For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2019: ഓണത്തിന്റെ പായസമേള

|

ഇന്ന് അത്തം, ഓണത്തപ്പനെ വരവേല്‍ക്കാന്‍ നമ്മള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിന്റെ എല്ലാ ബഹളങ്ങളും തുടങ്ങാന്‍ നമുക്ക് ഇനി തീരെ സമയമില്ല. ഓണക്കോടി എടുക്കലും ഓണസദ്യ ഒരുക്കലുമായി ആകെ ബഹളമായിരിക്കും.

സദ്യയ്ക്ക് പായസം ഇല്ലാതെ എന്തു സദ്യ. എന്നാല്‍ വിവിധ ഇടങ്ങളില്‍ വിവിധ തരത്തിലായിരിക്കും സദ്യ ഒരുക്കുന്നത്. സദ്യയ്ക്ക് ഏതൊക്കെ തരത്തിലുള്ള പായസം എങ്ങനെയൊക്കെ എന്ന് നമുക്ക് നോക്കാം.

 പൈനാപ്പിള്‍ പായസം

പൈനാപ്പിള്‍ പായസം

ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് പൈനാപ്പിള്‍ പായസം. ഈ ഓണത്തിന് അല്‍പം വ്യത്യസ്തമായി പൈനാപ്പിള്‍ പായസം ഒന്നു പരീക്ഷിച്ചു നോക്കൂ.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

സേമിയ റവ പായസം

സേമിയ റവ പായസം

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് സേമിയ റവ പായസം. ഇത് എളുപ്പം ദഹിക്കുമെന്നതിനാല്‍ ആരോഗ്യകരവുമാണ്. പെട്ടെന്ന് ഉണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

ഉണക്കലരി- ബദാം പായസം

ഉണക്കലരി- ബദാം പായസം

ഉണക്കലരി ബദാം പായസം ഇതു വരെ നമ്മള്‍ പരീക്ഷിച്ചു കാണില്ല. ബദാം ആരോഗ്യത്തോടൊപ്പം അഴകും പ്രദാനം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ഈ പ്രാവശ്യം ഓണത്തിന് ബദാം പായസമായാലോ.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

തരി ഗോതമ്പു പായസം

തരി ഗോതമ്പു പായസം

തരി ഗോതമ്പു പായസമാണ് പ്രത്യേകത നിറഞ്ഞ മറ്റൊരു പായസം. ചോറുണ്ട് കഴിഞ്ഞ ഉടനെ ഈ പായസമൊന്ന് ട്രൈ ചെയ്യുന്നത് ദഹനപ്രക്രിയകളേയും ഈസിയാക്കും.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

ചക്കപ്രഥമന്‍

ചക്കപ്രഥമന്‍

ചക്കക്കാലം കഴിഞ്ഞാണ് ഓണം വരുന്നത് അതുകൊണ്ടു തന്നെ ചക്കവരട്ടിയത് അധിക വീട്ടിലും ഉണ്ടാവുകയും ചെയ്യും. അതിനാല്‍ ചക്കപ്രഥമന്‍ ആയാലോ ഇത്തവണ ഓണത്തിന്.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

പഴം പ്രഥമന്‍

പഴം പ്രഥമന്‍

നേന്ത്രപ്പഴത്തിന് വില കൂടുതലാണെങ്കിലും പഴം പ്രഥമന്‍ സദ്യയ്ക്കുണ്ടെങ്കില്‍ അത് ഒരു ഗമ തന്നെയാണ്. അതുകൊണ്ട് പഴം പ്രഥമനേയും വെറുതേ വിടാന്‍ പറ്റില്ല.

കൂടുതല്‍ വായനയ്ക്ക്

കശുവണ്ടി പരിപ്പ് പായസം

കശുവണ്ടി പരിപ്പ് പായസം

കശുവണ്ടിപ്പരിപ്പ് പായസം അല്‍പം ചിലവേറിയതാണെങ്കിലും വ്യത്യസ്ത രുചി ആഗ്രഹിക്കുന്നവര്‍ക്ക് ഇതും പരീക്ഷിക്കാവുന്നതേ ഉള്ളൂ. അത്തം തുടങ്ങി ഇനി പത്തുനാളത്തേക്ക് പായസം കൊണ്ട് തകര്‍ക്കാം.

കൂടുതല്‍ വായനയ്ക്ക്

ഇടിച്ചു പിഴിഞ്ഞ പായസം

ഇടിച്ചു പിഴിഞ്ഞ പായസം

അല്‍പം മിനക്കേട് കൂടുതലാണെങ്കിലും ഇടിച്ചു പിഴിഞ്ഞ പായസത്തിന്റെ രുചി എത്ര ഓണം കഴിഞ്ഞാലും നാവില്‍ നിന്ന് പോവില്ല എന്നതാണ് സത്യം.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

 മാങ്ങ പായസം

മാങ്ങ പായസം

മാങ്ങക്കാലം കഴിഞ്ഞെങ്കിലും മാങ്ങപ്പായസത്തിനും ആവശ്യക്കാര്‍ കുറവല്ല. മാങ്ങാപായസം വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

 സേമിയ പായസം

സേമിയ പായസം

റവ സേമിയ പായസത്തെക്കുറിച്ച് നമ്മള്‍ വായിച്ചു. എന്നാല്‍ സേമിയ പായസം എളുപ്പപ്പണി ആയതിനാല്‍ കൂടുതല്‍ ആളുകളും ഇതിന്റെ പുറകേ പോവും.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

പരിപ്പ് പായസം

പരിപ്പ് പായസം

പരിപ്പ് പായസത്തിനും പ്രിയം കൂടുന്നത് ഓണക്കാലത്താണ്. ഇത് എന്തുകൊണ്ടും എളുപ്പം ദഹിക്കുന്നതും കൂടാതെ ആരോഗ്യകരവുമാണ്.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

പാല്‍പായസം

പാല്‍പായസം

പാല്‍പായസം ഓണക്കാലത്തെ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ്. പാല്‍പായസത്തിനും ഓണക്കാലത്ത് നല്ല ഡിമാന്റ് ആണ്. അതുകൊണ്ടു തന്നെ പാല്‍പായസവും പരീക്ഷിക്കാം.

കൂടുതല്‍ വായനയ്ക്ക്കൂടുതല്‍ വായനയ്ക്ക്

English summary

Different Types Of Onam Payasam

Payasam is a dish cooked of some festivals. You want to know about the recipe for payasam, then please read this article.
X
Desktop Bottom Promotion