For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട ചേര്‍ക്കാത്ത കേക്ക് പ്രഷര്‍ കുക്കറില്‍

|

ക്രിസ്തുമസ് വിഭവങ്ങളില്‍ കേക്ക് പ്രധാനമാണ്. വിപണിയില്‍ പല വിധത്തിലുള്ള കേക്കുകള്‍ ലഭിയ്ക്കുമെങ്കിലും വീട്ടിലുണ്ടാക്കുന്ന കേക്കു കഴിയ്ക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയല്ലേ.

ആന്ധ്ര സ്റ്റൈല്‍ മുട്ടക്കറി (കൊഡി ഗുഡ്ഡു പുളുസു)

കേക്കുണ്ടാക്കണമെങ്കില്‍ മൈക്രോവേവ് വേണമെന്നു പറയും. എന്നാല്‍ പ്രഷര്‍ കുക്കറിലും കേക്ക് തയ്യാറാക്കാം. മുട്ട ചേര്‍ക്കാത്ത കേക്ക് പ്രഷര്‍ കുക്കറില്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ

Eggless Cake Recipe For Christmas
  • മൈദ-1 കപ്പ്
  • കണ്ടെന്‍സ്ഡ് മില്‍ക്-അര കപ്പ്
  • പഞ്ചസാര പൊടിച്ചത്-കാല്‍ കപ്പ്
Eggless Cake Recipe For Christmas
  • ബേക്കിംഗ് സോഡ-കാല്‍ ടീസ്പൂണ്‍
  • ബേക്കിംഗ് പൗഡര്‍-അര ടീസ്പൂണ്‍
  • ബട്ടര്‍-കാല്‍ കപ്പ്
Eggless Cake Recipe For Christmas
  • പാല്‍-അര കപ്പ്
  • കശുവണ്ടിപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
  • ഉണക്കമുന്തിരി-1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്-1 കപ്പ്
Eggless Cake Recipe For Christmas

ഗ്രീസിംഗിന്

ബട്ടര്‍-1 ടേബിള്‍ സ്പൂണ്‍
മൈദ-1 ടേബിള്‍ സ്പൂണ്‍

Eggless Cake Recipe For Christmas

ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ എന്നിവ മൈദയുമായി കൂട്ടിയിളക്കുക. നല്ലപോലെ കൂട്ടിയിളക്കണം.

ബട്ടര്‍, പഞ്ചസാര പൊടിച്ചത് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് നല്ലപോലെ മൃദുവാകുന്നതു വരെ ഇളക്കണം.

ഇതിലേയ്ക്ക് കണ്ടെന്‍സ്ഡ് പാല്‍ ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കുക.

Eggless Cake Recipe For Christmas

പിന്നീട് പാല്‍ ചേര്‍ത്തിളക്കുക.

ഇത് നല്ലപോലെ ചേര്‍ത്തിളക്കിയ ശേഷം മൈദയിലേയ്ക്കു ചേര്‍ത്തിളക്കി മൃദുവായ കൂട്ടുണ്ടാക്കുക. അങ്ങേയറ്റം മൃദുവാകാന്‍ ശ്രദ്ധിയ്ക്കുക. എ്ങ്കിലേ കേക്കിന് മാര്‍ദവമുണ്ടാകൂ. പിന്നീട് മുന്തിരിയും കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കാം.

പ്രഷര്‍ കുക്കര്‍ ചൂടാക്കുക. ഇതിന്റെ അടിയില്‍ ഉപ്പ് പരത്തുക. ഇത് കേക്ക് വേവുന്ന ചൂടു നിയന്ത്രിയ്ക്കാനാണ്.

Eggless Cake Recipe For Christmas

കേക്കിന്റെ മിശ്രിതമൊഴിയ്ക്കുന്ന ബൗളില്‍ ബട്ടറൊഴിച്ചു പരത്തുക. കേക്ക് അടിയില്‍ പിടിയ്ക്കാതിരിയ്ക്കാനാണിത്. ഇതിനു മുകളില്‍ മൈദമാവ് തൂവുക.

ഇതിലേയ്ക്ക് കേക്ക് മിശ്രിതം ഒഴിയ്ക്കുക. കുക്കര്‍ അടച്ചു വച്ച് വേവിയ്ക്കാം. വിസില്‍ ഇടരുത്. അര മണിക്കൂറോളം വേവു മതിയാകും. കത്തി കൊണ്ടു കുത്തി നോക്കിയാല്‍ വേവു മനസിലാകും. കത്തി പുറത്തെടുക്കുമ്പോള്‍ കേക്ക് ഇതില്‍ പറ്റിപ്പിടിച്ചിട്ടില്ലെങ്കില്‍ വെന്തുവെന്നാണര്‍ത്ഥം. അല്ലെങ്കില്‍ അല്‍പം കൂടി വേവിയ്ക്കുക. ഇളം ചൂടില്‍ വേണം വേവിയ്ക്കാന്‍.

Eggless Cake Recipe For Christmas

വെന്തു കഴിഞ്ഞാല്‍ ചൂടാറിയ ശേഷം കേക്കിന്റെ വശങ്ങളിലൂടെ കത്തിയോടിച്ചു പാത്രത്തില്‍ നിന്നും വേര്‍പെടുത്താം.

പിന്നീട് പാത്രം തലകീഴായി പിടിച്ചു കേക്ക് പുറത്തേയ്‌ക്കെടുക്കാം.

നിങ്ങളുടെ ക്രിസ്തുമസ് കേക്ക് തയ്യാറായിക്കഴിഞ്ഞു.

English summary

Eggless Cake Recipe For Christmas

Check out the recipe for this simple eggless cake for Christamas without an oven and give it a try. Baking a cake at home is a great way to celebrate Christmas,
X
Desktop Bottom Promotion