For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയില്ലാത്ത ക്രിസ്മസ് കേക്കായാലോ?

മുട്ടയില്ലാതെ കേക്ക് തയ്യാറാക്കാം, എങ്ങനെയെന്ന് നോക്കാം.

|

കേക്ക് എന്ന് പറയുമ്പോള്‍ മുട്ട ചേര്‍ക്കണം എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ കേക്ക് ഉണ്ടാക്കാന്‍ മുട്ട ചേര്‍ക്കണം എന്ന നിര്‍ബന്ധം ഒരു പാചകരീതിയിലും പറഞ്ഞിട്ടില്ല. ഈ ക്രിസ്മസിന് മുട്ട ചേര്‍ക്കാതെ നമുക്ക് കേക്ക് ഉണ്ടാക്കിയാലോ? മുട്ടയ്ക്ക് പകരം തൈരാകട്ടെ ഇന്നത്തെ വിഭവത്തിന്റെ മാറ്റു കൂട്ടുന്നത്.

മുട്ട ഒഴിച്ച് കൂടാനാവാത്ത ഒന്നാണെങ്കിലും മുട്ടയില്ലാതെ തൈര് കൊണ്ടാകട്ടെ ഈ പ്രാവശ്യത്തെ ക്രിസ്മസ് കേക്ക്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

 Eggless curd cake recipe

ആവശ്യമുള്ള സാധനങ്ങള്‍

മൈദ മാവ്- ഒന്നരക്കപ്പ്
തൈര് - 1കപ്പ്
പഞ്ചസാര- 1 കപ്പ്
ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- ഒന്നര ടീസ്പൂണ്‍
സസ്യ എണ്ണ- അരക്കപ്പ്
വാനില എസ്സന്‍സ്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈക്രോവേവ് ഓവന്‍ ആദ്യം തയ്യാറാക്കി വെയ്ക്കണം. 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി വെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം ഒരു പാനില്‍ എണ്ണ തേച്ച് അതിനു മുകളില്‍ മൈദാമാവ് അല്‍പം വിതറുക.

പഞ്ചസാരയും താരും നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും മിക്‌സ് ചെയ്യാം. അത് മാറ്റി വെയ്ക്കാം. അല്‍പസമയത്തിനു ശേഷം വേറൊരു പാത്രത്തില്‍ സസ്യ എണ്ണയും വനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇതിലേക്ക് മൈദാമാവ് അല്‍പാല്‍പം ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിയ്ക്കാം. അതിനു ശേഷം പഞ്ചസാര മുഴുവനായി അലിയിച്ചു ചേര്‍ത്ത തൈര് ചേര്‍ക്കാം.

ഇത് ബേക്കിംഗ് പാത്രത്തിലേക്ക് മാറ്റാം. ഓവനിലേക്ക് വച്ചതിനു ശേഷം 20-25 മിനിട്ട് സമയം കൊടുത്ത് ഉള്ളില്‍ പാകമായി എന്ന് തോന്നിയാല്‍ പാത്രത്തിലേക്ക് മാറ്റാം. കേക്ക് നല്ലതു പോലെ തണുത്ത ശേഷം പ്ലേറ്റിലേക്ക് മാറ്റാം.

English summary

Eggless curd cake recipe

The best and the most easiest cake is the Eggless curd cake read to know how to prepare it.
Story first published: Thursday, December 22, 2016, 14:46 [IST]
X
Desktop Bottom Promotion