For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നല്‍പ്പം മധുരം സേവിക്കാന്‍ കാരറ്റ് പായസം

|

പായസം ഈ ഓണക്കാലത്ത് വളരെയധികം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇപ്രാവശ്യം അല്‍പം വെറൈറ്റിയായി കാരറ്റ് പായസം തയ്യാറാക്കി നോക്കിയാലോ. ഇനി ഓണമായാലും വിഷു ആയാലും ഏത് ആഘോഷമായാലും നമുക്ക് അല്‍പം കാരറ്റ് പായസം തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു എന്നൊരു പ്രത്യേകതയും ഉണ്ട്. ഇനി വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് കാരറ്റ് പായസം തയ്യാറാക്കാവുന്നതാണ്.

How to make Carrot Payasam

ആവശ്യമുള്ള വസ്തുക്കള്‍

കാരറ്റ് - 2 കപ്പ് പൊടിയായി അരിഞ്ഞത്
നെയ്യ് - 2 സ്പൂണ്‍
അണ്ടിപ്പരിപ്പ് - 8-10 എണ്ണം
ഉണക്കമുന്തിരി- 8-10 എണ്ണം
പാല്‍ - 5 കപ്പ്
പഞ്ചസാര - അരക്കപ്പ്

തയ്യാറാക്കുന്ന വിധം

How to make Carrot Payasam

ഓണസദ്യക്ക് കിടിലന്‍ നാരങ്ങക്കറിഓണസദ്യക്ക് കിടിലന്‍ നാരങ്ങക്കറി

ആദ്യം നെയ്യില്‍ കാരറ്റ് നല്ലതുപോലെ വഴറ്റിയെടുക്കാവുന്നതാണ്. അതിന് ശേഷം അതിലേക്ക് നല്ലതു പോലെ പാല്‍ ഒഴിക്കണം. പാല്‍ നല്ലതുപോലെ തിളച്ച ശേഷം അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം മാത്രമേ വാങ്ങി വെക്കാവൂ. ഇത് തിളച്ച് കുറുകിയ ശേഷം മാത്രമേ വാങ്ങി വെക്കാവൂ. അതിന് ശേഷം ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് ഏലക്ക വേണമെന്നുണ്ടെങ്കില്‍ അല്‍പം ഏലക്കയും പൊടിച്ച് ചേര്‍ക്കാവുന്നതാണ്. ഇതാ നിങ്ങളുടെ കാരറ്റ് പായസം റെഡി.

English summary

Carrot payasam recipe | How to make Carrot Payasam at Home in Malayalam

Here is the recipe of Kerala style carrot payasam in malayalam. Read on to know how to prepare at home.
X
Desktop Bottom Promotion