For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Diwali Recipe: ഈ ദീപാവലിക്ക് ഒരു സ്‌പെഷ്യല്‍ ഗുലാബ് ജാമുന്‍

|

ദീപാവലി എന്ന് പറയുമ്പോള്‍ തന്നെ പലര്‍ക്കും ആദ്യം ഓര്‍മ്മവരുന്നത് ദീപങ്ങളും അതോടൊപ്പം തന്നെ ദീപാവലി മധുരവുമായിരിക്കും. മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ദീപാവലി എന്ന് പറയുന്നത് അതിസന്തോഷത്തിന്റെ സമയം കൂടിയാണ്. എന്നാല്‍ മധുരം കഴിക്കുന്നതില്‍ നിയന്ത്രണമില്ലെങ്കില്‍ ഷുഗറും കൊളസ്‌ട്രോളും അടിച്ച് കയറും എന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. മധുരം കൂടുതലാവുന്നത് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുമെങ്കിലും ദീപാവലിക്ക് അല്‍പം മധുരം കഴിച്ചില്ലെങ്കില്‍ പിന്നെ എന്ത് രസം?

Suji Gulab Jamun Recipe

ഈ വര്‍ഷത്തെ ദീപാവലി ആഘോഷം വരുന്നത് ഒക്ടോബര്‍ 24-നാണ്. ഈ ദിനത്തില്‍ കുടുംബത്തില്‍ എല്ലാവരും ഒരുമിച്ച് ചേരുകയും പരസ്പരം വിളക്കുകള്‍ കൊളുത്തുകയും പൂജ നടത്തുകയും മധുരവും സമ്മാനങ്ങളും കൈമാറുകയും എല്ലാം ചെയ്യുന്നു. എന്നാല്‍ ഈ ദീപാവലിക്ക് മധുരം പുറത്ത് നിന്ന് വാങ്ങാതെ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? പഞ്ചസാര അധികം ചേര്‍ക്കാതെ മിതമായ രീതിയില്‍ തന്നെ ചേര്‍ത്ത് നമുക്കൊരു കിടിലന്‍ മധുരം വീട്ടില്‍ തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് സൂചി ഗുലാബ് ജാമുന്‍ തയ്യാറാക്കാം.

ചേരുവകള്‍

റവ - രണ്ടരക്കപ്പ്
നെയ്യ് - 3 ടീസ്പൂണ്‍
ഏലക്കപ്പൊടി -1 ടീസ്പൂണ്‍
പഞ്ചസാര - 2 കപ്പ്
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
വെള്ളം ആവശ്യത്തിന്
പാല്‍ -2 കപ്പ്

തയ്യാറാക്കുന്നത് എങ്ങനെ?

Suji Gulab Jamun Recipe

സൂചി ഗുലാബ് ജാമുന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യം ഒരു പാന്‍ ചൂടാക്കി അതിലേക്ക് വെള്ളം ഒഴിച്ച് പഞ്ചസാര മിക്‌സ് ചെയ്ത് ഇത് അലിയുന്നത് വരെ ഉരുക്കിയെടുക്കുക. പഞ്ചസാര ക്രിസ്റ്റല്‍ രൂപത്തിലാവാതിരിക്കുന്നതിന് വേണ്ടി അര ടീസ്പൂണ്‍ ഏലക്കപ്പൊടിയും 1 ടീസ്പൂണ്‍ പാലും ചേര്‍ക്കുക. പഞ്ചസാര സിറപ്പ് തയ്യാര്‍. അതിന് ശേഷം ഇത് മാറ്റി വെക്കുക. ഇനി മറ്റൊരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് റവ വറുത്തെടുക്കുക. മീഡിയം തീയ്യില്‍ വേണം വറുത്തെടുക്കുന്നതിന്. ഇത് ചെറിയ ഗോള്‍ഡന്‍ നിറമാവുന്നത് വരെ വറുത്തെടുക്കേണ്ടതാണ്.

ശേഷം പഞ്ചസാരയും ഇളം ചൂടുള്ള പാലും ചേര്‍ത്ത് റവയും മിക്‌സ് ചെയ്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. പാല്‍ നല്ലതുപോലെ ഈ മിശ്രിതത്തിലേക്ക് ആഗിരണം ചെയ്യുന്നത് വരെ മിക്‌സ് ചെയ്യണം. ഇതിലേക്ക് അല്‍പം ഏലക്കപ്പൊടിയും കൂടി ചേര്‍ത്ത് ചെറുതീയ്യില്‍ ഉളക്കുക. പിന്നീട് ഈ മിശ്രിതം തണുപ്പിക്കുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. കൈയ്യില്‍ അല്‍പം എണ്ണ പുരട്ടി നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ചെറു ഉരുളകളായി കുഴച്ചെടുക്കുക. പിന്നീട് പാനില്‍ എണ്ണ ചൂടാക്കി ഇവ വറുത്ത് കോരി എടുക്കുക. സ്വര്‍ണ നിറമാവുന്നത് വരെ ഫ്രൈ ചെയ്യണം. വറുത്തെടുത്ത ഗുലാബ് ജാമുന്‍ തയ്യാറാക്കിയ പഞ്ചസാര സിറപ്പില്‍ ഇടുക. 30-40 മിനിറ്റ് ഇത് പഞ്ചസാര ലായനിയില്‍ ചേര്‍ന്ന് കുതിര്‍ന്ന ശേഷം ഉപയോഗിക്കാം. ഒരു നല്ല സുഗന്ധം ലഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അല്‍പം പനിനീരും ചേര്‍ക്കാവുന്നതാണ്.

ദീപാവലിയില്‍ ലക്ഷ്മി പൂജ: 12 രാശിക്കും സര്‍വ്വൈശ്വര്യവും നവഗ്രഹദോഷ പരിഹാരവുംദീപാവലിയില്‍ ലക്ഷ്മി പൂജ: 12 രാശിക്കും സര്‍വ്വൈശ്വര്യവും നവഗ്രഹദോഷ പരിഹാരവും

തുലാം മാസം 27 നാളുകാര്‍ക്കും ആരോഗ്യം, സാമ്പത്തികം, വിവാഹം: സമ്പൂര്‍ണഫലംതുലാം മാസം 27 നാളുകാര്‍ക്കും ആരോഗ്യം, സാമ്പത്തികം, വിവാഹം: സമ്പൂര്‍ണഫലം

English summary

Diwali Sweet: Suji Gulab Jamun Recipe In Malayalam

Diwali Special Recipe : Here is how to make Diwali Special suji Gulab jamun Recipe in malayalam. Take a look.
X
Desktop Bottom Promotion