂര്‍ ലഡു തയ്യാര്‍. മധുരവും നെയ്യും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടിയും കുറച്ചും ചേര്‍ക്കാവുന്നതാണ്.

English summary

Motichoor Ladoo Recipe | How to Make Motichoor Ladoo at Home

How to make motichur laddu recipe for Vinayaka Chathurthi. Take a look.
X
Desktop Bottom Promotion