വാലന്റൈന്‍സ് ഡേയ്ക്ക് ആല്‍മണ്ട് ചോക്ലേറ്റ

Posted By:
Subscribe to Boldsky

പ്രണയദിനമെന്നറിയപ്പെടുന്ന വാലന്റൈന്‍സ് ഡേയ്ക്ക് ചുവന്ന പൂക്കള്‍ക്കൊപ്പം ചോക്ലേറ്റുകള്‍ക്കും പ്രത്യക സ്ഥാനമുണ്ട്. പ്രണയിക്കുന്നവര്‍ക്ക് ഒരു പെട്ടി ചോക്ലേറ്റ് സമ്മാനിയ്ക്കുകയെന്നത് പതിവുമാണ്.

ചോക്ലേറ്റ് വീട്ടിലുണ്ടാക്കുന്നതാണെങ്കില്‍ ഇതിന് മധുരം കൂടും. ബദാം ഉപയോഗിച്ച് വീട്ടില്‍ തന്നെ ചോക്ലേറ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

ഈ ആല്‍മണ്ട് ചോക്ലേറ്റ് റെസിപ്പി പരീക്ഷിച്ചു നോക്കൂ,

Almond Chocolate Recipe

കൊക്കോ പൗഡര്‍- 2 ടേബിള്‍ സ്പൂണ്‍

ബദാംചെറുതാക്കി പൊട്ടിച്ചത്-ഒരു പിടി

ബട്ടര്‍-50 ഗ്രാം

പഞ്ചസാര-1 കപ്പ്

പാല്‍പ്പൊടി-1 കപ്പ്

വാനില എസന്‍സ്-2 തുള്ളി

വെള്ളം- മുക്കാല്‍ കപ്പ്

ചോക്ലേറ്റ് മൗള്‍ഡ്‌സ്

വെള്ളത്തില്‍ പഞ്ചസാര കലക്കി ഇളംചൂടില്‍ 5 മിനിറ്റ് തിളപ്പിയ്ക്കുക.

ഇത് കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങി വച്ച് ഉടന്‍ തന്നെ പാല്‍പ്പൊടി ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം കൊക്കോപൗഡര്‍, ബട്ടര്‍ എ്ന്നിവ ഇതില്‍ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക വാനില എസന്‍സ് ചേര്‍ത്തിളക്കുക. ഇത് ബ്ലെന്‍ഡറില്‍ ഇട്ടിളക്കുന്നത് കൂടുതല്‍ നല്ലതാണ്.

പിന്നീട് ബദാം ചേര്‍ത്തിളക്കണം.

ഈ മിശ്രിതം ചോക്ലേറ്റ് മൗള്‍ഡിലേയ്‌ക്കൊഴിച്ച 45 മിനിറ്റു ഫ്രീസ് ചെയ്‌തെടുക്കുക. ഹാര്‍ട്ട് ഷേപ്പുള്ള ചോക്ലേറ്റ് മൗള്‍ഡായിരിയ്ക്കും വാലന്റൈന്‍സ് ഡേ പ്രമാണിച്ചു കൂടുതല്‍ നല്ലത്.

തയ്യാറായ ചോക്ലേറ്റ് വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് ബോക്‌സിലാക്കി നല്‍കാം.

English summary

Home Made Almond Chocolates For Valentines Day

Prepare homemade chocolates using almonds. This is a simple Valentine's Day recipe.
Story first published: Wednesday, February 12, 2014, 15:11 [IST]
Please Wait while comments are loading...
Subscribe Newsletter