For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Diwali 2022: അരമണിക്കൂര്‍ പോലും വേണ്ട ബര്‍ഫിയും ലഡ്ഡുവും തയ്യാറാക്കാന്‍

|

ദീപാവലി അടുത്തെത്തി, ഈ ദിനത്തില്‍ നാം ചില പ്രത്യേക കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. വിളക്ക് കൊളുത്തുന്നതിനും പൂജ ചെയ്യുന്നതിനും അതോടൊപ്പം പ്രിയപ്പെട്ടവര്‍ക്ക് മധുരം നല്‍കുന്നതിനും എല്ലാം പ്രധാനപ്പെട്ട ദിനമാണ് ദീപാവലി.

Popular And Special Indian Sweets

മധുരമില്ലാതെ പലപ്പോഴും ദീപാവലി പൂര്‍ത്തിയാവുന്നില്ല. ഇനി കടയില്‍ നിന്ന് സ്വീറ്റ്‌സ് വാങ്ങിക്കാതെ നിങ്ങള്‍ക്ക് തന്നെ വീട്ടില്‍ സ്വീറ്റ്‌സ് തയ്യാറാക്കാം. അതും വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. വെറും അരമണിക്കൂര്‍ കൊണ്ട് തന്നെ നമുക്ക് മൂന്ന് തരത്തിലുള്ള സ്വീറ്റ്‌സ് തയ്യാറാക്കാം. ഇവയെല്ലാം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഈ പ്രാവശ്യത്തെ ദീപാവലിയില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കിയയ മധുരം നല്‍കാവുന്നതാണ്.

ബേസന്‍ ബര്‍ഫി

ബേസന്‍ ബര്‍ഫി

ബേസന്‍ ബര്‍ഫി കഴിക്കുന്നതിന് പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇത് തയ്യാറാക്കുന്നതിന് പലപ്പോഴും പലര്‍ക്കും മടിയാണ്. എന്നാല്‍ ഇനി വീട്ടില്‍ തന്നെ എളുപ്പത്തില്‍ ബേസന്‍ ബര്‍ഫി തയ്യാറാക്കാവുന്നതാണ്. വെറും 20 മിനിറ്റില്‍ തന്നെ ബേസന്‍ ബര്‍ഫി തയ്യാര്‍. അതിനാകട്ടെ വളരെ കുറച്ച് ചേരുവകള്‍ മാത്രം മതി.

ആവശ്യമുള്ള ചേരുവകള്‍ -

നെയ്യ്- 1/2 കപ്പ്

കടലമാവ്- 1 കപ്പ്

സൂചി- 1/4 കപ്പ്

പൊടിച്ച പഞ്ചസാര- 2/3 കപ്പ്

ഏലക്ക പൊടി

ഡ്രൈഫ്രൂട്‌സ് (വേണമെങ്കില്‍)

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പില്‍ വെക്കുക. തീ ഇടത്തരം ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലേക്ക് അല്‍പം നെയ്യ് ചേര്‍ക്കണം. ശേഷം കടലമാവും റവയും വറുത്തെടുക്കണം. ഇത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്തെടുക്കണം. പിന്നീട് ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്യുക. പിന്നീട് ഈ മിശ്രിതം നെയ്യ് പുരട്ടിയ ട്രേയില്‍ ഒഴിക്കുക. ഒരു സ്പാറ്റുല ഉപയോഗിച്ച്, ഈ മിശ്രിതം നല്ലതുപോലെ പരത്തിയെടുക്കുക. പിന്നീട് ഇതിന് മുകളിലേക്ക് ഡ്രൈഫ്രൂട്‌സ് ആയ ബദാമോ അണ്ടിപ്പരിപ്പോ പിസ്തയോ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. പിന്നീട് ഇത് ബര്‍ഫിയുടെ ഷേപ്പില്‍ കഷ്ണങ്ങളായി മുറിച്ചെടുക്കാം.

ആട്ടാ പിന്നി

ആട്ടാ പിന്നി

ഈ മധുര പലഹാരം അത്രക്ക് പരിചയമുള്ളതായിരിക്കണം എന്നില്ല. എന്നാല്‍ കണ്ടാലും കഴിച്ചാലും ഈ പലഹാരത്തോട് ആര്‍ക്കും അപരിചിതത്വം തോന്നുകയില്ല. എന്നാല്‍ പേര് മാത്രമാണ് അല്‍പം അപരിചിതമായിട്ടുള്ളത്. എങ്ങനെ ഈ സ്വീറ്റ് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍ -

ഗോതമ്പ് മാവ് - 2 കപ്പ് മുഴുവന്‍

നെയ്യ് - 3/4 കപ്പ്

പൊടിച്ച പഞ്ചസാര - 1/2 കപ്പ്

ഖോയ - 1/4 കപ്പ്

ഡ്രൈഫ്രൂട്‌സ്- ആവശ്യമെങ്കില്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ നെയ്യും ഗോതമ്പ് പൊടിയും ചേര്‍ത്തത് ചെറുതായി വറുത്തെടുക്കുക. ഇത് ഗോള്‍ഡന്‍ നിറമാവുന്നത് വരെ വറുത്തെടുക്കുക. ഇത്‌ന് ശേഷം ഇതിലേക്ക് ഖോയ പൊടിച്ച പഞ്ചസാര എന്നിവ ചേര്‍ക്കുക, ഇത് നല്ലതുപോലെ ഇളക്കിയെടുക്കുക. പിന്നീട് തണുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ചെറിയ ഉരുളകളാക്കി മാറ്റുക. പിന്നീട് ഇതിന് മുകളില്‍ ഡ്രൈഫ്രൂട്‌സ് കൊണ്ട് അലങ്കരിക്കുക.

ചോക്ലേറ്റ് ലഡ്ഡു

ചോക്ലേറ്റ് ലഡ്ഡു

ലഡ്ഡു ഒഴിവാക്കിയിട്ടുള്ള ആഘോഷം ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ സാധാരണ ലഡ്ഡുവില്‍ നിന്ന് നമുക്ക് അല്‍പം വ്യത്യസ്തമായ ചോക്ലേറ്റ് ലഡ്ഡു ഉണ്ടാക്കാവുന്നതാണ്. ഈ വ്യത്യസ്ത ലഡ്ഡു റെസിപ്പി നമുക്ക് വീട്ടില്‍ തയ്യാറാക്കാം. ഇത് ആര്‍ക്കും കഴിക്കാവുന്നതുമാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിനില്ല എന്നതാണ് പ്രത്യേകത.

ആവശ്യമുള്ള ചേരുവകള്‍ -

കണ്ടന്‍സ്ഡ് മില്‍ക്ക് - 1 കാന്‍

ബദാം ഫ്‌ളേവര്‍ - 11/4

വെണ്ണ - 1 വെണ്ണ

തേങ്ങ ചിരകിയത്- 2 സ്പൂണ്‍

കൊക്കോ പൗഡര്‍ - 5 ടീസ്പൂണ്‍

ബദാം ചെറുതായി അരിഞ്ഞത് - 2 ടീസ്പൂണ്‍

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍, വെണ്ണയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ഇത് കുറുകി വരുന്നത് വരെ ഇളക്കണം. പിന്നീട് മിക്‌സിയില്‍ ബദാമും കൊക്കോ പൗഡറും ചേര്‍ത്ത് വീണ്ടും ഇളക്കി മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഒരു പാത്രം എടുത്ത് വെണ്ണ കൊണ്ട് ഗ്രീസ് ചെയ്യുക. ഈ മിശ്രിതം അതിലേക്ക് മാറ്റുക. പിന്നീട് ഇത് ചെറുതായി ലഡ്ഡു വലുപ്പത്തില്‍ ഉരുളകളാക്കി തേങ്ങ ചിരകി വെച്ചതില്‍ ഉരുട്ടിയെടുക്കുക. 3-4 ദിവസം വരെ വായു കടക്കാത്ത പാത്രത്തില്‍ ഇത് സൂക്ഷിച്ച് വെക്കാവുന്നതാണ്.

Diwali Recipe: ഈ ദീപാവലിക്ക് ഒരു സ്‌പെഷ്യല്‍ ഗുലാബ് ജാമുന്‍Diwali Recipe: ഈ ദീപാവലിക്ക് ഒരു സ്‌പെഷ്യല്‍ ഗുലാബ് ജാമുന്‍

English summary

Diwali Sweet Recipes and How To Prepare It In Malayalam

Here in this article we are sharing the popular and special sweets for Diwali and how to prepare it in malayalam. Take a look.
X
Desktop Bottom Promotion