For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ തയ്യാറാക്കാം സൂപ്പര്‍ ബ്ലാക്ക്‌ഫോറസ്റ്റ്

|

ബ്ലാക്ക്‌ഫോറസ്റ്റ് കേക്ക് എപ്പോഴും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഒരു കേക്ക് വാങ്ങിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ഇനി നമുക്കിത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. കാണുമ്പോള്‍ അല്‍പം പ്രയാസമെന്ന് തോന്നാം എന്നാല്‍ ഇനി വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ബ്ലാക്ക് ഫോറസ്റ്റ് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

Easy Black Forest Cake Recipe

നാവില്‍ രസം തീര്‍ക്കും രസഗുളനാവില്‍ രസം തീര്‍ക്കും രസഗുള

ആവശ്യമുള്ള വസ്തുക്കള്‍

മൈദ- അരക്കപ്പ്
മുട്ട - രണ്ടെണ്ണം
പഞ്ചസാര പൊടിച്ചത് - അരക്കപ്പ്
സണ്‍ഫ്‌ളവര്‍ ഓയില്‍ - ഒന്നര ടേബിള്‍ സ്പൂണ്‍
വനില എസ്സന്‍സ് - അര ടീസ്പൂണ്‍
ബേക്കിംഗ് സോഡ - കാല്‍ ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - അര ടീസ്പൂണ്‍
കൊക്കോപൗഡര്‍- രണ്ട് ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
വിപ്പിംങ് ക്രീം - അരക്കപ്പ്
പഞ്ചസാര പൊടിച്ചത് - അരക്കപ്പ് (ക്രീം തയ്യാറാക്കാന്‍)

തയ്യാറാക്കുന്ന വിധം

മൈദയും ബേക്കിംങ് സോഡയും ബേക്കിംഗ് പൗഡറും കൊക്കോ പൗഡറും ഉപ്പും നല്ലതുപോലെ മൂന്ന് നാല് പ്രാവശ്യം അരിച്ചെടുക്കുക. ഇത് മാറ്റി വെച്ച് രണ്ട് മുട്ട നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര മിക്‌സ് ചെയ്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് വനില എസ്സന്‍സ് ചേര്‍ക്കുക. അതിന് ശേഷം നമ്മള്‍ മാറ്റി വെച്ച പൊടി ഇതില്‍ ചേര്‍ക്കാവുന്നതാണ്. നല്ലതുപോലെ ബീറ്റ് ചെയ്ത് സണ്‍ഫ്‌ളവര്‍ ഓയിലും ചേര്‍ത്ത് മിക്‌സ് ആക്കിയ ശേഷം ഇത് മാറ്റി വെക്കുക.

കേക്ക് തയ്യാറാക്കാന്‍ വേണ്ടി എടുക്കുന്ന പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി അതിലേക്ക് ഒരു കഷ്ണം ബട്ടര്‍ പേപ്പര്‍ വെക്കുക. അതിന് മുകളിലേക്കും അല്‍പം എണ്ണ തടവി ഒരു നുള്ള് മൈദ ഇതിലേക്ക് വിതറിയിടുക. അതിന് ശേഷം കേക്ക് തയ്യാറാക്കുന്നതിനായി വെച്ചിരിക്കുന്ന ബാട്ടര്‍ ഈ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം ഇത് നല്ലതുപോലെ ടാപ്പ് ചെയ്യുക. ബാട്ടറിനടിയില്‍ ഉള്ള എല്ലാ വിധത്തിലുള്ള വായുവും ടാപ്പ് ചെയ്ത് പുറത്തേക്ക് കൊണ്ട് വരേണ്ടതാണ്. അതിന് ശേഷം പ്രീഹീറ്റ് ചെയ്ത കുക്കറില്‍ വിസില്‍ മാറ്റിയ ശേഷം അല്‍പം വെള്ളമൊഴിച്ച് അതിലേക്ക് ഒരു തട്ട് വെച്ച് കേക്ക് തയ്യാറാക്കുന്ന പാത്രം അതിലേക്ക് വെക്കുക. ശേഷം നല്ലതുപോലെ അടച്ച് വെച്ച് 30 മിനിറ്റ് വേവിക്കുക.

അതിന് ശേഷം കേക്ക് പുറത്തേക്കെടുത്ത് അത് മൂന്ന് കഷ്ണമായി നെടുകേ മുറിക്കുക. അതിന് മുകളില്‍ അല്‍പം പഞ്ചസാര ലായനി ഒഴിക്കണം. ഈ സമയം ക്രീം എടുത്ത് അതിലേക്ക് പഞ്ചസാരയും മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം. എല്ലാം കഴിഞ്ഞ് മുറിച്ച് വെച്ച കേക്കിന്റെ ഓരോ പാളിയിലും ക്രീം നല്ലതുപോലെ തടവുക. മൂന്ന് പാളിയിലും ക്രീം തടവി കഴിഞ്ഞാല്‍ അലങ്കരിക്കാന്‍ തുടങ്ങാവുന്നതാണ്. ക്രീം നല്ലതുപോലെ മുകളിലും വശങ്ങളിലും തടവി വൃത്തിയാക്കണം. അതിന് ശേഷം നോസില്‍ ഉപയോഗിച്ച് കേക്കിന് മുകളില്‍ വരച്ച് വൃത്തിയാക്കാവുന്നതാണ്. ഇനി 3 മണിക്കൂര്‍ ഫ്രീഡ്ജില്‍ വെക്കണം. ശേഷം നിങ്ങള്‍ക്ക് ഉപയോഗിക്കാം.

English summary

Easy Black Forest Cake Recipe in Malayalam

Here we are sharing one easy black forest cake recipe. Take a look.
X
Desktop Bottom Promotion